മാവേലിക്കരയിൽ നക്ഷത്ര എന്ന പിഞ്ചു കുട്ടിയെ അതി നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ ശ്രീമഹേഷ് നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുമോ? ഇപ്പോൾ റിമാൻഡിൽ ജയിലിലുള്ള ശ്രീമഹേഷിനെ രക്ഷിക്കാൻ ഒരു അഭിഭാഷകൻ ഇറങ്ങിത്തിരിച്ചതോടെ ആശങ്കയിലാണ് മഹേഷിന്റെ ഭാര്യ വിദ്യയുടെ കുടുംബം.
രണ്ടു വർഷങ്ങൾക്കു മുമ്പ് വിദ്യയെ തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കാണപ്പെടുകയായിരുന്നു. അത് ആത്മഹത്യയാണെന്ന ഭർത്താവ് ശ്രീമഹേഷിന്റെയും വീട്ടുകാരുടെയും വാക്കുകൾ ഇവരെല്ലാം വിശ്വസിച്ചു. പക്ഷേ ഇപ്പോൾ മകൾ നക്ഷത്രയെ അച്ഛൻ അരുംകൊല ചെയ്തപ്പോൾ വിദ്യയുടെ മരണത്തിലും സംശയം ഉയരുകയാണ്.
വിദ്യയെ മഹേഷ് കൊന്ന് കെട്ടിത്തൂക്കിയതായിരിക്കാം എന്നാണ് ഇപ്പോൾ ഈ വീട്ടുകാരും നാട്ടുകാരും എല്ലാം കരുതുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും മറ്റു ബന്ധപ്പെട്ട അധികൃതർക്കും ഒക്കെ ഇവർ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് വിദ്യയുടെ അച്ഛൻ പറഞ്ഞു. മഹേഷിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് അഭിഭാഷകൻ പിന്മാറണം. ഇല്ലെങ്കിൽ നാട്ടുകാർ അയാളെയും കല്ലറിയും. മഹേഷിനെയും അയാളുടെ അമ്മയെയും ചോദ്യം ചെയ്താൽ വിദ്യയുടെ മരണത്തിലെ സത്യം പുറത്ത് വരും.
വിദ്യ ഭർതൃവീട്ടിൽ നിരന്തരം പീഡനങ്ങൾ അനുഭവിച്ചിരുന്നു. പട്ടിയുടെ വില പോലും കൊടുക്കുന്നില്ലെന്നും കണ്ണീരൊഴിഞ്ഞ നേരമില്ലെന്നും വിദ്യ പറഞ്ഞതായി വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നക്ഷത്രയുടെ ജീവനെടുത്ത മഹേഷ് വിദ്യയെ കൊന്നതായിരിക്കാം എന്നാണ് അയാളുടെ നാട്ടുകാരും വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നരാധമന് കടുത്ത ശിക്ഷ നൽകണം എന്നതാണ് എല്ലാവരുടെയും ആവശ്യം.
മഹേഷിന് എന്ത് ശിക്ഷ നൽകണമെന്ന് ചോദിക്കുമ്പോൾ ഇഞ്ചിഞ്ചായി കൊല്ലണം എന്നൊരു ആവശ്യമാണ് മകളെയും കൊച്ചുമകളെയും നഷ്ടപ്പെട്ട ഈ അമ്മയ്ക്കുള്ളത്.എന്നാൽ അതിന് നമ്മുടെ നിയമം അനുശാസിക്കുന്നില്ല. അതിനാൽ പരമാവധി കടുത്ത ശിക്ഷയായ തൂക്കുകയർ തന്നെ ഈ നരാധമന് ഉറപ്പുനൽകണം. ഇനി ഒരു നക്ഷത്രമാരും ഉണ്ടാകാതിരിക്കട്ടെ …
വീഡിയോ മുഴുവൻ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ