Master News Kerala
Crime

ഐ കോണ്‍ടാക്ടില്‍ തോന്നിയ സംശയം; കുട്ടിയെ പഡിപ്പിച്ചുകൊന്നയാള്‍ പിടിയില്‍

ചില കേസുകള്‍ തെളിയിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ ചില തോന്നലുകള്‍ക്കു വലിയ സ്ഥാനമാണുള്ളത്. ഷംസുദ്ദീന്‍ എന്ന നാലരവയസുകാരന്റെ കൊലപാതകം തെിഞ്ഞതിനു പിന്നില്‍ അന്വേഷണോദ്യോഗസ്ഥന്‍ ശിവപ്രസാദിന്റെ തോന്നലിനു നിര്‍ണായകസ്ഥാനമുണ്ടായിരുന്നു.

ഷംസുദീന്റെ കൊലപാതകം

ഷംസുദീന്‍ എന്ന നാലുവയസുകാരന്‍ ആഗ്രാമത്തില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ ബാലനായിരുന്നു. നാട്ടില്‍ എവിടെനോക്കിയാലും അവനെ കാണാമായിരുന്നു. ഒരു ദിവസം ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായ ആ ബാലനെ കാണാതായി. 2006 ജനുവരിയിലായിരുന്നു ആ സംഭവം. ഗ്രാമം മുഴുവന്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പരാതി പോലീസിലെത്തി. നാട് അരിച്ചുപെറുക്കിയെങ്കിലും പോലീസിനും കുട്ടിയെ കണ്ടെത്താനായില്ല. ഒടവില്‍ മൂന്നാം ദിവസം കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ വീടിനു സമീപത്തുതന്നെ ഒരു ചതുപ്പില്‍ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തെങ്ങില്‍ തേങ്ങിയിടാന്‍ കയറിയ ആളാണ് കുട്ടിമരിച്ചു കിടക്കുന്നതു കണ്ടത്.

ടയറും ഓടിച്ചുകൊണ്ടു പോകുന്നതിനിടയില്‍ തെന്നിവീണോ മറ്റോ ആകാം മരണമെന്നായിരുന്നു ആദ്യം പോലീസ് കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ ആ ധാരണ മാറി. മുങ്ങിമരണമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യ്ക്തമാണെങ്കിലും കൂട്ടിയുടെ മുന്നിലെ മേല്‍നിരയിലെ നാലു പല്ലുകള്‍ ഇളകിയിരുന്നു. കവിളില്‍ വിരല്‍ പതിഞ്ഞതിന്റെ പാടും ഉണ്ടായിരുന്നു. എന്നാല്‍ അമന്വഷണ ഉദ്യോഗസ്ഥനായ ശിവപ്രസാദിനും സംഘത്തിനും പ്രതിയിലേക്ക് എത്തുന്ന ഒരു സൂചനയും ലഭിച്ചില്ല. നടന്‍ ജഗദീശിന്റെ ഭാര്യ ഡോ. രമയായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. അവരുടെ നിലപാടുകള്‍ അന്വേഷണത്തിന് സഹായകമായിരുന്നെന്ന് ശിവപ്രസാദ് പറയുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടു കൂടി വന്നതോടെ കുട്ടിയുടേതു കൊലപാതകമാണെന്നു വ്യക്തമായി.

ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. ബലമായി കുടിപ്പിച്ചാലല്ലാതെ മദ്യം കുട്ടിയുടെ അകത്തു ചെല്ലുകയില്ലെന്നു വ്യക്തമായിരുന്നു. എന്നാല്‍ പട്ടാപ്പകല്‍ നടന്ന സംഭവമായിട്ടും ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ആളുകള്‍ക്കും മരണത്തെക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. പട്ടാപ്പകല്‍ നടന്ന സംഭവമാണ്. സാക്ഷികളെയൊന്നും കിട്ടിയില്ല. ഷംസുദീനെ കാണാതാകുന്ന സമയത്ത് മറ്റു കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. പ്രിന്‍സി എന്നു പറയുന്ന ഡിഗ്രിക്കു പഠിക്കുന്ന കുട്ടി നാലുമണിയോടടുത്ത് ഷംസുദീനെ കണ്ടതായി മൊഴി നല്‍കി. എന്നാല്‍ അതില്‍നിന്നും മുന്നോട്ടു പോകാനായില്ല.

ആദ്യം തോന്നിയ സംശയം ശരിയായി

കുട്ടി മരിച്ച സമയത്ത് വളരെ ആക്ടീവായി നിന്ന ഒരാളുണ്ടായിരുന്നു. ആ സമയത്തുതന്നെ ശിവപ്രസാദിന് അയാളില്‍ എന്തോ സംശയം തോന്നിയിരുന്നു. കാരണം കുട്ടിയെ കിട്ടിയ സമയത്ത് കുട്ടിയുടെ അയല്‍വാസിയായ അയാള്‍ വളരെ ആക്ടീവായിരുന്നു. എല്ലാക്കാര്യത്തിനും അയാള്‍ മുന്നിലുണ്ടായിരുന്നു. എന്നാല ഇടയ്ക്ക് ശിവപ്രസാദുമായി ഒരു ഐ കോണ്‍ടാക്് ഉണ്ടായി. അപ്പോള്‍ അയാളുടെ ഭാവത്തില്‍നിന്ന് ഒരു സംശയം തോന്നി. പക്ഷേ അയാളെ ചോദ്യം ചെയ്തതില്‍നിന്ന് ഒന്നും ലഭിച്ചില്ല.

ചോദ്യം ചെയ്യുന്നതിനിടെ അയല്‍വാസിയായ ഒരു സ്ത്രീയെ പലതവണ ചോദ്യം ചെയ്തിരുന്നു. കാരണം അവര്‍ക്ക് എന്തോ പറയാനുണ്ടെന്ന ഒരു തോന്നല്‍ ഉദ്യോഗസ്ഥര്‍ക്കു തോന്നി. എന്നാല്‍ കുറേ ചോദ്യം ചെയ്തിട്ടും അവര്‍ ഒന്നും വിട്ടുപറഞ്ഞില്ല. പക്ഷേ ഒടുവില്‍ ഒരു കാര്യം അവര്‍ തുറന്നു പറഞ്ഞു. കുട്ടി നാലുമണിയോടടുപ്പിച്ച് ഒരു വീട്ടിലേക്കു കയറിപ്പോകുന്നതു കണ്ടു എന്നതായിരുന്നു അത്. അത് ആദ്യം സംശയമുണര്‍ന്ന ആ അയല്‍വവാസിയുടെ വീട്ടിലേക്കു കുട്ടി കയറിപ്പോകുന്നതായി കണ്ടു എന്നായിരുന്നു ആ സ്ത്രീ പറഞ്ഞത്. അയാളെ വളിച്ചു ചോദ്യംചെയ്തപ്പോഴൊന്നും അയാള്‍ ഒന്നും സമ്മതിച്ചില്ല. സ്ത്രീയുടെ മൊഴി മുന്നില്‍വച്ചു ചോദ്യംചെയ്തതോടെ അയാള്‍ക്ക് എല്ലാം തുറന്നു സമ്മതിക്കേണ്ടിവന്നു.

സംഭവം ഇങ്ങനെ-

പതിവുപോലെ ടയറുമായി കറങ്ങാനിറങ്ങിയ കുട്ടിയെ ചൂയിങ്ങവും മറ്റും കാട്ടി അയല്‍വാസി പ്രലോഭിപ്പിച്ചു. ലൈംഗിക ചൂഷണമായിരുന്നു ലക്ഷ്യം. നേരത്തെയും ഈ ലക്ഷ്യംവച്ച് ഇയാള്‍ കുട്ടിയെ സമീപിച്ചിട്ടുണ്ട്. വടിനുള്ളില്‍ കയറിയ കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. കുട്ടി എതിര്‍ത്തതോടെയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. വായില്‍ മദ്യവും ഒഴിച്ചുനല്‍കി. അയാളുടെ ഭാര്യയും മകളും ഇല്ലാത്ത സമയത്തായിരുന്നു അക്രമങ്ങള്‍. കുട്ടി അബോധാവസ്ഥയിലായതോടെ തൊട്ടടുത്തുള്ള ചതുപ്പില്‍ ഇയാള്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം അന്ന്് അയാള്‍ വീട്ടിലില്ലായിരുന്നു എന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലില്‍ അയാള്‍ക്കു കുറ്റം സമ്മതിക്കേണ്ടിവന്നു. നാട്ടില്‍ മറ്റൊരാളുമായുള്ള ഇയാളുടെ പ്രകൃതിവിരുദ്ധ ബന്ധം അയാളുടെ ഭാര്യ വെളിപ്പെടുത്തിയതോടെ അയാളുടെ പൂര്‍വകാല ചരിത്രവും കേസ് തെളിയിക്കുന്നതായി. പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്ന തരത്തില്‍ തെളിവുകള്‍ ഹാജരാക്കാനും പോലീസിനായി. ആദ്യമേ തോന്നിയ സംശയംതന്നെ പിന്നീട് സത്യത്തിലേക്കു നയിച്ചെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ശിവപ്രസാദ് പറഞ്ഞു 

Related posts

ആറുമാസം ആ പെൺകുട്ടി ഗർഭം ഒളിപ്പിച്ചു; പക്ഷേ അതിന് ഉത്തരവാദിയായവൻ പിന്നീട് ചെയ്തതോ?

Masteradmin

പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നം വഷളായി; അനിയന്‍ തുടങ്ങിയസംഘര്‍ഷത്തില്‍ ചേട്ടന്‍ ബലിയാടായി

Masteradmin

അരുംകൊല നടത്തിയ കുറ്റവാളി 11 വർഷം മറഞ്ഞിരുന്നത് എങ്ങനെ ?

Masteradmin

പോത്ത് റിയാസിനെ കൊന്നത് വക്കീൽ ഷിഹാബ്; കാരണം അറിഞ്ഞാൽ ഞെട്ടും

Masteradmin

പതിനെട്ടുകാരിയുടെ ക്രിമിനല്‍ ബുദ്ധി;

Masteradmin

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ശരണ്യക്ക് സംഭവിച്ചത് എന്ത്? നാലുമാസം ഗർഭിണിയായിരിക്കെ അവൾ ജീവനൊടുക്കിയത് എന്തിനാണ് ?

Masteradmin

എ.ടി..എമ്മില്‍ നിക്ഷേപിക്കാനുള്ള ലക്ഷങ്ങള്‍ തട്ടിയത് സുഹൃത്തുതന്നെ

Masteradmin

രാജുവിന്റെ മരണം; ദുരൂഹതയകറ്റാന്‍ വഴിതേടി ഭാര്യയും മകളും

Masteradmin

സോഷ്യല്‍ മീഡിയ പണവും പ്രശസ്തിയും കൊണ്ടുവന്നു;പക്ഷേ

Masteradmin

ചാവുമണമുള്ള പ്രേത രാത്രികൾ; അമ്പൂരിയിലെ പ്രേതഭൂമിയുടെ നടുക്കുന്ന കഥ…

Masteradmin

ഉത്രാടരാത്രിയിൽ നരനായാട്ട്; ശൂരനാട് പോലീസുകാരുടെ കൊടും ക്രൂരത …

Masteradmin

ഷഹാന വീണത് അവന്റെ പ്രസംഗത്തിൽ; പക്ഷേ ഒടുവിൽ തനിനിറം കണ്ടു ഞെട്ടി

Masteradmin