കൊല്ലം പാരിപ്പള്ളിയിലെ അക്ഷയ കേന്ദ്രത്തിൽ നടന്ന അതിക്രൂരമായ കൊലപാതകം …കഴിഞ്ഞദിവസം കേരളം ഒന്നടങ്കം ആ വാർത്ത കേട്ട് ഞെട്ടിയിരുന്നു. എന്താണ് അതിൻറെ സത്യാവസ്ഥ. കർണാടകയിലെ കുടക് സ്വദേശിയായ നാദിറയുടെ ജീവനെടുത്തത് ഭർത്താവ് കൊല്ലം സ്വദേശി റഹീം ആണ്സംശയ രോഗം കാരണം റഹീം പലതവണ ഭാര്യയെ ഉപദ്രവിച്ചിരുന്നു. മൂന്നര വർഷം മുമ്പാണ് നാദിറ ഇവിടെ ജോലിക്ക് എത്തിയതെന്ന് അക്ഷയ കേന്ദ്രം ഉടമ അനിത പറയുന്നു. ഭർത്താവിൻറെ കൊടും ക്രൂരതകൾ നാദിറ ഇവരോടെല്ലാം പറയുമായിരുന്നു.
ക്രിമിനലായ റഹീം നിരവധി കേസുകളിൽ മുമ്പുതന്നെ പ്രതിയാണ്. ഇയാൾക്ക് ഭാര്യയിൽ വലിയ സംശയമായിരുന്നു. എവിടെപ്പോയാലും മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് റഹീം നാദിറയെ ഉപദ്രവിക്കും. തിളച്ച വെള്ളത്തിൽ കൈ മുക്കിപ്പിടിച്ച് സത്യം ചെയ്യിപ്പിക്കുമായിരുന്നെന്നും ഇവിടെ ഉള്ള സഹപ്രവർത്തകർ പറയുന്നു.
ഇവരോട് നാദിറ എല്ലാം പറഞ്ഞിട്ടുണ്ട്. ഒടുവിൽ അടുത്തിടെ ജാക്ക് ഹാമർ കൊണ്ട് തലയിലും കാലിനും അടിച്ചു. കാൽ അടിച്ചൊടിച്ചു.
ഈ കേസിൽ റിമാൻഡിലായിരുന്ന റഹീം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇനി ഇയാളെ വേണ്ടെന്ന് മക്കളും പറഞ്ഞതോടെ എങ്ങനെയെങ്കിലും ജോലിചെയ്ത് കുടുംബം പോറ്റാനുള്ള ശ്രമത്തിലായിരുന്നു ഈ പാവം യുവതി.സംഭവ ദിവസം റെയിൻ കോട്ട് ധരിച്ച് ഹെൽമറ്റും വച്ചാണ് റഹീം അക്ഷയ കേന്ദ്രത്തിൽ എത്തിയത്. ആധാർ രജിസ്ട്രേഷൻ നടക്കുന്ന മുറിയിലായിരുന്നു നാദിറ. ആളുകൾ നോക്കിനിൽക്കെ അയാൾ നിമിഷ നേരം കൊണ്ട് ഭാര്യയുടെ തലയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. അവിടെ ഉണ്ടായിരുന്നവർ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി.
കയ്യിൽ കത്തിയുമായി പുറത്തിറങ്ങിയ റഹീമിനെ ചിലർ പിടിക്കാൻ ശ്രമിച്ചു എങ്കിലും അയാൾ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നെ കഴുത്ത് സ്വയം മുറിച്ചു. അടുത്ത വീടിൻറെ മതിൽ ചാടിക്കടന്ന് വളപ്പിലെത്തിയ റഹീം അവിടെയുള്ള കിണറ്റിലേക്ക് ചാടി. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി പുറത്തെടുത്തപ്പോഴേക്കും അയാൾ മരിച്ചിരുന്നു.
അതിനും മുമ്പ് തന്നെ നാദിറ മരിച്ചിട്ടുണ്ടാവണം.ദൃക്സാക്ഷികൾ പറയുന്നത് ചെന്നുനോക്കുമ്പോൾ യാതൊരു അനക്കവും ഇല്ലായിരുന്നു എന്നാണ്.ചുമലിന് മുകൾഭാഗത്തേക്ക് തീ കത്തുന്നുണ്ടായിരുന്നു.റഹീമിനെ പോലെയുള്ള മനോരോഗികൾ എന്തിനാണ് വിവാഹം കഴിക്കുന്നത് ? ഇനി ആ കുട്ടികളുടെ ഭാവി എന്താണ് ? ഒരു നിമിഷമെങ്കിലും അയാൾ അത് ചിന്തിച്ചിരുന്നെങ്കിൽ ഈ കടുംകൈ ചെയ്യില്ലായിരുന്നു. ഇനി ഒരു യുവതിക്കും നാദിറയുടെ അവസ്ഥ വരാതിരിക്കട്ടെ …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ