പറഞ്ഞുതീര്‍ക്കേണ്ട പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലേക്കു നീങ്ങിയാല്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതുപോലെ അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ചാത്തന്നുര്‍ വെളിച്ചിക്കാലായില്‍ പാലുകാച്ചല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും ഒരാളുടെ മരണത്തിലേക്കുമെത്തിച്ചത് അപ്രതീക്ഷിതമായിരുന്നു. ചെറിയ തര്‍ക്കം ഒടുവില്‍ അടിപിടിയിലും കത്തിക്കുത്തിലുമെത്തുകയായിരുന്നു.
സംഭവം ഇങ്ങനെയാണ്- വെളിച്ചിക്കാലായിലുള്ള ഒരു വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങിനെത്തിയ യുവാവുമായി ഒരു സംഘം തര്‍ക്കത്തിലേര്‍െപ്പെട്ടു. തുടര്‍ന്നു ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തില്‍ നവാസിന്റെ അനുജനും ഉള്‍പ്പെട്ടിരുന്നു. അനുജന്‍ വളിച്ചതനുസരിച്ച് രാത്രി ഒന്‍പതരയോടെ മുട്ടക്കാവ് സ്വദേശിയായ നവാസും സംഘവും വെളിച്ചിക്കാലായിലെത്തി. ഇവര്‍ സംഭവത്തെക്കുറിച്ചു ചോദിക്കാനെത്തുമെന്നറിഞ്ഞ ശാന്തിപുരം സ്വദേശികളായ എതിര്‍സംഘം ഇവരെ നേരിടാന്‍ തയാറായി നില്‍ക്കുകയായിരുന്നു.
ഇരുസംഘങ്ങളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങി. ഇതിനിടെ ഷാനവാസ് ശാന്തിപുരം സംഘത്തിലുണ്ടായിരുന്ന സദ്ദാമിനെ മര്‍ദ്ദിച്ചു. ഇതോടെ സദ്ദാം കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു ഷാനവാസിനെ കുത്തി. കുത്തേറ്റ ഷാനവാസ് ഓടി സമീപത്തെ കടയില്‍ കയറി അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോലീസെത്തി നവാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലുംമരണം സംഭിച്ചിരുന്നു. ശാന്തിപുരം സ്വദേശികളായ പ്രതികള്‍ സദ്ദാം, അന്‍സാരി, ഷെരീഫ്, നൂറുദ്ദീന്‍, അന്‍സാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു മരിച്ച നവാസ്. ഭാര്യയും മൂന്നുകുട്ടികളുമുണ്ട്