Master News Kerala
Crime

ഈ ദമ്പതികളുടെ കടിഞ്ഞൂൽ കുഞ്ഞിന്റെ ജീവനെടുത്തത് ആര്?

കൊല്ലം പുനലൂർ സ്വദേശി സനോജിനും ഭാര്യക്കും കണ്ണീര് തോരുന്നില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞിൻറെ ജീവൻ പ്രസവത്തോടെ നഷ്ടമായതിന്റെ ദുഃഖം ഇവരെ അലട്ടി കൊണ്ടേയിരിക്കുന്നു. ഒരു കുഴപ്പവും ഇല്ലാതിരുന്നിട്ടും അവസാന നിമിഷം എങ്ങനെയാണ് ആ കുഞ്ഞു ജീവൻ നഷ്ടമായത്? ഇവർ വിരൽചൂണ്ടുന്നത് കൊല്ലം ഗവൺമെൻറ് വിക്ടോറിയ ആശുപത്രി അധികൃതർക്ക് എതിരെയാണ്. ആദ്യ ഒമ്പത് മാസം പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സ. 

അവിടെ ഒരു വീഴ്ചയും ഉണ്ടായില്ല. മെച്ചപ്പെട്ട പരിചരണം ലഭിച്ചു. എന്നാൽ അനസ്തേഷ്യ ഡോക്ടർ ഇല്ലാത്തതിനാൽ അവസാനം യുവതിയെ വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു. സിസേറിയനോ മറ്റോ വേണ്ടിവന്നാൽ ഉള്ള മുൻകരുതൽ നടപടിയായായിരുന്നു പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ അങ്ങനെ ചെയ്തത്. എന്നാൽ വിക്ടോറിയ ആശുപത്രിയിൽ വന്നത് മുതൽ ഈ ദമ്പതികൾ കണ്ടത് തികഞ്ഞ അവഗണന. എന്തുകൊണ്ട് പുനലൂരിൽ നിന്ന് റഫർ ചെയ്തു, എന്തെങ്കിലും കുഴപ്പമുണ്ടോ? തുടങ്ങി നിരവധി നെഗറ്റീവ് ചോദ്യങ്ങൾ ഇവിടെ ഇവർ നേരിട്ടു.ലേബർ റൂമിൽ ഒരു ട്യൂബ് എടുക്കാൻ പോലും അറിയാത്ത ജീവനക്കാരുടെ ഇടയിൽ ഈ യുവതി പകച്ചു പോയി. മൂന്നോ നാലോ തവണ പെയ്ൻ വന്നു കഴിഞ്ഞാണ് ഡോക്ടർ അടുത്തെത്തിയത്.

കരഞ്ഞു വിളിച്ചാൽ പോലും കണ്ണ് തുറക്കാത്ത ആശുപത്രി ജീവനക്കാർ. ഫ്ലൂയിഡ് നിലയ്ക്കാതെ പോയിക്കൊണ്ടിരുന്നു. ഇതിന് കൃത്യമായി പരിഹാര മാർഗങ്ങൾ തേടാനോ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാനോ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഒടുവിൽ ഇവരുടെ കടിഞ്ഞൂർ കുഞ്ഞിനെ ജീവനില്ലാതെ കാണേണ്ട ദുരവസ്ഥ. നെഞ്ചു നീറിയാണ് ഈ ദമ്പതികൾ ഇപ്പോൾ കഴിയുന്നത്. ഈ ദുരവസ്ഥ ഇനി ആർക്കും ഉണ്ടാവരുതെന്നും ഇവർ പറയുന്നു. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് ഇവർ. 

കുഞ്ഞിൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ലാതെ സുഖപ്രസവം പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായാണ് കുഞ്ഞ് മരിച്ചതെന്ന് ഇവരുടെ അമ്മമാരും പറയുന്നു. അവസാന സമയം കൊടുത്ത ചില മരുന്നുകളിലും ഇവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അത് കുഞ്ഞിനെ ബാധിച്ചിരിക്കുമോ എന്നാണ് സംശയം. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരടിക്കുന്ന ഡോക്ടർമാർ, എന്താണ് ഒരു ജീവൻറെ കാര്യത്തിൽ ഇത്ര കരുതലില്ലായ്മ കാണിക്കുന്നത്. കുറച്ചുകൂടി അവർ ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ കുഞ്ഞ് ജീവൻ നഷ്ടമാകില്ലായിരുന്നു എന്നാണ് ഇവർ ഉറപ്പിച്ചു പറയുന്നത്. അങ്ങനെയെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയാണ് ആവശ്യം…

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

വിവാഹപ്രായമായ പെൺമക്കൾ ഉള്ളവർ സൂക്ഷിക്കുക; ഇനി ആർക്കും ഈ ചതി പറ്റരുത് …

Masteradmin

ഉത്രാടരാത്രിയിൽ നരനായാട്ട്; ശൂരനാട് പോലീസുകാരുടെ കൊടും ക്രൂരത …

Masteradmin

വലിയ വീടും ധാരാളം പണവും; പ്രവാസിയുടെ ഭാര്യക്ക് സംഭവിച്ചത്…

Masteradmin

വിക്രമനെ കൊന്നതാണെന്ന് വീട്ടുകാരും നാട്ടുകാരും; പോലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്

Masteradmin

ചാവുമണമുള്ള പ്രേത രാത്രികൾ; അമ്പൂരിയിലെ പ്രേതഭൂമിയുടെ നടുക്കുന്ന കഥ…

Masteradmin

ഡൽഹിയിൽ നിന്ന് ആ കൊടുംക്രിമിനൽ വന്നത് ഇതിനുവേണ്ടിയോ?

Masteradmin

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞിറങ്ങി;ഒടുവില്‍ കാമുകന്റെ കൈകൊണ്ട് അന്ത്യം

Masteradmin

സ്വന്തം മക്കളെക്കാൾ അവൾ സ്നേഹിച്ചത് ആ ക്രിമിനലിനെ; ഒടുവിൽ സംഭവിച്ചത്…

Masteradmin

പോത്ത് റിയാസിനെ കൊന്നത് വക്കീൽ ഷിഹാബ്; കാരണം അറിഞ്ഞാൽ ഞെട്ടും

Masteradmin

പണത്തിനായി അമ്മയെ മകള്‍ ചെയ്തതോ..?? സഹായത്തിന് കൊച്ചുമകളും

Masteradmin

കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ നെബിന് സംഭവിച്ചതെന്ത്? നെഞ്ചുപൊട്ടി കരയുകയാണ് ഒരമ്മ

Masteradmin

ഭാര്യക്ക് സൗന്ദര്യം കൂടിയപ്പോൾ ഭർത്താവിന് സംശയ രോഗം; അനാഥരായത് രണ്ടു കുട്ടികൾ

Masteradmin