ഡൽഹിയിൽ ഒരു പിഞ്ചു പെൺകുട്ടിയെ പീഡിപ്പിച്ചവനായിരുന്നു അയാൾ. ആ കേസിൽ പൊലീസ് പിടിച്ച് അകത്താക്കി. ജാമ്യം കിട്ടിയപ്പോൾ അവൻ പിന്നെ അവിടെ നിന്നില്ല. മറ്റ് പല ഇതര സംസ്ഥാന തൊഴിലാളികളുടെയും പറുദീസയായ കേരളമായിരുന്നു അവൻറെയും ലക്ഷ്യം. നേരെ ട്രെയിൻ കയറി ആലുവയിലെത്തി. ഇവിടെ ആർക്കും അറിയുമായിരുന്നില്ല അവൻ ആരാണെന്ന്. എല്ലാവരും കരുതിയത് ജീവിക്കാൻ തൊഴിൽ തേടിയെത്തിയ ഒരു പാവം അതിഥി തൊഴിലാളി ആണെന്നാണ്.
അല്ലറ ചില്ലറ മോഷണവും ഒക്കെ നടത്തി അവൻ ഇങ്ങനെ ജീവിക്കുകയായിരുന്നു. പുതിയതായി താമസിക്കാൻ ചെന്ന സ്ഥലത്തിന് അടുത്തുള്ള മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെയും അവൻ പരിചയപ്പെട്ടു. ബീഹാർ സ്വദേശിയായ യുവാവും ഭാര്യയും 4 മക്കളും അടങ്ങുന്ന കുടുംബം തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നത്.
ഭാര്യയും ഭർത്താവും പകൽ ജോലിക്ക് പോകും. മൂത്ത കുട്ടികൾ സ്കൂളിൽ പോകും. പിന്നെയുള്ളത് ഒരു അഞ്ചുവയസ്സുകാരിയും അതിൻറെ ഇളയ കുട്ടിയുമാണ്. അവന്റെ ഉള്ളിലെ മൃഗം ഉണർന്നു. ഉച്ചയ്ക്ക് ശേഷം ആ പാവം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്ന ഇടത്തേക്ക് അവൻ ചെന്ന് മിഠായി വേണോ എന്ന് അഞ്ചു വയസ്സുകാരിയോട് ചോദിച്ചു. പാവം കുട്ടി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് തലയാട്ടി. എൻറെ കൂടെ വന്നാൽ മിഠായി തരാം. അവൻറെ വാക്കുകൾ കേട്ട് അവൾ വിശ്വസിച്ച് ഒപ്പം പോയി. അവൻ അവളെ കൂട്ടിക്കൊണ്ടുപോയത് ആലുവ മാർക്കറ്റിലേക്കാണ്. അടുത്തകാലത്തായി പ്രവർത്തനമില്ലാതിരുന്ന മാർക്കറ്റിൽ മാലിന്യ കൂമ്പാരങ്ങൾക്ക് അടുത്ത് എത്തിയപ്പോൾ അവൾ ആകെ സംശയിച്ചു. എന്താണ് അങ്കിളേ ഇവിടെ എന്ന് ചോദിച്ചു.
അവൻ പല്ലിളിച്ചു കാട്ടി. പിന്നെ അവൻ കാട്ടിയത്അടുത്ത ദിവസം കേരളം മുഴുവൻ ഞെട്ടിച്ച ആ കൊടും പാതകമായിരുന്നു.
ആ പിഞ്ചുകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം അവൻ കഴുത്ത് മുറുക്കിക്കൊന്നു. അതും അവളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച്.
ഇന്ന് മലയാളികൾക്കെല്ലാം അറിയാം അതാരാണെന്ന്. അവനാണ് അസ്ഫാഖ് ആലം. വിവേകമുള്ള എല്ലാ മലയാളികളും ഇന്ന് പ്രാർത്ഥിക്കുന്നത് ഒരു കാര്യം മാത്രമാണ്. അവന് കടുത്ത ശിക്ഷ തന്നെ ലഭിക്കണം.അവനെ തൂക്കിലേറ്റണം
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ