Master News Kerala
Crime

പെട്രോൾ പമ്പിലെ കൊലപാതകം; രണ്ടുപേരെ പോലീസ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് എന്തിന്?

കൊല്ലം കടയ്ക്കൽ ചിതറയിൽ അടുത്തിടെ നടന്ന ഒരു അരുംകൊല. കാറിൽ വന്നവർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവിനെ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഇന്റർലോക്ക് കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. അതിനിഷ്ഠൂരമായി കൊല്ലപ്പെട്ടത് ബൈജു എന്ന് വിളിക്കുന്ന സെയ്തലിയാണ്.

തലയ്ക്ക് മാരകമായി പരിക്കേറ്റു കിടന്ന സെയ്തലിയെ അവിടെ ഉപേക്ഷിച്ച് പ്രതികളായ ഷാനും ഷെഹിനും കാറിൽ കടക്കുമ്പോൾ ഏനാത്ത് വച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്. ഇരുവരും സഹോദരങ്ങളാണ്.ബൈജുവുമൊത്ത് വരുമ്പോൾ ഇവർക്കൊപ്പം നിഹാസ്, ഷാജഹാൻ എന്നിങ്ങനെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഇരുവരും ബൈജുവിന്റെ സുഹൃത്തുക്കൾ.

ഈ നാലുപേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാൽ പിന്നീട് പോലീസ് നിഹാസിനെയും ഷാജഹാനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്തിനാണ് ഒരു പാവം ചെറുപ്പക്കാരന്റെ ജീവൻ എടുത്തത്? എന്തുകൊണ്ടാണ് രണ്ടുപേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്? കണ്ണീരോടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ബൈജുവിന്റെ കുടുംബം …

മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ബൈജു സുഖമില്ലാത്തതിനെ തുടർന്ന് കുറച്ചുനാളായി കട തുറന്നിരുന്നില്ല.നിഹാസ് ബൈജുവിന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന് ഭാര്യ പറയുന്നു. തന്നെ പെങ്ങളെ എന്നാണ് വിളിച്ചിരുന്നത്.വീട്ടിൽ മിക്കപ്പോഴും വരുമായിരുന്നു. സംഭവദിവസം നിഹാസ് ആണ് ബൈജുവിനെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. യാത്രക്കിടെ ഷാനും ഷെഹിനും ബൈജുവുമായി വാക്കേറ്റം ഉണ്ടാവുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസിന്റെ ഭാഷ്യം.

നിഹാസും ഷാജഹാനും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണ് ബൈജുവിന്റെ വീട്ടുകാരുടെ വിശ്വാസം. അല്ലെങ്കിൽ എന്തുകൊണ്ട് അക്രമികളെ പിടിച്ചുമാറ്റാൻ പോലും ഇവർക്ക് കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ് ചോര വാർന്നു കിടന്ന ബൈജുവിനെ എന്തുകൊണ്ട് ആശുപത്രിയിൽ എത്തിക്കാൻ പോലും നിഹാസ് തയ്യാറായില്ലെന്ന് ബൈജുവിന്റെ ഭാര്യ ചോദിക്കുന്നു. ബൈജുവിന്റെ മരണത്തോടെ ഈ യുവതിയും മൂന്നു കുട്ടികളും അനാഥരായി. പിതാവ് ലോട്ടറി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇവരുടെ ആശ്രയം. ഈ യുവതിയെപ്പോലെ മാതാപിതാക്കളും ഉറച്ചു വിശ്വസിക്കുന്നത് നിഹാസും ഷാജഹാനും കേസിൽ പ്രതികൾ ആണെന്നാണ്. എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ നൽകണം എന്ന ഒരു ആവശ്യം മാത്രമേ ഈ കുടുംബത്തിന് ഉള്ളൂ. കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. നിഹാസും ഷാജഹാനും ബൈജുവിനെ ഉപദ്രവിക്കുന്ന കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും പ്രതിപ്പട്ടികയിൽ വരണം. 

ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന ആരോപണം വ്യാപകമാണ്. കൃത്യമായ വിശദീകരണം നൽകാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് മന്ത്രി ചിഞ്ചു റാണി ഈ കുടുംബത്തെ സന്ദർശിച്ച ശേഷം വ്യക്തമാക്കിയത്. എന്തായാലും ഒരു യുവാവിൻറെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതും ഓണക്കാലത്ത്

വളരെ മാരകമായിപരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. തീർച്ചയായും പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണം …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

വീട്ടിലെ പ്രസവം ബോധപൂർവ്വം ജീവനെടുക്കാൻ ചെയ്തതോ?

Masteradmin

എല്ലാം മുന്‍കൂട്ടിക്കാണും ചെന്നൈ സ്വാമി

Masteradmin

അഞ്ചുവർഷത്തെ പക; ഒടുവിൽ വിധി നടപ്പാക്കി എന്ന് സ്റ്റാറ്റസ്

Masteradmin

അമ്മയ്ക്ക് മാനസികരോഗം; അതു മാറ്റാൻ മകൻ ചെയ്തത് കണ്ടോ …

Masteradmin

പാതിവെന്ത ശരീരത്തിന്റെ കൈത്തണ്ടയിൽ ഉണ്ടായിരുന്നത് മുത്ത് എന്ന പേര്; ഏറെ വട്ടംചുറ്റിയ കേസിൽ പോലീസ് പിന്നെ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

Masteradmin

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ശരണ്യക്ക് സംഭവിച്ചത് എന്ത്? നാലുമാസം ഗർഭിണിയായിരിക്കെ അവൾ ജീവനൊടുക്കിയത് എന്തിനാണ് ?

Masteradmin

ഗൃഹനാഥന്റെ തൂങ്ങിമരണം കൊലപാതകമായി; വത്സലയുടെ അന്വേഷണം സഫലമായി

Masteradmin

പോക്‌സോ കേസില്‍ അകത്തായ മകനെ അമ്മ പുറത്തിറക്കി; അമ്മയുടെ ജീവനെടുത്ത് മകന്റെ ‘സ്‌നേഹസമ്മാനം’

Masteradmin

ബംഗാളിൽ അരുംകൊല നടത്തി മുങ്ങിയ ബിനു പെരുമ്പാവൂരിലെ നിമിഷയോട് ചെയ്തത് …

Masteradmin

ഷഹാന വീണത് അവന്റെ പ്രസംഗത്തിൽ; പക്ഷേ ഒടുവിൽ തനിനിറം കണ്ടു ഞെട്ടി

Masteradmin

ഭാര്യയുടെ ഇടി പേടിച്ച് രക്ഷപ്പെട്ട പാവം ഭർത്താവ്; ഇനി എന്താകും ഇവരുടെ ജീവിതം…

Masteradmin

ചാവുമണമുള്ള പ്രേത രാത്രികൾ; അമ്പൂരിയിലെ പ്രേതഭൂമിയുടെ നടുക്കുന്ന കഥ…

Masteradmin