Master News Kerala
Crime

ഭർത്താവിനെ ഒഴിവാക്കാൻ സക്കീന ചെയ്തത് കൊടുംക്രൂരത; എല്ലാത്തിനും 15കാരൻ മകൻ സാക്ഷി

കാസർഗോഡ് എസ് പി ആയി ശ്രീനിവാസ് ചാർജെടുത്തപ്പോൾ ആദ്യം ചെയ്തത് തെളിയാതെ കിടക്കുന്ന കേസുകൾ അന്വേഷിക്കുക എന്നതാണ്. 

പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മീറ്റിംഗ് വിളിച്ചുകൂട്ടി അദ്ദേഹം അതിനായി നടപടികൾ സ്വീകരിച്ചു. 

അപ്പോഴാണ് ആ കേസ് കീഴുദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയത്. മേപ്രാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് കുഞ്ഞി എന്ന ആളുടെ തിരോധാനം. ഒരു തുമ്പും അന്വേഷണത്തിൽ കിട്ടാത്ത കേസ്.  അഞ്ചുവർഷമായി മുഹമ്മദ് കുഞ്ഞിയെ കാണാതെ പോയിട്ട്.

ഭാര്യയെ ചുറ്റിപ്പറ്റി ചില സംശയങ്ങൾ പോലീസിന് ഉണ്ടായിരുന്നു. സക്കീനയെ നിരീക്ഷിച്ചപ്പോൾ അഞ്ച് വർഷത്തിനിടയ്ക്ക് സക്കീന പലയിടത്തും വീടുകൾ മാറി താമസിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. ഇപ്പോൾ 15 വയസുള്ള മകൻ ആണ് അവർക്ക് ഒപ്പം ഉള്ളത്. വസ്തു ബ്രോക്കർ ആയ ഉമ്മറും സക്കീനയുടെ കൂടെ ആണ് താമസം. പോലീസ് വിശദമായി അന്വേഷിച്ചു. ഇവിടെയും പോലീസിന് കിട്ടി, ദൈവം കരുതിവച്ച ഒരു തെളിവ്.

 സക്കീനയുടെ 15കാരൻ മകൻ …

അവനെ പോലീസ് ചോദ്യം ചെയ്തപ്പോൾ തത്ത പറയും പോലെ കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ. 

പാവപ്പെട്ട വീട്ടിൽ ജനിച്ച സക്കീനയ്ക്ക് വലിയ വീട്ടിൽ നിന്ന് വന്ന ആലോചന ആയിരുന്നു മുഹമ്മദ് കുഞ്ഞിയുടെത്. അല്പം മാനസിക പ്രശ്നങ്ങൾ ഉണ്ട്. 

സക്കീന തന്ത്രപൂർവ്വം മുഹമ്മദ് കുഞ്ഞിയെ കൊണ്ട് വസ്തുക്കൾ പലതും സ്വന്തം പേരിലേക്ക് എഴുതി വാങ്ങി. 

ഉമ്മറുമായി പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. എന്തിന് ഈ മനുഷ്യനെ സഹിക്കണമെന്ന ഉമ്മറിന്റെ ചോദ്യത്തിൽ അവൾ വീണു. പിന്നെ മുഹമ്മദ് കുഞ്ഞിയെ ഒഴിവാക്കാൻ ആയി ശ്രമം. ഒരു ദിവസം ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഉറങ്ങുന്ന മുഹമ്മദ് കുഞ്ഞിയുടെ കഴുത്തിൽ ചരട് മുറുക്കി അവൾ കൊന്നു. മൃതദേഹം കട്ടിലിന്റെ അടിയിൽ വച്ചു. രണ്ടുദിവസം ആയിട്ടും അത് എടുക്കാൻ സക്കീനയ്ക്ക് ധൈര്യം വന്നില്ല. ഗന്ധം വന്നു തുടങ്ങിയപ്പോൾ മകൻ ഒരു ദിവസം അന്വേഷിച്ചുവന്ന് ഇത് കണ്ടുപിടിച്ചു. അന്നവന് 10 വയസ്സാണ് പ്രായം. മകൻറെ മുമ്പിൽ സക്കീന പൊട്ടിക്കരഞ്ഞു. ബാപ്പയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളത് അറിയില്ലേ, പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആരെങ്കിലും അറിഞ്ഞാൽ ഉമ്മയെ അറസ്റ്റ് ചെയ്യും. കുട്ടി ഉമ്മയ്ക്ക് സത്യം ചെയ്തു കൊടുത്തു. ആരോടും ഒന്നും പറയില്ലെന്ന് … എന്നിട്ട് അവൻ സക്കീനയെ സഹായിച്ചു. ബാപ്പയുടെ മൃതദേഹം തൊട്ടടുത്ത ചന്ദ്രഗിരി പുഴയിൽ തള്ളാൻ.

ഈകാര്യങ്ങളെല്ലാം ആ 15കാരൻ പോലീസിനോട് പറഞ്ഞു. അങ്ങനെ സക്കീന അകത്തായി. ആദ്യമൊന്നും തെറ്റ് സംഭവിക്കാൻ സക്കീന തയ്യാറായിരുന്നില്ല. എന്നാൽ അവിടെയും കിട്ടി ദൈവം ബാക്കിവച്ച ഒരു  തെളിവ്.സക്കീന മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം മാറ്റുമ്പോൾ രക്തക്കറ ജനാലയിൽ പതിഞ്ഞിരുന്നു. എന്തായാലും സക്കീനയെ കുടുക്കിയ ശ്രീനിവാസ് ഐപിഎസിന് ഒരു ബിഗ് സല്യൂട്ട്

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

പണത്തിനായി അമ്മയെ മകള്‍ ചെയ്തതോ..?? സഹായത്തിന് കൊച്ചുമകളും

Masteradmin

ചാവുമണമുള്ള പ്രേത രാത്രികൾ; അമ്പൂരിയിലെ പ്രേതഭൂമിയുടെ നടുക്കുന്ന കഥ…

Masteradmin

എല്ലാം മുന്‍കൂട്ടിക്കാണും ചെന്നൈ സ്വാമി

Masteradmin

സോഷ്യല്‍ മീഡിയ പണവും പ്രശസ്തിയും കൊണ്ടുവന്നു;പക്ഷേ

Masteradmin

ഗൃഹനാഥന്റെ തൂങ്ങിമരണം കൊലപാതകമായി; വത്സലയുടെ അന്വേഷണം സഫലമായി

Masteradmin

വീട്ടിലെ പ്രസവം ബോധപൂർവ്വം ജീവനെടുക്കാൻ ചെയ്തതോ?

Masteradmin

യുവാവായ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചതെങ്ങനെ? ഒപ്പം പോയ അഞ്ചുപേർ പലതും ഒളിക്കുന്നോ ?

Masteradmin

പതിനെട്ടുകാരിയുടെ ക്രിമിനല്‍ ബുദ്ധി;

Masteradmin

ഭാര്യക്ക് സൗന്ദര്യം കൂടിയപ്പോൾ ഭർത്താവിന് സംശയ രോഗം; അനാഥരായത് രണ്ടു കുട്ടികൾ

Masteradmin

വിനോദ് തോമസിന്റെ ജീവനെടുത്ത ഉദ്യോഗസ്ഥർ ഇന്നും സുഖിച്ചു വാഴുന്നു…

Masteradmin

വീട് വാടകയ്ക്കു നല്‍കിയതേയുള്ളു;ഇപ്പോള്‍ എല്ലാം തകര്‍ന്ന് ഗൃഹനാഥന്‍

Masteradmin

വൃദ്ധകളെ ലക്ഷ്യമിട്ടിരുന്ന കുറ്റവാളി; പണം എന്തിനെന്നറിഞ്ഞപ്പോൾ പോലീസ് ഞെട്ടി

Masteradmin