Master News Kerala
Crime

ഏതു പെണ്ണിനെയും അവൻ വീഴ്ത്തുമായിരുന്നു; പക്ഷേ ഒടുവിൽ സംഭവിച്ചത് …

കാസർഗോഡ് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ഒരു ദിവസം വൈകിട്ട് സുമുഖനായ ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. താൻ ഒരു കൊല നടത്തിയ കാര്യം പറയാനായിരുന്നു അയാൾ ചെന്നത്. പോലീസുകാർ ഞെട്ടി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലെ 

മുന്നൂറ്റിയാറാം നമ്പർ മുറിയിലേക്ക് അവനൊപ്പം അവർ പോയി. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കഴുത്തറക്കപ്പെട്ട നിലയിൽ ഒരു യുവതിയുടെ മൃതദേഹം.അവനെ ചോദ്യം ചെയ്ത പോലീസുകാർക്ക് പിന്നെ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ …

സതീഷ് കുമാർ എന്നായിരുന്നു ആ യുവാവിൻറെ പേര്. എന്താണ് സതീഷിന്റെ ജീവിതത്തിൽ സംഭവിച്ചത്.ഏതു പെണ്ണിനെയും വീഴ്ത്താനുള്ള അസാമാന്യ പാടവം ഉണ്ടായിരുന്നു സതീഷിന്.

ആദ്യം അവൻ വിവാഹ വാഗ്ദാനം നടത്തി എല്ലാ തരത്തിലും ഉപയോഗിച്ച ഇരുപത്തിമൂന്നുകാരിയെ പിന്നെ നിഷ്കരുണം ഉപേക്ഷിച്ചു. കാമുകൻ ചതിച്ചതിന്റെ മനോവിഷമത്തിൽ അവൾ ജീവനൊടുക്കി.വീട്ടുകാർ പരാതിയുമായി മുന്നോട്ടു പോയെങ്കിലും അവനെതിരെ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല. പല സ്ത്രീകളോടും സതീഷിന്റെ പെരുമാറ്റം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു.അങ്ങനെയിരിക്കെയാണ് അവൻ ദേവികയെ പരിചയപ്പെട്ടത്.വീട്ടിലെ കഷ്ടതകളും മറ്റും പറഞ്ഞ് അവൻ അധികം വൈകാതെ ദേവികയുടെ മനസ്സിലും ഇടം നേടി. ഭർത്താവും രണ്ടു കുട്ടികളുമായി സ്വസ്ഥമായി കഴിഞ്ഞിരുന്ന ദേവിക പതിയെ അവരിൽനിന്ന് അകന്ന്  അവനോടൊപ്പമായി.

നീണ്ട ഒൻപതു വർഷങ്ങൾ അവരുടെ അടുപ്പം തുടർന്നു. ഇതിനിടെ അവൻ അവളെയും ചതിച്ചു. രഹസ്യമായി അവൾ അറിയാതെ അവൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഒരു കുഞ്ഞുമായി.എങ്ങനെയും ദേവികയുടെ പിടിയിൽ നിന്ന് ഊരാനായി അവൻറെ ശ്രമം. അവൻറെ അകൽച്ച അവൾക്ക് മനസ്സിലായി. അവൾ രഹസ്യമായി അന്വേഷണം തുടങ്ങി. അങ്ങനെ ദേവിക ഞെട്ടിക്കുന്ന ആ രഹസ്യം മനസ്സിലാക്കി. തൻറെ എല്ലാമെല്ലാമായ സതീഷിന് ഒരു ഭാര്യയും കുഞ്ഞുമുണ്ട്.അവരെ വിട്ടു വരാൻ ദേവിക സതീഷിനെ നിർബന്ധിച്ചു. എന്നാൽ സതീഷിന് അതാകുമായിരുന്നില്ല.

തന്റെ ജീവിതം തകർത്ത സതീഷിനെ അങ്ങനെയങ്ങ് വെറുതെ വിടാൻ ദേവിക ഒരുക്കമായിരുന്നില്ല. അവൾ പകരംവീട്ടിയത് എല്ലാം സതീഷിന്റെ ഭാര്യയോട് പറഞ്ഞു കൊണ്ടാണ്.ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യ സതീഷിനെ വെറുത്തു. അവൻറെ ജീവിതം നരകതുല്യമായി. അവൻറെ മനസ്സിൽ പക ആളിക്കത്തി. വളരെ ആസൂത്രിതമായാണ് അവൻ കാഞ്ഞങ്ങാട് ലോഡ്ജിൽ മുറിയെടുത്തത്. ദിവസങ്ങളോളം അവിടെ താമസിച്ച് എല്ലാം പദ്ധതിയും തയ്യാറാക്കി. പിന്നെ ദേവികയെ അവിടേക്ക് അനുനയത്തിൽ വിളിച്ചു. എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർത്ത് ഒന്നിച്ചു ജീവിക്കാം എന്നായിരുന്നു അവൻറെ വാഗ്ദാനം.

അവൾ ഓടിയെത്തി. എന്നാൽ മുറിയിൽ കയറി കതകടച്ചത്തോടെ അവൻറെ വിധം മാറി. എൻറെ ജീവിതം നീ തകർത്തില്ലേ, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അവൻ ദേവികയുടെ കഴുത്തിൽ കുത്തിവീഴ്ത്തി. കഴുത്തറത്തു …ദേവിക പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടാണ് അവൻ പോലീസ് സ്റ്റേഷനിലേക്ക് പോയത്.

ഇന്ന് അവനും ജയിലിൽ കഴിയുകയാണ്. ചിലരുടെ പക്വതയില്ലാത്ത പെരുമാറ്റങ്ങൾ മൂലം ആർക്കൊക്കെയാണ് നഷ്ടം സംഭവിച്ചത്. ദേവികയുടെ കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായി. സതീഷിന്റെ കുടുംബം തകർന്നു. സ്ത്രീകളെ വലവീശി പിടിക്കുന്ന അവൻറെ സ്വഭാവം മൂലം മൂന്നു സ്ത്രീകൾക്കാണ് ജീവിതം നഷ്ടമായത്. അറിയാക്കഥകൾ വേറെയും ഉണ്ടാകാം.ആരുടെയും ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നം വഷളായി; അനിയന്‍ തുടങ്ങിയസംഘര്‍ഷത്തില്‍ ചേട്ടന്‍ ബലിയാടായി

Masteradmin

പെൺകുട്ടികൾ സൂക്ഷിക്കുക; ജീവനെടുക്കുന്ന കള്ള കാമുകന്മാർ വരുന്നത് ഇങ്ങനെ …

Masteradmin

യുവാവിനെ കൊന്നത് ഉറ്റസുഹൃത്ത്; ദുരൂഹത, പിന്നില്‍ ലഹരിമാഫിയ?

Masteradmin

എം എസ് സി കാരിയെ കെട്ടാൻ മോഹിച്ച പ്രീഡിഗ്രിക്കാരൻ കാട്ടിയ കൊടുംചതി; വിവാഹ വീട്ടിലെ അരുംകൊലയിൽ ആരും അറിയാത്ത രഹസ്യങ്ങൾ …

Masteradmin

പോത്ത് റിയാസിനെ കൊന്നത് വക്കീൽ ഷിഹാബ്; കാരണം അറിഞ്ഞാൽ ഞെട്ടും

Masteradmin

കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ നെബിന് സംഭവിച്ചതെന്ത്? നെഞ്ചുപൊട്ടി കരയുകയാണ് ഒരമ്മ

Masteradmin

നാട്ടുകാർ ഒന്നടങ്കം പറയുന്നു, അവൻ മരിക്കേണ്ടവനായിരുന്നു…

Masteradmin

പതിനെട്ടുകാരിയുടെ ക്രിമിനല്‍ ബുദ്ധി;

Masteradmin

12 വർഷം മുമ്പ് ഭർത്താവ് മരിച്ച ജൂലി പ്രസവിച്ചു; പിന്നെ അവൾ ചെയ്തത് കൊടുംക്രൂരത..

Masteradmin

അന്ന് ഹോട്ടലിൽ ചിക്കൻ കഴിക്കാൻ പോയി; അത് ഗതിമാറ്റിയത് അവളുടെ ജീവിതം

Masteradmin

അഖില്‍ ചെയ്തത് ആര്‍ക്കും സഹിക്കാനാവാത്തത്

Masteradmin

പോക്‌സോ കേസില്‍ അകത്തായ മകനെ അമ്മ പുറത്തിറക്കി; അമ്മയുടെ ജീവനെടുത്ത് മകന്റെ ‘സ്‌നേഹസമ്മാനം’

Masteradmin