ആരുടെയും കരളലിയിക്കുന്നതാണ് ജോണിയുടെയും അവൻറെ അമ്മയുടെയും കഥ. അമ്മയ്ക്ക് 7 മക്കളുണ്ട്. പക്ഷേ വാർദ്ധക്യത്തിൽ അവരെ നോക്കാൻ ഇളയ മകൻ ജോണിയല്ലാതെ ആരും ഉണ്ടായിരുന്നില്ല. ജോണിക്ക് 42 വയസ്സാണ് പ്രായം. അല്പം മാനസിക ബുദ്ധിമുട്ടുകൾ ഒക്കെയുള്ള അമ്മയെ ജോണി പൊന്നുപോലെ ആണ് നോക്കിയത്. പൊന്നുപോലെ എന്നു പറയുമ്പോൾ വെറുതെ എന്ന് തോന്നാം. ഇത് അങ്ങനെയല്ല. ജോണി പല സ്ഥലങ്ങളിൽ ജോലിക്ക് പോകുന്ന ആളാണ്. തൃശ്ശൂരും മലപ്പുറത്തും വയനാട്ടിലും ഒക്കെ ജോലിക്ക് പോകുമ്പോഴും അയാൾ അമ്മയെ ഒപ്പം കൊണ്ടുപോകും. അത്ര സ്നേഹമാണ് അമ്മയും മകനും തമ്മിൽ.
മറ്റു മക്കൾ അമ്മയെ അവഗണിച്ചപ്പോൾ ആ സ്നേഹം കൂടി ജോണി നൽകി. ഇതിനിടയിൽ ജോണി കല്യാണം കഴിക്കാൻ പോലും മറന്നു പോയി. അവസാനം ചില ആലോചനകൾ വന്നെങ്കിലും പല പെൺകുട്ടികൾക്കും ഭർത്താവിൻറെ അമ്മയെ നോക്കാൻ പറ്റുമായിരുന്നില്ല. മറ്റു ചിലരാകട്ടെ ഇവർക്ക് ആകെയുള്ള 10 സെന്റിന്റെ പകുതി ആദ്യമേ എഴുതിക്കൊടുക്കണം എന്ന് നിബന്ധന വച്ചു. അങ്ങനെയുള്ള കച്ചവടത്തിനൊന്നും താല്പര്യമില്ലെന്നായിരുന്നു ജോണിയുടെ മറുപടി. അമ്മയെ വീട്ടിൽ നിർത്തിയിട്ട് പോകാൻ അയൽപക്കക്കാർ നിർബന്ധിച്ചാൽ പോലും അങ്ങനെ ചെയ്യാതെ ജോണി അമ്മയെ ഏറെ കരുതലോടെ ഒപ്പം കൊണ്ടുനടന്നു. പക്ഷേ ഈ സ്നേഹം മൂത്ത് ഒടുവിൽ സംഭവിച്ചത് ഒരു വലിയ ദുരന്തമാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മയെ ആരും നോക്കും എന്ന ചിന്ത ജോണിയെ അലട്ടി കൊണ്ടേയിരുന്നു. ഒരാഴ്ച ജോണിയും അമ്മയും പുറത്തേക്കൊന്നും പോയില്ല. ഇത് എന്താണെന്ന് നാട്ടുകാർ സംശയിച്ചു. ചിലപ്പോൾ വീട്ടിൽ നിന്ന് ശബ്ദങ്ങളൊക്കെ ഉയർന്നു കേട്ടു. സാധാരണ അങ്ങനെയൊന്നും പതിവുള്ളതല്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി അയൽപക്കക്കാരൻ ഒരു കാഴ്ച കണ്ടു. ജോണിയുടെ വീട് ഒരു തീഗോളമായിരിക്കുന്നു. ഓടിച്ചെന്ന് നോക്കിയപ്പോൾ കണ്ടത് വീടിനുള്ളിൽ ഒരാൾ അനക്കമില്ലാതെ ഇരുന്ന് കത്തുന്നതാണ്. മറ്റൊരാൾ ശരീരം മുഴുവൻ തീപിടിച്ച് മരണവെപ്രാളത്താൽ പാഞ്ഞു നടക്കുന്നു. നാട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിധം തീയണച്ച് അവർ അകത്തു കയറി. ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. അമ്മയെ കൈയും കാലും കെട്ടി വച്ച് തീ കൊളുത്തിയതാണ്. അമ്മയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ജോണി സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്.
ജോണിയുടെ സഹോദരങ്ങൾ പറയുന്ന കാരണം ജോണിക്ക് ഒരു ലക്ഷം രൂപ കടം ഉണ്ടായിരുന്നു, അതിൽ പ്രയാസപ്പെട്ടാണ് മരിച്ചത് എന്നാണ്. പക്ഷേ അത് നാട്ടുകാർ തള്ളിക്കളയുന്നു.
പലിശ സഹിതം രണ്ട് ലക്ഷം രൂപ കടം ഉണ്ടെങ്കിൽ പോലും ജോണിയുടെ വസ്തുവിൽനിന്ന് ഒരു സെൻറ് കൊടുത്താൽ ആ കടം വീട്ടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് ആത്മഹത്യ എന്ന് പറയുന്നത് ശരിയല്ല. അമ്മ തനിച്ചാകുമോ എന്ന് ഭയന്ന്, അമ്മയോടുള്ള സ്നേഹം മൂത്താണ് ജോണി ഇങ്ങനെ ചെയ്തത്. പക്ഷേ ഒരിക്കലും ജോണിയെ ന്യായീകരിക്കാൻ ആകില്ല. വാർദ്ധക്യത്തിൽ അമ്മയെ നോക്കാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെ അരുംകൊല ചെയ്ത്, സ്വന്തം ജീവനും നഷ്ടപ്പെടുത്തിയിട്ട് ജോണി എന്തു നേടി? പരസ്പരം അമിതമായി സ്നേഹിക്കുന്ന മക്കളും മാതാപിതാക്കളും ഒക്കെ ഈ കഥ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അമ്മയെ നോക്കാത്ത മറ്റ് മക്കളും ഒരു കാര്യം ഓർക്കുക. തങ്ങളും വൃദ്ധരാകും. തങ്ങളുടെ മാതാപിതാക്കൾക്ക് കൊടുത്തതു മാത്രമേ തങ്ങൾക്കും തിരിച്ചു കിട്ടു. അത് മറക്കാതിരിക്കുക …
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ