അഞ്ചുവര്‍ഷം പ്രണയിച്ചശേഷം ഉപേക്ഷിച്ചു പോകാനൊരുങ്ങിയ കാമുകിയോട് മിഥുന്‍ കരഞ്ഞു പറഞ്ഞു. ‘എന്നെ ഉപേക്ഷിച്ചു പോകരുതേ..’എനിക്കു സഹിക്കാന്‍ കഴിയുന്നില്ലെടാ..”എന്ന്. അവള്‍ പറഞ്ഞതു പക്ഷേ ഇങ്ങനയായിരുന്നു. ‘നീ പോയി ചാകെടാ…എന്ന്’.
കാമുകിയുടെ വാക്കുകള്‍ മിഥുന്‍ അക്ഷരം പ്രതി മിഥുന്‍ കേട്ടു. സ്വന്തം മുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മിഥുന്‍ ജീവന്‍ അവസാനിപ്പിച്ചു.
സംസ്ഥാന ടീമില്‍ അംഗമായിരുന്ന, സംസ്ഥാനത്തിനുവേണ്ടി നിരവധി മെഡഡലുകള്‍ നേടിയ ഒരു കായികതാരമായിരുന്നു മിഥുന്‍. പക്ഷേ കാമുകി തള്ളിക്കളഞ്ഞപ്പോ അവനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു കുടുംബത്തിന്റെ എല്ലാമായ ഒരുവന്‍ വിട്ടുപോയതിന്റെ ദുഃത്തിലാണ് വീട്ടുകാര്‍.
അക്ഷര എന്ന മിഥുന്റെ കാമുകിക്ക് മിഥുന്‍ സാമ്പത്തിക സഹായമടക്കം ചെയ്തിരുന്നു. ഗാഥു എന്നാണ് മിഥുന്‍ സ്‌നേഹപൂര്‍വം കാമുകിയെ വിളിച്ചിരുന്നത്. ലാപ് ടോപ്പും മിഥുന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നേകാല്‍ പവന്റ മാല കാണാനില്ലെന്ന് മിഥുന്റെ അച്ഛന്‍ പറഞ്ഞു. ഇതും കാമുകിയായ പെണ്‍കുട്ടിക്കു നല്‍കിയതാണ്. 75,000 രൂപയുടെ ഐ ഫോണ്‍ മിഥുന്‍ പെണ്‍കുട്ടിക്കു വാങ്ങി നല്‍കിയിട്ടുണ്ട്.
മിഥുന്റെ മരണം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും അമ്മ ഭക്ഷണം പോലും കഴിക്കുന്നില്ല. അവസാനത്തെ ഒരാഴ്ച മിഥുന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. അതോര്‍ത്തുകൊണ്ട് ആ അമ്മ ദുഃഖത്തില്‍ കഴിയുകയാണ്.
അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി രണ്ടാഴ്ചകൊണ്ടു പിന്‍മാറിയത് മിഥുന് താങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മിഥുന്റെ അമ്മ പറഞ്ഞു. പലതവണ മിഥുനുവേണ്ടി അക്ഷരയോടും അമ്മയോടും സംസാരിക്കാന്‍ മിഥുന്റെ അമ്മ പോയിരുന്നു. വേറെ ഒരാളുമായി സ്‌നേഹത്തിലാണെന്ന് അക്ഷര മിഥുന്റെ അമ്മയോടു പറയുകയും ചെയ്തു. ആദ്യം ഒരുമിച്ചു സഞ്ചരിച്ചിരുന്ന ബസ് ടിക്കറ്റു മുതല്‍ മിഠായിക്കവറുകള്‍ വരെ മിഥുന്‍ സൂക്ഷിച്ചുവച്ചിരുന്നു.
മരിക്കുന്നതിനു മുമ്പ് മിഥുന്‍ എഴുതിവച്ചിരുന്ന ആത്മഹത്യാക്കുറിപ്പുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാനോ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനോ പോലീസ് തയാറായിട്ടില്ല എന്നാണു മിഥുന്‍ പറയുന്നത്. കേസില്‍ നീതി ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ടുപോകുമെന്ന് മിഥുന്റെ കുടുംബം പറയുന്നു