സുന്ദരിയെ പ്രതീക്ഷിച്ചു ഹോട്ടലിലെത്തിയ സിദ്ധിഖിനെ കാത്തിരുന്നത് മരണം
കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിനെ കൊന്ന് ട്രോളി ബാഗിലാക്കിയ സംഭവത്തിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചത് ? മരണം യഥാര്‍ത്ഥത്തില്‍ സിദ്ദിഖ് ഇരന്നുവാങ്ങിയതാണെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. അതിന്റെ പിന്നാമ്പുറത്ത് ഹണിട്രാപ്പിന്റെ ചതിക്കുഴി ഒളിഞ്ഞിരിക്കുന്നു. പ്രതിളകായ ഫര്‍ഹാനയും ഷിബിലും കൂസലില്ലതെ സമൂഹമധ്യത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. എന്നാല്‍ ആ കൂസലില്ലായ്മയ്ക്കു പിന്നില്‍ അവരുടെ ചെറുപ്പം മുതലുള്ള വഴിവിട്ട ജീവിതമാണ് എന്നു തിരിച്ചറിയാം.
ചെറുപ്രായത്തില്‍തന്നെ വളരെ അടുത്ത ബന്ധം സ്ഥാപിച്ചവരായിരുന്നു ഫര്‍ഹാനയും ഷിബിലിയും. രണ്ടുപേരും ക്രിമിനല്‍വാസനയുള്ളവരും. പ്രായമെത്തുംമുമ്പ് ആരംഭിച്ച പ്രണയം കുട്ടിക്രിമിനലുകളുടെ ക്രിമിനല്‍ വാസന വളര്‍ത്തി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഷണക്കേസില്‍ അകപ്പെട്ട ഫര്‍ഹാനയുടെ ്രകിമിനല്‍ബുദ്ധി ഷിബിലിയുമായി കൂടിച്ചേര്‍ന്നതോടെ വീണ്ടും പതിന്മടങ്ങു വര്‍ധിച്ചു. പതിമൂന്നു വയസുമാത്രമുള്ള ഫര്‍ഹാനയെ പീഡിപ്പിച്ചതിനു 18 വയസുള്ളപ്പോള്‍ ഫര്‍ഹാനയുടെ വീട്ടുകാരുടെ പരാതിയില്‍ ഷിബിലി ജയിലിലാകുന്നു. എന്നാല്‍ ജയിലില്‍ പോകുമ്പോള്‍ തന്നെ ഫര്‍ഹാനയെ ജീവിതത്തില്‍ തന്റെ ഒപ്പംകൂട്ടാന്‍ ഷിബിലി തീരുമാനിച്ചിരുന്നു.
ജയിലില്‍ നിന്നിറങ്ങിയശേഷമാണ് ഫര്‍ഹാനയുടെ ഇടപാടില്‍ ഫര്‍ഹാനയുടെ പിതാവിന്റെ സുഹൃത്തായ സിദ്ദിഖിന്റെ കോഴിക്കോട്ടെ ഹോട്ടലില്‍ ഷിബിലിക്കു ജോലി കിട്ടുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ ഷിബിലിക്കു നിത്യശച്ചലവിനു പണം കണ്ടെത്താന്‍ ഹോട്ടല്‍പണിയില്‍നിന്നുള്ള വരുമാനം മാത്രം മതിയായിരുന്നില്ല. തുടക്കത്തിലേ സിദ്ദിഖിന്റെ പ്രീതി പിടിച്ചുപറ്റിയ ഷിബിലി സിദ്ദിഖിന്റെ എടി.എമ്മിന്റെ പിന്‍നമ്പര്‍ വരെ സ്വന്തമാക്കിയിരുന്നു. പക്ഷേ, അത്യാഗ്രഹം കാരണം ഷിബിലി വളരെപ്പെട്ടെന്നു പിടിക്കപ്പെട്ടു. സിദ്ദിഖിന്റെ മറ്റൊരു വിശ്വസ്തന്‍ ഷിബിലിയുടെ കള്ളത്തരങ്ങള്‍ കണ്ടെത്തി സിദ്ദിഖിനെ അറിയിച്ചു. തുടര്‍ന്ന് സിദ്ദിഖ് മരിക്കുന്നതിനു തലേന്ന് ഷിബിലിയെ പറഞ്ഞുവിട്ടേക്കാന്‍ തന്റെ വിശ്വസ്തനോട് സിദ്ദിഖ് നിര്‍ദേശിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഫര്‍ഹാന പുതിയ പദ്ധതി തയാറാക്കി. പിന്നെ ഷിബിലിയെ വിളിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ വിവരിച്ചു. സിദ്ദിഖിനെ പതിനെട്ടുകാരിയായി ഹോട്ടലിലേക്കും ക്ഷണിച്ചു. പിന്നെ ഹോട്ടലില്‍ നടന്നത് കൊടുംക്രൂരമായ ക്രിമിനല്‍ ബുദ്ധിയുടെ പ്രയോഗം..കാണൂ..വീഡിയോ ലിങ്ക് ചുവടെ…