Master News Kerala
Crime

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞിറങ്ങി;ഒടുവില്‍ കാമുകന്റെ കൈകൊണ്ട് അന്ത്യം

മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തിരുന്ന അച്ഛനെയും അമ്മയേയും തേടിയെത്തിയത് ഒരു ദുരന്തവാര്‍ത്തയായിരുന്നു. രണ്ടുദിവസം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്നിറങ്ങിയ മകള്‍ ക്രൂരമായി കൊല്ലപ്പെട്ടെന്ന വാര്‍ത്തയായിരുന്നു അവരുടെ ചെവികളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായ മരണം രണ്ടു കുടുംബങ്ങളെയാണ് അതീവദുഃഖത്തിലാഴ്ത്തിയത്. അന്വേഷണത്തില്‍ ശാരുവിന്റെ മരണം ശാരു ചോദിച്ചുവാങ്ങിയതാണെന്നു വ്യക്തമായി.
സംഭവം ഇങ്ങനെയായിരുന്നു-എസ്.എന്‍. പുരം സ്വദേശിയായിരുന്നു ശാരു. വിവാഹതിയാകുന്നതിനു മുമ്പ് ഒരു തുണിക്കടയിലെ സെയില്‍സ്‌ഗേളായിരുന്നു അവള്‍. ശാരുവിന്റെ കടയുടെ സമീപം ഒരു സ്ഥാപനം നടത്തിയിരുന്നയാളാണ് ലാലു. ദിവസവുമുള്ള കൂടിക്കാഴ്ചയില്‍ ശാരുവും ലാലുവും സുഹൃത്തുക്കളായി. പിന്നെ ഇരുവരും കടുത്ത പ്രണയത്തിലായി.

ഒരു ട്വസിറ്റ്

ഒരുദിവസം നാട്ടുകാര്‍ നോക്കുമ്പോള്‍ ഒരു റബര്‍ മരത്തില്‍ കെട്ടിയിട്ട നിലയില്‍ ഒരു യുവതി. അടുത്ത് ലാലുവും. നാട്ടുകാര്‍ കൂടി. പോലീസ് വന്നു. തടഞ്ഞുവച്ച ലാലുവിനെ നാട്ടുകാര്‍ പോലീസിനു കൈമാറി. കെട്ടിയിട്ടു പീഡിപ്പിച്ചു എന്ന ശാരുവിന്റെ പരാതിയില്‍ ലാലുവിനെതിരേ പോലീസ് കേസെടുത്തു. ഇതോടെ ലാലു അഴിക്കുള്ളിലായി. ലാലു ജയിലിലായ സമയത്ത് ശാരു മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. കുടംബമായി ശാരു കഴിയുന്ന സമയത്താണ് ലാലു ജയിലില്‍നിന്നു മടങ്ങിയെത്തിയത്. അതോടെ വീണ്ടും കാര്യങ്ങള്‍ തകടിംമറിഞ്ഞു.

വീണ്ടും പ്രണയം

ഏറെനാളുകള്‍ക്കുശേഷം കണ്ടുമുട്ടിയ ഇരുവരും വീണ്ടും പ്രണയത്തിലായി. ഇടയ്ക്ക് ലാലുവിന്റെ വീട്ടില്‍ ശാരു എത്തുന്നതു പതിവായി. ഇരുവരും പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് കൊലപാതകം നടക്കുന്നത്. ഒറ്റപ്പെട്ട സ്ഥലത്താണ് ലാലുവിന്റെ വീട്. അയല്‍പക്കവുമായി അധികം ബന്ധമൊന്നും ലാലുവിന് ഉണ്ടായിരുന്നില്ല. കടുത്തമദ്യപാനിയുമായിരുന്നു ലാലു. ബന്ധക്കളുമായും ലാലുവിനു ബന്ധമൊന്നുമുണ്ടായിരുന്നില്ല.

ഒടുവില്‍ മരണം

സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്നിറങ്ങിയ ശാരു പോയത് ലാലുവിന്റെ വീട്ടിലേക്കായിരുന്നു. ലാലുവിന്‍െ വീട്ടില്‍നിന്നു സ്ത്രീയുടെ ഉറക്കയെള്ളനിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. നടുക്കുന്ന കാഴ്ചയാണ് ഓടിക്കൂടിയവര്‍ കണ്ടത്. വെട്ടിനുറുക്കിയ നിലയില്‍ ഒരു സ്ത്രീ കിടക്കുന്നു. തൊട്ടരുകില്‍ ലാലു തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. വാക്കുതകര്‍ക്കത്തിനൊടുവില്‍ ശാരുവിനെ വെട്ടിക്കൊന്ന് ലാലു ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ആരുമറിയാതിരുന്ന രഹസ്യബന്ധം ഇരുവരുടെയും അവസാനത്തോടെയാണ് എല്ലാവരും അറിഞ്ഞത്. അവിഹിതബന്ധങ്ങളില്‍പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണെങ്കിലും ആരും ഇതില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളാറില്ല എന്നതാണു യാഥാര്‍ത്ഥ്യം.

Related posts

മിനി എന്ന റെജിയും സുകുമാരക്കുറുപ്പും

Masteradmin

ഇർഷാദിന് സംഭവിച്ചതിനു പിന്നിൽ സുഹൃത്തോ.?

Masteradmin

രഞ്ജിത്തിന്റെ കൊലപാതകം: പിന്നില്‍ ജോസിന്റെ കുടുംബമോ?

Masteradmin

നാട്ടുകാർ ഒന്നടങ്കം പറയുന്നു, അവൻ മരിക്കേണ്ടവനായിരുന്നു…

Masteradmin

സഹോദരിയുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ച മുഹമ്മദാലിയുടെ കണ്ണീർ കഥ …

Masteradmin

യുവാവിനെ കൊന്നത് ഉറ്റസുഹൃത്ത്; ദുരൂഹത, പിന്നില്‍ ലഹരിമാഫിയ?

Masteradmin

ഈ ദമ്പതികളുടെ കടിഞ്ഞൂൽ കുഞ്ഞിന്റെ ജീവനെടുത്തത് ആര്?

Masteradmin

കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ നെബിന് സംഭവിച്ചതെന്ത്? നെഞ്ചുപൊട്ടി കരയുകയാണ് ഒരമ്മ

Masteradmin

ഗൃഹനാഥന്റെ തൂങ്ങിമരണം കൊലപാതകമായി; വത്സലയുടെ അന്വേഷണം സഫലമായി

Masteradmin

വിനോദ് തോമസിന്റെ ജീവനെടുത്ത ഉദ്യോഗസ്ഥർ ഇന്നും സുഖിച്ചു വാഴുന്നു…

Masteradmin

എ.ടി..എമ്മില്‍ നിക്ഷേപിക്കാനുള്ള ലക്ഷങ്ങള്‍ തട്ടിയത് സുഹൃത്തുതന്നെ

Masteradmin

വിവാഹം കഴിഞ്ഞു പതിന്നാലാം ദിനം സോന തൂങ്ങിമരിച്ചത് എന്തിന്? അതോ അവളെ അപായപ്പെടുത്തിയതോ?

Masteradmin