കൊല്ലം പത്തനാപുരത്തിനടുത്ത് എലിക്കാട്ടൂർ അഞ്ചുസെന്റ് കോളനിയിലെ ഉണ്ണിമായ എന്ന പെൺകുട്ടി എങ്ങനെയാണ് മരിച്ചത്. വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട ഉണ്ണിമായ പോലീസ് പറയുന്നതുപോലെ ആത്മഹത്യ ചെയ്തതാണോ? പക്ഷേ ഉണ്ണിമായയുടെ ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം പറയുന്നത് ഉണ്ണിമായ കൊന്നതാണെന്നാണ്. പെറ്റമ്മ ശ്രീകലയ്ക്ക് നേരെയാണ് ഇവരുടെയെല്ലാം ആരോപണങ്ങൾ. സത്യം തെളിയിക്കേണ്ടത് പോലീസ് ആണ്. എന്നാൽ പോലീസ് നിഷ്ക്രിയമാണെന്നാണ് ഇവർ ഒന്നടങ്കം പറയുന്നത്.
ഉണ്ണിമായക്ക് പൊള്ളലേറ്റ വിവരം സമീപവാസികൾ പോലും അറിഞ്ഞില്ല. തൊട്ടു തൊട്ടു വീടുകളുള്ള കോളനിയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടും ആരും അറിയാഞ്ഞത് ഏറ്റവും ദുരൂഹത വർദ്ധിപ്പിക്കുന്ന കാര്യമാണ്.
ആളുകൾ ചെല്ലുമ്പോൾ കണ്ടത് കത്തിക്കരിഞ്ഞു കിടക്കുന്ന ഉണ്ണിമായയുടെ വശങ്ങളിൽ കസേരകളും മറ്റും പെറുക്കിവച്ച് അമ്മ മാറിയിരിക്കുന്നതാണത്രെ. ഉണ്ണിമായ ആത്മഹത്യ ചെയ്തതാണെന്നാണ് അമ്മയുടെ ഭാഷ്യം. എന്നാൽ എല്ലാവരും ഒന്നടങ്കം അത് തള്ളിക്കളയുന്നു. രണ്ടര വയസ്സുള്ളപ്പോൾ അവളുടെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. അതും മാനസിക പീഡനം മൂലം ആണെന്നാണ് അവരുടെ അനുജത്തി കനകലത ആരോപിക്കുന്നത്. ഉണ്ണിമായയെ കൊന്നതാണെന്ന് ഏറ്റവും ശക്തമായി പറയുന്നതും കനകലത ആണ്. അതിന് കൃത്യമായ തെളിവുകളും അവർ നിരത്തുന്നുണ്ട്.
ഉണ്ണിമായയ്ക്ക് ആയുസ്സ് 21 വയസ്സ് വരെ മാത്രമേ ഉള്ളൂവെന്ന് ജാതകം ഉണ്ടെന്ന് അമ്മ പറഞ്ഞതുപോലും കൊലപ്പെടുത്താൻ ആയിരുന്നു എന്ന് ഇവർ കരുതുന്നു. അടുത്തിടെയാണ് ശ്രീകല രണ്ടാം വിവാഹം കഴിച്ചത്. ഗൾഫിൽ കുറേക്കാലം ജോലി ചെയ്ത ശ്രീകല സ്വന്തമായി കുറച്ച് വസ്തു വാങ്ങിയിരുന്നു. മകളെ ഇല്ലാതാക്കി അത് തട്ടിയെടുക്കാൻ രണ്ടാനച്ഛൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കൊല എന്നാണ് ഇവരുടെ ആരോപണം.
രണ്ടാം ഭർത്താവ് മരണദിവസം സ്ഥലത്തില്ല എന്നായിരുന്നു ആദ്യം അവർ പറഞ്ഞത്. വെളുപ്പിനെ അയാൾ പോകുന്നത് കണ്ട കാര്യം ആളുകൾ പറഞ്ഞപ്പോൾ ആണ് അവർ സമ്മതിച്ചത്. ഏറ്റവും നിർണായകമായ കാര്യം ഉണ്ണിമായ പൊള്ളലേറ്റുകിടക്കുമ്പോൾ മരണമൊഴിയായി സമീപവാസികളോട് അമ്മയാണ് തീവച്ചത് എന്ന് പറഞ്ഞത്രേ. എന്നിട്ട് പോലും പോലീസ് എന്താണ് ശക്തമായ നടപടി സ്വീകരിക്കാത്തത് . എന്തുകൊണ്ടാണ് ഉണ്ണിമായയുടെ ആത്മാവിന് നീതി കൊടുക്കാത്തത് . ഈ വിഷയത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ