Master News Kerala
Crime

അവിഹിതത്തിലൂടെ അവര്‍ നടന്നെത്തിയത് മരണത്തിലേക്ക് കൂടെ ഒന്നുമറിയാത്ത മൂന്നുകുട്ടികളും

അവിഹിത ബന്ധങ്ങള്‍ ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു. എങ്കിലും അവിഹിതബന്ധങ്ങള്‍ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മൂന്നുപിഞ്ചുകുട്ടികളുടേതുള്‍പ്പെടെ അഞ്ചുപേരുടെ ജീവനെടുത്തതും ഒരു അവിഹിതബന്ധമാണ്.

സംഭവം ഇങ്ങനെ:

മേസ്തിരിയായ ഷാജിയും മൈക്കാടായ ശ്രീജയും ഒരുമിച്ചായിരുന്നു പണി. ഒരുമിച്ചു ജോലിചെയ്ത് അധികംവൈകാതെ ഷാജിയും ശ്രീജയും തമ്മില്‍ പ്രണയത്തിലായി. പ്രണയം തലയ്ക്കുപിടിച്ചതോടെ ഇരുവരുടെയും പ്രണയത്തിന് കണ്ണും ചെവിയുമില്ലാതായി. പ്രണയം നാട്ടില്‍ പാട്ടായിത്തുടങ്ങി. ഷാജിയുടെയും ശ്രീജയുടെയും വീട്ടില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. ശ്രീജയ്ക്കു ഭര്‍ത്താവും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. പന്ത്രണ്ടും പത്തും എട്ടും പ്രായമുള്ള രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നു. പ്രണയം മൂത്തതോടെ ഷാജിയെ ഭാര്യയും ബന്ധുക്കളും വീട്ടില്‍നിന്ന് ഇറക്കിവിട്ടു.

പോകാനിടമില്ലാതെ വഴിയാധാരമായ ഷാജിയെ ശ്രീജ സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു. ഇതുകണ്ടു ഞെട്ടിനിന്ന ശ്രീജയുടെ ഭര്‍ത്താവ് സുനിലിനെ ഇരുവരും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. സുനിലിന്റെ പേരിലുള്ള വീട്ടില്‍നിന്നാണ് ഇവര്‍ സുനിലിനെ ഇറക്കിവിട്ടത്.

ഇരുവരുടെയും ജീവിതം തുടക്കത്തില്‍ സന്തോഷകരമായിരുന്നു. വൈകാതെ ശ്രീജ ഗര്‍ഭിണിയുമായി. പക്ഷേ ആ കുഞ്ഞിനെ വേണ്ടെന്നായിരുന്നു അവരുടെ തീരുമാനം. ബന്ധുക്കളും വീട്ടുകാരും സഹകരിക്കാതായതോടെ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍  തലപൊക്കി. ഇതിനിടെ സുനില്‍ സ്വന്തംവീട്ടില്‍നിന്ന് ഇറക്കിവിട്ടതിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ തീര്‍പ്പ് സുനിലിന് അനുകൂലമാകുമെന്നു ശ്രീജയ്ക്കു മനസിലായി. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ടി വരും എന്നു മനസിലായതോടെ ശ്രീജയുടെ സമനില തെറ്റി.

അവിഹിതം ദുരന്തമാകുന്നു

വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന ചിന്ത ശ്രീജയെ ഭ്രാന്തിയാക്കി മാറ്റി. വീട്ടിലെ എല്ലാ സാധനങ്ങളും ശ്രീജ അടിച്ചുതകര്‍ത്തു. ടൈല്‍ തല്ലപ്പൊട്ടിച്ചു. ജനലുകള്‍ തകര്‍ത്തു. അങ്ങനെ വീട്ടിലുള്ള എല്ലാ സാധനങ്ങളും നശിപ്പിച്ചു. അന്നു വൈകുന്നേരം മക്കള്‍ക്കു സ്‌നേഹത്തോടെ വാരിക്കൊടുത്ത ഭക്ഷണത്തില്‍ ഉറക്കുഗുളിക കലര്‍ത്തി. മയങ്ങിക്കിടന്ന മക്കളെ ഹാളിലേക്കു കൊണ്ടടുവന്ന് ഷാളിട്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി. പിന്നെ ഇരുവരും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കൊട്ടാരക്കരക്കാര്‍ ഉണര്‍ന്നത് അഞ്ചുപേരുടെ മരണദുരന്തമറിഞ്ഞുകൊണ്ടായിരുന്നു. ഒരിക്കലും തിരുത്താനാവാത്ത തെറ്റിലേക്കാണ് ശ്രജയുംഗ ഷാജിയും നടന്നുപോയത്. അതില്‍ ഒന്നുമറിയാത്ത മൂന്നുപിഞ്ചു കുഞ്ഞുങ്ങളും ബലിയാടായി.

 വീഡിയോ  മുഴുവനായി  കാണാൻ യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

കാട്ടിറച്ചി കഴിച്ചെന്ന് കള്ളപ്രചാരണം; രാധാകൃഷ്ണന്റെ ജീവനെടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥർ …

Masteradmin

മരുമകൻ ജോലിക്ക് പോകില്ല; ഉപദേശിക്കാൻ ചെന്ന അമ്മായിയമ്മയ്ക്ക് കിട്ടിയ പണി

Masteradmin

ക്ഷേത്രത്തിനു മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് ജീവനെടുത്ത് പ്രതികാരം …

Masteradmin

ഭാര്യയുടെ ഇടി പേടിച്ച് രക്ഷപ്പെട്ട പാവം ഭർത്താവ്; ഇനി എന്താകും ഇവരുടെ ജീവിതം…

Masteradmin

ഭർത്താവിനെ ഒഴിവാക്കാൻ സക്കീന ചെയ്തത് കൊടുംക്രൂരത; എല്ലാത്തിനും 15കാരൻ മകൻ സാക്ഷി

Masteradmin

ഭർത്താവും കാമുകനും കണ്ടുമുട്ടി പിന്നെ സംഭവിച്ചത്.

Masteradmin

പ്രണയദുരന്തമായി അഞ്ജുവിന്റെയും കുഞ്ഞിന്റെയും മരണം

Masteradmin

നാട്ടുകാർ ഒന്നടങ്കം പറയുന്നു, അവൻ മരിക്കേണ്ടവനായിരുന്നു…

Masteradmin

എ.ടി..എമ്മില്‍ നിക്ഷേപിക്കാനുള്ള ലക്ഷങ്ങള്‍ തട്ടിയത് സുഹൃത്തുതന്നെ

Masteradmin

പതിനെട്ടുകാരിയുടെ ക്രിമിനല്‍ ബുദ്ധി;

Masteradmin

കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ നെബിന് സംഭവിച്ചതെന്ത്? നെഞ്ചുപൊട്ടി കരയുകയാണ് ഒരമ്മ

Masteradmin

മിനി എന്ന റെജിയും സുകുമാരക്കുറുപ്പും

Masteradmin