പത്തനാപുരം കലഞ്ഞൂർ സ്വദേശി നൗഷാദ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന ആളാണ്. നൗഷാദിന്റെ ഭാര്യ അഫ്സാന പോലീസിനോട് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇതിനെല്ലാം കാരണം. ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് എന്തിനാണ് അവർ നുണ പറഞ്ഞത്.നൗഷാദിന്റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്. ഏറെ പ്രതീക്ഷയോടെ വിവാഹ ജീവിതത്തിലേക്ക് കടന്ന ചെറുപ്പക്കാരനായിരുന്നു നൗഷാദ്. എന്നാൽ പ്രതീക്ഷിച്ച ജീവിതമായിരുന്നില്ല അയാൾക്ക് കിട്ടിയത്. ഒരു ദിവസം പോലും സന്തോഷവും സ്നേഹവുമായി കഴിയാൻ പറ്റിയിട്ടില്ലെന്ന് നൗഷാദ് പറയുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അഫ്സാന വഴക്കിടും.
പരുത്തിപ്പാറയിൽവാടകയ്ക്ക് താമസിക്കുമ്പോൾ ഒരു ദിവസം കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് സംബന്ധിച്ച് ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടായി. ഇരുവരും വഴക്കിട്ടു. അടുത്തദിവസം അഫ്സാന കൂട്ടിക്കൊണ്ടുവന്ന ചില ആളുകൾ നൗഷാദിനെ ശരിക്ക് പെരുമാറി. മിക്കപ്പോഴും അങ്ങനെ സംഭവിക്കുമായിരുന്നു. വന്നാലുടൻ ഒന്നും ചോദിക്കാതെ അടിയാണ്. അടി കൊണ്ട് മടുത്തു. ജീവിതം തന്നെ ആ ചെറുപ്പക്കാരൻ വെറുത്തു പോയ നാളുകൾ. ആരോടും ഒന്നും പറയാനും വയ്യ. അന്നത്തെ അടി പക്ഷേ കുറച്ച് കൂടുതലായിരുന്നു.
അടികൊണ്ട് നൗഷാദിന് ബോധം പോയി. ഭർത്താവ് മരിച്ചു എന്ന് കരുതി ഭാര്യയും മറ്റുള്ളവരും കുട്ടികളുമായി സ്ഥലംവിട്ടു.
ബോധം വീണപ്പോൾ നൗഷാദിന് എങ്ങനെയും ഇവിടെനിന്ന് രക്ഷപ്പെട്ടാൽ മതി എന്ന തോന്നലായിരുന്നു.വടക്കടത്തുകാവിൽ മുമ്പ് പരിചയമുള്ള ഒരു അമ്മച്ചിയുണ്ട്. അവിടെ പോയി കാര്യം പറഞ്ഞു. ഇടുക്കി തൊമ്മൻകുത്തിൽ മകൻറെ അടുത്ത് ജോലി ഉണ്ടാകും എന്ന് അവരാണ് പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. അവിടേക്ക് വണ്ടി കയറി. കഴിഞ്ഞു പോയ മാസങ്ങൾ സമാധാനത്തിന്റേതായിരുന്നു എന്ന് നൗഷാദ് പറയുന്നു.
വീട്ടിലേക്ക് തിരിച്ചുവരണം എന്ന് ആഗ്രഹിച്ചതേയില്ല. തന്നെ കുഴിച്ചുമൂടിയെന്ന് ഭാര്യ പോലീസിനോട് പറഞ്ഞതായും പലയിടത്തും കുഴിച്ചു നോക്കുന്നതായും ഒക്കെയുള്ള വാർത്തകൾ പത്രങ്ങളിൽ കണ്ടു എന്ന് പറഞ്ഞപ്പോഴാണ് നൗഷാദ് അറിയുന്നത്.
അഫ്സാനയും ഒത്തുള്ള ഒരു ജീവിതം ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് നൗഷാദ് തറപ്പിച്ചു പറയുന്നു. കുട്ടികളെ പക്ഷേ വേണമെന്നുണ്ട്. വിട്ടു കിട്ടാൻ വേണ്ടി ശ്രമിക്കും. അതല്ലെങ്കിലും മുതിരുമ്പോൾ അവർ തൻറെ അടുത്തെത്തുമെന്ന് ഉറപ്പാണ്.
മകൻ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നൗഷാദിന്റെ മാതാപിതാക്കൾ. നാട്ടുകാർക്കും നൗഷാദിനെ കുറിച്ച് പറയാൻ നല്ലതുമാത്രം.
നിയമങ്ങൾ ഏറെയും സ്ത്രീകൾക്ക് ഒപ്പമാണെന്ന് കരുതി അഫ്സാനയെ പോലെ ആകാതിരിക്കാൻ യുവതികൾ ശ്രദ്ധിക്കുക.കുടുംബ ജീവിതം കുട്ടിക്കളിയല്ല. മറ്റുള്ളവരെക്കൊണ്ട് ഭർത്താവിനെ ഉപദ്രവിക്കും മുമ്പ് നിങ്ങൾ ഒന്ന് ചിന്തിക്കേണ്ടിയിരുന്നു. അത് ശരിയാണോ എന്ന് …അഫ്സാനയ്ക്ക് പറയാൻ ന്യായങ്ങൾ ഉണ്ടാകും. പക്ഷേ ഈ ചെറുപ്പക്കാരൻ ഒളിവു ജീവിതം തെരഞ്ഞെടുത്തു എങ്കിൽ അതിന് ഒരു കാരണമുണ്ടായിരിക്കുമല്ലോ. ആർക്കും നൗഷാദിന്റെ ഗതി വരാതിരിക്കട്ടെ …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ