കൊല്ലം ജില്ലയിലെകലയപുരം ആശ്രയയിലെ അന്തേവാസിയായിരുന്നു മാനസിക ദൗർബല്യമുള്ള മിനി. ഇടയ്ക്കിടെ രോഗം മാറുമ്പോൾ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് പതിവ്. അങ്ങനെ രോഗം മാറിയ ഒരു ഘട്ടത്തിൽ മിനി വീട്ടിൽ പോകാൻ ആഗ്രഹിച്ചു. മകൻ ജോമോനെ പലതവണ ഫോണിൽ വിളിച്ചു.എത്തും എന്ന് മകൻ അറിയിച്ചപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു അവർ. കുളിച്ചൊരുങ്ങി നിന്ന അമ്മയെ ജോമോൻ വീട്ടിലേക്ക് കൊണ്ടുപോയി.
ബൈക്കിന് പിന്നിലിരുത്തി തമാശകൾ പറഞ്ഞ് യാത്ര.എന്നാൽ വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ മിനിക്ക് തിരിച്ച് പോകണം എന്നായി.
കലയപുരത്തേക്ക്ബൈക്കിൽ കൊണ്ടുവരുന്ന വഴി ഇരുവരും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. വഴക്ക് മൂത്തപ്പോൾ ചെങ്ങമനാട് ജംഗ്ഷനിൽ അവൻ അമ്മയെ ഇറക്കി നിർത്തി. പിന്നെ ബൈക്കിൽ നിന്ന് ഇറങ്ങി. പിന്നിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ആദ്യം വയറ്റിൽ മൂന്നു പ്രാവശ്യം കുത്തി. തിരിഞ്ഞ് വീഴാൻ പോയ അമ്മയുടെ പുറത്ത് അവൻ വീണ്ടും വീണ്ടും ആഞ്ഞു കുത്തി. ഞായറാഴ്ച ആയതിനാൽ ജംഗ്ഷനിൽ ആളു കുറവായിരുന്നു. നാട്ടുകാർക്ക് നേരെയും ജോമോൻ കത്തിയുയർത്തി ഭീഷണി മുഴക്കി. ഒടുവിൽ ഒരു ലോറിയുടെ മുകളിൽ ചാടിക്കയറിയ അവനെ ബലംപ്രയോഗിച്ചാണ് നാട്ടുകാർ പിടികൂടിയത്. അല്പസ്വല്പം കൈകാര്യം ചെയ്താണ് പോലീസിൽ ഏൽപ്പിച്ചത്.
എന്താണ് ഈ കൊലപാതകത്തിന് കാരണം. മാനസിക പ്രശ്നങ്ങളുള്ള അമ്മയെ നോക്കാനുള്ള ബുദ്ധിമുട്ടാണോ.
അതോ ലഹരിക്ക് അടിമ ആയതിനാലാണോ. അടുത്തകാലത്തായി ലഹരി ഉപയോഗം അവന് കൂടുതലാണെന്ന് വിവരമുണ്ടായിരുന്നതായി ആശ്രയ അധികൃതർ പറയുന്നു. മറ്റൊരു സംശയവും അവർ പങ്കുവയ്ക്കുന്നുണ്ട്. അമ്മയുടെ രോഗത്തിൻറെ ലക്ഷണങ്ങൾ വല്ലതും ജോമോനിലും ഉണ്ടായിരുന്നോ? അതിനൊക്കെ ഉത്തരം നൽകേണ്ടത് ഇനി പോലീസും കോടതിയും ഒക്കെയാണ്. എന്തായാലും മിനിയുടെ അവസ്ഥ ഒരു അമ്മയ്ക്കും വരാതിരിക്കട്ടെ.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ