മലയിൻകീഴ് സ്വദേശി ഹരീഷ്മയുടെ മരണം നടന്നു ദിവസങ്ങളായെങ്കിലും ദുരൂഹത ഒഴിഞ്ഞിട്ടില്ല. ഹരിഷ്മയുടേത് ആത്മഹത്യയാണെന്ന് പോലീസ് പറയുമ്പോൾ അത് കൊലപാതകം ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രശാന്തിനെ ആരും പ്രതിക്കൂട്ടിൽ നിർത്തുന്നില്ല എന്നതാണ് ഏറെ കൗതുകം. പ്രശാന്തും ഹരിഷ്മയും നല്ല സ്നേഹത്തിലാണ് കഴിഞ്ഞിരുന്നത് എന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വീട്ടിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. പ്രധാനമായും അമ്മായിയമ്മയാണ് ഹരിഷ്മയെ പല രീതിയിൽ മാനസികമായി വിഷമിപ്പിച്ചിരുന്നത്. വീട് വയ്ക്കാൻ വേണ്ടി മുമ്പ് പ്രശാന്ത് അമ്മയുടെ പേരിൽ സ്ഥലം വാങ്ങിയിരുന്നു. ലോൺ കിട്ടാതെ വന്നപ്പോൾ അത് തന്റെയും ഹരിഷ്മയുടെയും പേരിലേക്ക് മാറ്റി. അതിൻറെ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി. എന്തിനാണ് ഹരിഷ്മ ജീവനൊടുക്കിയതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല. രാവിലെ പ്രശാന്ത് ജോലിക്ക് പോയ ശേഷം അമ്മായിയമ്മയാണ് മരുമകൾ മുറിയിൽ കയറി കതകടച്ചു എന്നും കുഞ്ഞ് കരയുന്നുണ്ടെന്നും വിളിച്ചു പറഞ്ഞത്. അയാളും നാട്ടുകാരും എത്തി നോക്കിയപ്പോൾ ഹരിഷ്മ തൂങ്ങിയ നിലയിൽ കണ്ടു എന്നാണ് പറയുന്നത്. അമ്മായിയമ്മയ്ക്ക് സത്യമെല്ലാം അറിയാം എന്ന് ഹരിഷ്മയുടെ മൂത്ത സഹോദരി പറയുന്നു. ബന്ധുക്കളും എല്ലാം ഇതേ ആരോപണമാണ് ഉന്നയിക്കുന്നത്. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി അവൾ ആത്മഹത്യ ചെയ്യില്ല. അതിനു പിന്നിൽ മറ്റെന്തോ തക്കതായ കാരണമുണ്ട്. അല്ലെങ്കിൽ അവളെ കൊന്ന് കെട്ടിത്തൂക്കിയതാണ്. ഇക്കാര്യം അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം