Master News Kerala
Crime

കല്ലില്‍ തെളിഞ്ഞ സത്യം; ഭത്താവിന്റെ ജീവനെടുത്തത് ഭാര്യയും കാമുകനും ചേര്‍ന്ന്

ഒരു ചെറിയ കല്ലില്‍നിന്ന് പോലീസ് അഴിച്ചെടുത്തത് ക്രൂരകൊലപാതകത്തിന്റെ കഥ. മധുരയ്ക്കടുത്ത് മീനാക്ഷിപുരത്തെ ഭാരതിയുടെ കൊലപാതകത്തിന്റെ രഹസ്യമാണ് ഒരു ചെറുകല്ലില്‍നിന്ന് പോലീസ് തെളിയിച്ചെടുത്തത്. ഭര്‍തൃമതിയായ യുവതിയുടെയും യുവാവിന്റെയും കാമവും ക്രൗര്യവും നിറഞ്ഞ പ്രണയജീവിതമാണ് ഒരു ജീവനെടുത്തത്.

പ്രണയവും ജീവിതവും

ചെന്നൈയില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഭാരതിയാണ് ഭാര്യയുടെ പ്രണയജീവിതത്തിന്റെ ഇരയായത്. ഭാരതി ജോലിയുമായി ബന്ധപ്പെട്ട് മിക്കവാറും ചെന്നൈയിലായിരിക്കും. ഈ അവസരം മുതലെടുത്ത് അയല്‍വാസിയായ സതീഷ് ഭാരതിയുടെ ഭാര്യ ദിവ്യയുമായി ബന്ധം സ്ഥാപിച്ചു. മകക്ള്‍ സ്‌കൂളില്‍പോയിക്കഴിഞ്ഞാല്‍ ഭാരതിയുടെ വീട് ദിവ്യയുടെയും സതീശിന്റെയും കാമകേളികളാല്‍ നിറയും.

അടുത്തിടെ ചെന്നൈയില്‍ വലിയ ആഘോഷപരിപാടികളുടെ ഭാഗമായി കച്ചവടത്തില്‍ കുറേ പണം ഭാരതിക്ക് അധികം ലഭിച്ചു. അതിന്റെ സന്തോഷത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും വസ്ത്രങ്ങളും പലഹാരവുമായി വന്നപ്പോള്‍ വീടിനു വെളിയില്‍ പരിചയിമില്ലാത്ത രണ്ടു ചെരിപ്പ് ഭാരതി കണ്ടു. തൊട്ടുപിന്നാലെ സതീശന്‍ വീട്ടില്‍നിന്ന് ഇറങ്ങിവരുന്നതും കണ്ടതോടെ ഭാരതിയുടെ നിലതെറ്റി. ഭാര്യ ദിവ്യയുമായി ഇതേച്ചൊല്ലി ഭാരതി വഴക്കുണ്ടാക്കി. ഒടുവില്‍ ഇനി ഇതാവര്‍ത്തിക്കില്ലെന്നു ദിവ്യയോട് ഭാരതി ഉറപ്പു വാങ്ങി. ചെന്നൈയിലേക്കു താന്‍ പോകുന്നതാണു കുഴപ്പങ്ങള്‍ക്കു കാരണമെന്നു മനസിലാക്കിയ ഭാരതി നാട്ടില്‍ എന്തെങ്കിലും കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചു. വിവരം ദിവ്യയോടും പറഞ്ഞു. ചെന്നൈയില്‍പോയി സാധനങ്ങളൊക്കെ എടുത്തുകൊണ്ടു വരാമെന്നു പറഞ്ഞു പോയ ഭാരതിയെ പിന്നെയാരും കണ്ടിട്ടില്ല.

ബന്ധുക്കളുടെ പരാതി

ഭാരതിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞതോടെ ബന്ധുക്കള്‍ ബന്തുനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍തന്നെ പോലീസിന്റെ സംശയം ദിവ്യയിലേക്കു നീങ്ങി. ഭാരതിയുടെ തിരോധാനം സംബന്ധിച്ചു ദിവ്യ പരാതിയൊന്നും നല്‍കാത്തതാണ് പോലീസില്‍ സംശയമുളവാക്കിയത്.

എന്നാല്‍ ഭാരതി ചെന്നൈക്കുപോയി എന്ന ഉറച്ചനിലപാടിലായിരുന്നു് ദിവ്യ. പോലീസ് അന്വേഷണം തുടര്‍ന്നു. ഇതിനിടെ ഭാരതി നാട്ടിലെത്തിയിരന്നതായ വിവരം പോലീസിനു ലഭിച്ചു. അയാള്‍ ബസിറങ്ങിയത് നാട്ടില്‍ പലരും കണ്ടിരുന്നു. അതിനുശേഷം ഭാരതി എവിടെപ്പോയി എന്നു മാത്രം പിടികിട്ടിയില്ല.

അന്വേഷണം ദിവ്യയിലേക്ക്

ഒടുവില്‍ പോലീസ് ദിവ്യയുടെ ഫോണ്‍ പരിശോധിച്ചു. പരിശോധനയില്‍ ദിവ്യയും സതീശും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഇതോടെ ഇരുവരെയും പോലീസ് സംശയത്തിന്റെ നിഴലിലാക്കി. എന്നാല്‍ സതീശിന്റെ കൊലപാതകം സംബന്ധിച്ച് ഒരു തെളിവും പോലീസിനു ലഭിച്ചില്ല. ഒടുവില്‍ ഭാരതിയുടെ വീട് അരിച്ചു പെറുക്കാന്‍ പോലീസ് തീരുമാനിച്ചു. ഇങ്ങനെ തെരയുന്നതിനിടയില്‍ ഒരു ചെറിയ കല്ലിന്റെ കഷ്ണം പോലീസിനു ലഭിച്ചു. വലിയൊരു കല്ലിന്റെ ഒരു ഭാഗമായിരുന്നു അത്. പോലീസ് ഈ കല്ല് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ അതില്‍ ഭാരതിയുടെ രക്തം പുരണ്ടിട്ടുണ്ടെന്നു കണ്ടെത്തി.

ഭാരതിയെ ദിവ്യയും സതീശും ചേര്‍ന്നാണെന്നു മനസിലാക്കിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തു. കൊലപാതകം സമ്മതിച്ചെങ്കിലും ഭാരതിയുടെ മൃതദേഹം കെണ്ടത്താന്‍ കഴിഞ്ഞില്ല. ഭാരതിയുടെ മൃതദേഹം നിക്ഷേപിച്ചതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് ഇരുവരും നല്‍കിയത്. കടലില്‍ തള്ളിയെന്നും വനത്തില്‍ തള്ളിയെന്നും ഇരുവരും പറഞ്ഞെങ്കിലും തെരച്ചലില്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.

മൃതദേഹത്തിനായി തെരച്ചില്‍

പോലീസ് കുഴങ്ങി. എന്നാല്‍ പോലീസിനു സഹായമായി ഒരു ഫോണ്‍ കോള്‍ എത്തി. ഓട്ടോ ഡ്രൈവറായ ധര്‍മ്മലിംഗമായിരുന്നു പോലീസിനെ വിളിച്ചത്്. ഇരുവരെയും താന്‍ കണ്ടിട്ടുണ്ടെന്നും ഒരുദിവസം ഇരുവരും ഭാരമുള്ള ഒരു ചാക്കുമായി തന്റെ ഓട്ടോയില്‍ പോയിട്ടുണ്ടെന്നും ധര്‍മ്മലിംഗം പോലീസിനു മൊഴിനല്‍കി. ചാക്കില്‍ ബാക്കിവന്ന പൂജാ സാധനങ്ങളാണെന്നാണ് ഓട്ടോക്കാരനോട് പറഞ്ഞത്. പണി തീര്‍ന്നുകൊണ്ടിരുണ്ണ ബൈപ്പാസിനു സമീപമാണ് അവരെ ഇറക്കിവിട്ടതെന്നും ഓട്ടോ ഡ്രൈവര്‍ മൊഴികൊടുത്തതോടെ പോലീസ് അവിടെ കേന്ദ്രീകരിച്ചു പരിശോധന  തുടങ്ങി. റോഡഡ് പണിക്കാരില്‍ ഒരാളുടെ മൊഴി പോലീസിനെ ഭരതിയുടെ മൃതദേഹം കാട്ടിക്കൊടുത്തു. ഒരുദിവസം ഭാരമുള്ള ഒരു ചാക്കുകൊട്ടുമായി ഒരു സ്്ത്രീയും പുരുഷനും വന്നെന്നും ബാക്കിവന്ന പൂജാ സാധനങ്ങളാണ് ഇതെന്നാണ് അയാളോടും ഇരുവരും പറഞ്ഞത്. പിറ്റേന്ന് ടാര്‍ ചെയ്യേണ്ട സ്ഥലത്ത് ആ ചാക്കുകെട്ട് ദമ്പതികളുടെ നിര്‍ദേശത്തില്‍ അയാള്‍ കുഴിച്ചിട്ടും അഞ്ഞൂറുരൂപയും അയാള്‍ക്കു നല്‍കി.

മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് റോഡ് കുഴിക്കാന്‍ തീരുമാനിച്ചു. ചീഞ്ഞഴുകിയ നിലയില്‍ ഭാരതിയുടെ മൃതദേഹം അവിടെനിന്നു ലഭിച്ചു.

സംഭവത്തെക്കുറിച്ചു പോലീസ് പറഞ്ഞത്

ഭാരതി ചെന്നൈക്കുപോയ ഉടനെ ദിവ്യ കാമുകനെ വിളിച്ചുവരുത്തി. ഇരുവരുടെയും സൈ്വര്യജീവിതത്തിനു തടസമായ ഭാരതിയെ ഒഴിവാക്കാന്‍ ഇവര്‍ തീരുമാനിച്ചു. അതിനായി ഭാരതിയെ കൊലപ്പെടുത്താനും പദ്ധതി തയാറാക്കി. ചെന്നൈക്കുപോയ ഭാരതിയെ ദിവ്യ നേരത്തെ വിളിച്ചുവരുത്തി. ദിവ്യയുടെ സ്്‌നേഹത്തോടെയുള്ള വിളിയില്‍ വേഗം മടങ്ങിവന്ന ഭരതിയെ കാത്തിരുന്നത് മരണമായിരുന്നു. മുറിയിലേക്കു കയറിയ ഭാരതിയുടെ തലയില്‍ സതീശന്‍ കല്ലുകൊണ്ട് ആഞ്ഞടിച്ചു. നിലത്തുവീണ ഭാരതിയെ ഇരുവും ചേര്‍ന്നു കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു. ഭാരതിയുടെ തലയിലടിച്ച കല്ലില്‍നിന്ന് അടര്‍ന്ന കഷ്ണമാണ് നിര്‍ണായക തെളിവായി പിന്നീട് മാറിയത്.

വീഡിയോ മുഴുവൻ ആയി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ഇർഷാദിന് സംഭവിച്ചതിനു പിന്നിൽ സുഹൃത്തോ.?

Masteradmin

20 മാസത്തിനു ശേഷം മൃതദേഹം പുറത്തെടുത്തു പരിശോധന; നീങ്ങുമോ തോമസിന്റെ മരണത്തിലെ ദുരൂഹത

Masteradmin

യുവാവിനെ കൊന്നത് ഉറ്റസുഹൃത്ത്; ദുരൂഹത, പിന്നില്‍ ലഹരിമാഫിയ?

Masteradmin

അഞ്ചു മൂന്നും വയസ്സുള്ള മക്കളെ ശരീരത്തിൽ ചേർത്തു കെട്ടി രമ്യ ചെയ്തത്; ആരും കരഞ്ഞു പോകും അതറിഞ്ഞാൽ…

Masteradmin

രാജുവിന്റെ മരണം; ദുരൂഹതയകറ്റാന്‍ വഴിതേടി ഭാര്യയും മകളും

Masteradmin

അമ്മയ്ക്ക് മാനസികരോഗം; അതു മാറ്റാൻ മകൻ ചെയ്തത് കണ്ടോ …

Masteradmin

മിനി എന്ന റെജിയും സുകുമാരക്കുറുപ്പും

Masteradmin

മരുമകൻ ജോലിക്ക് പോകില്ല; ഉപദേശിക്കാൻ ചെന്ന അമ്മായിയമ്മയ്ക്ക് കിട്ടിയ പണി

Masteradmin

വീട്ടിലെ പ്രസവം ബോധപൂർവ്വം ജീവനെടുക്കാൻ ചെയ്തതോ?

Masteradmin

ചാവുമണമുള്ള പ്രേത രാത്രികൾ; അമ്പൂരിയിലെ പ്രേതഭൂമിയുടെ നടുക്കുന്ന കഥ…

Masteradmin

ഭർത്താവും കാമുകനും കണ്ടുമുട്ടി പിന്നെ സംഭവിച്ചത്.

Masteradmin

ഭാര്യക്ക് സൗന്ദര്യം കൂടിയപ്പോൾ ഭർത്താവിന് സംശയ രോഗം; അനാഥരായത് രണ്ടു കുട്ടികൾ

Masteradmin