Master News Kerala
Crime

എം എസ് സി കാരിയെ കെട്ടാൻ മോഹിച്ച പ്രീഡിഗ്രിക്കാരൻ കാട്ടിയ കൊടുംചതി; വിവാഹ വീട്ടിലെ അരുംകൊലയിൽ ആരും അറിയാത്ത രഹസ്യങ്ങൾ …

അടുത്ത ദിവസം രാവിലെ ഒരു വിവാഹം നടക്കേണ്ട വീട്ടിൽ, അതും ആ വീട്ടിലെ ഏക മകളുടെ … അവിടെ രാത്രി കൊലക്കളം ആവുക. മകളുടെ കൈപിടിച്ച് കൊടുക്കേണ്ട അച്ഛൻറെ ജീവനെടുക്കുക. കേരളത്തിന് ഇപ്പോഴും ആ അരുംകൊലയുടെ ഞെട്ടൽ മാറിയിട്ടില്ല. വർക്കലയിലെ അരുംകൊലയിൽ വിവാഹവീട് മരണവീട് ആയപ്പോൾ, ഒരു യുവതിയുടെ വിവാഹ സ്വപ്നങ്ങൾ തകിടം മറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി മൂക്കത്ത് വിരൽ വച്ചു. ഇതാണോ നമ്മുടെ നാട്?

എന്താണ് ഈ കൊലയുടെ കാരണങ്ങൾ?

ഗൾഫിൽ ദീർഘകാലം ജോലി ചെയ്ത രാജൻ തിരികെ നാട്ടിൽ വന്ന് കുടുംബം പുലർത്തുകയായിരുന്നു.

ഒരു മകനും മകളും ആണ് അയാൾക്ക്. എം എസ് സി വരെ പഠിച്ച സുന്ദരിയായ മകൾ, അവളുടെ വിവാഹമായിരുന്നു ആ കുടുംബത്തിൻറെ എല്ലാം സ്വപ്നം. എന്നാൽ അവൾക്ക് വന്ന വിവാഹാലോചനകൾ തുടർച്ചയായി മുടങ്ങി. അതിന് കാരണമറിയാതെ അവർ പകച്ചു. പിന്നെയാണ് ആ സത്യം മനസ്സിലാക്കിയത്.

അയൽ വീട്ടിലെ ജിഷ്ണു എന്ന യുവാവിന് അവളെ ഇഷ്ടമാണ്. അവനാണ് വിവാഹങ്ങൾ മുടക്കുന്നത്. പ്രീഡിഗ്രി വരെ മാത്രം പഠിച്ച ജിഷ്ണു കവലയിൽ തേരാപ്പാരാ നടക്കുന്നതല്ലാതെ ഒരു ജോലിക്കും പോകുന്നില്ല. ജാതിയിലെയും സമ്പത്തിലെയും ഒക്കെ ഏറ്റക്കുറച്ചിലുകൾ മറന്നാലും വേലയും കൂലിയും ഇല്ലാത്തവന് ഏതെങ്കിലും അച്ഛൻ മകളെ കൊടുക്കുമോ? ആ ഒരു തെറ്റേ പാവം രാജൻ ചെയ്തുള്ളൂ. ഒടുവിൽ ഒരു യുവാവ് അവളെ പെണ്ണ് കാണാൻ എത്തി. ഇരുവർക്കും പരസ്പരം ഇഷ്ടമായി. 

താനുമായി പ്രണയത്തിലാണെന്ന് ജിഷ്ണു പ്രചരിപ്പിച്ചെങ്കിലും ആ യുവാവ് അത് തള്ളിക്കളഞ്ഞു. പെൺകുട്ടികളായാൽ ചിലപ്പോൾ പ്രണയമൊക്കെ ഉണ്ടായി എന്നു വരും. അതൊന്നും കാര്യമില്ല എന്ന് തന്റേടത്തോടെ അവൻ പറഞ്ഞു. അങ്ങനെ ആ വിവാഹം ഉറപ്പിച്ചു. വിവാഹത്തലേന്ന് നാട്ടുകാർ ആകെ ആ വീട്ടിലെത്തി. എല്ലായിടത്തും സന്തോഷം. പക്ഷേ അടുത്ത വീട്ടിൽ മൂർഖനെ പോലെ പകയുമായി കാത്തിരിക്കുകയായിരുന്നു ജിഷ്ണു. അവളെ സ്വസ്ഥമായി അങ്ങനെ ജീവിക്കാൻ വിടില്ല. അവൻ മനസ്സിൽ ഉറപ്പിച്ചു. 

ജിഷ്ണുവും അനുജൻ ജിതിനും സുഹൃത്തുക്കളായ ശ്യാമും മനുവും അർധരാത്രിയോടെ കല്യാണ വീട്ടിലെത്തി. മകളെ ഉപദ്രവിക്കുന്നത് ഒരച്ഛനും സഹിക്കില്ലല്ലോ. അവരെ തടഞ്ഞ രാജനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തി. വിവാഹ വീട്ടിലെ ഒരുക്കങ്ങൾ എല്ലാം

തകിടം മറിച്ച് കൊലക്കളം ആക്കി, കയ്യിൽ കിട്ടിയവരെ എല്ലാം ഉപദ്രവിച്ച് അവർ സ്ഥലം വിട്ടു. 

ആ മുഖങ്ങൾ മറക്കാനാവാത്ത ബന്ധുക്കൾഉടൻ തന്നെ പ്രതികളെക്കുറിച്ച് പോലീസിന് വിവരം നൽകി. നാലു പേരെയും കൈയോടെ പിടികൂടി.

ഇന്നും അരുംകൊലയുടെ നടുക്കം നാട്ടുകാരിൽ നിന്ന് മാറിയിട്ടില്ല. എന്തായാലും ആ യുവതിയെ വിവാഹം കഴിക്കാൻ ഉറപ്പിച്ച പയ്യൻ പിന്മാറില്ല എന്നാണ് വിവരം.ഈ നാല് യുവാക്കളും എന്ത് നേടി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. ഒരു നിരപരാധിയുടെ ജീവനെടുത്തിട്ട് അവർ എന്തു നേടി? ഇനി എത്ര കാലം അവർ ജയിലിൽ കഴിയണം. ഒരു കാര്യം കൂടി പറയട്ടെ.പ്രണയിച്ചാൽ പാതിവഴിയിൽ ഒരുപക്ഷേ ആ പ്രണയം മുറിയുമെന്ന് ഉറപ്പിച്ചു വേണം അതിന് ഇറങ്ങിത്തിരിക്കാൻ. അതിന് മനക്കട്ടി ഉള്ളവരെ ഈ പണിക്ക് പോകാവു. അല്ലാത്തപക്ഷം ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

സഹോദരിയുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ച മുഹമ്മദാലിയുടെ കണ്ണീർ കഥ …

Masteradmin

ബംഗാളിൽ അരുംകൊല നടത്തി മുങ്ങിയ ബിനു പെരുമ്പാവൂരിലെ നിമിഷയോട് ചെയ്തത് …

Masteradmin

ഇർഷാദിന് സംഭവിച്ചതിനു പിന്നിൽ സുഹൃത്തോ.?

Masteradmin

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ശരണ്യക്ക് സംഭവിച്ചത് എന്ത്? നാലുമാസം ഗർഭിണിയായിരിക്കെ അവൾ ജീവനൊടുക്കിയത് എന്തിനാണ് ?

Masteradmin

ഗൾഫിൽ നിന്ന് അയച്ച പണം കാണാനില്ല ഒടുവിൽ മകൻ അമ്മയോട് ചെയ്തത്

Masteradmin

കല്ലില്‍ തെളിഞ്ഞ സത്യം; ഭത്താവിന്റെ ജീവനെടുത്തത് ഭാര്യയും കാമുകനും ചേര്‍ന്ന്

Masteradmin

ഈ വീട്ടിൽ എത്തിയാൽ ആരും കരയും; മകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു അച്ഛനും അമ്മയും…

Masteradmin

വീട് വാടകയ്ക്കു നല്‍കിയതേയുള്ളു;ഇപ്പോള്‍ എല്ലാം തകര്‍ന്ന് ഗൃഹനാഥന്‍

Masteradmin

തിളച്ച വെള്ളത്തിൽ കൈ മുക്കി സത്യം ചെയ്യിക്കും; ഒടുവിൽ ഭാര്യയെ ചുട്ടു കൊന്നു … സംശയ രോഗം മൂത്ത് കൊടും ക്രൂരത

Masteradmin

ആതിരയുടെ മരണത്തിൽ ലോകം മുഴുവൻ അരുണിനെ കുറ്റക്കാരനെന്ന് വിധിച്ചു; പക്ഷേ സത്യമോ?

Masteradmin

ഉത്രാടരാത്രിയിൽ നരനായാട്ട്; ശൂരനാട് പോലീസുകാരുടെ കൊടും ക്രൂരത …

Masteradmin

രഞ്ജിത്തിന്റെ കൊലപാതകം: പിന്നില്‍ ജോസിന്റെ കുടുംബമോ?

Masteradmin