Master News Kerala
Crime

മകളെ പീഡിപ്പിച്ച അച്ഛനെ സംരക്ഷിച്ച് പൊലീസ്; നീതി ലഭിക്കും വരെ പോരാടാൻ ഒരമ്മ

13കാരിയായ മകളെ പീഡിപ്പിച്ച അച്ഛനെതിരെ പരാതി നൽകിയിട്ടും ചെങ്ങന്നൂർ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഒരമ്മ. പ്രസന്നൻ എന്ന പ്രതിയെ സഹായിക്കുന്ന നിലപാടുകളാണ് പോലീസ് സ്വീകരിക്കുന്നത് എന്ന് ഇവർ ആരോപിക്കുന്നു. മകളെ പീഡിപ്പിച്ച, സമാനതകളില്ലാത്ത ക്രൂരത കാട്ടിയ വ്യക്തിയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നത് എന്ന് ഇവർക്ക് അറിയില്ല. പണവും സ്വാധീനവും ഉള്ള അയാളുടെ ഒരു ബന്ധുവിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാകാം ഇത്തരം നടപടികൾ എന്നാണ് ഇവരുടെ സംശയം. ജീവിതകാലം മുഴുവൻ അയാൾക്കൊപ്പം എല്ലാം സഹിച്ചു ജീവിച്ച അവർ മകളുടെ നേർക്ക് അച്ഛൻ മോശമായി കൈ പൊക്കിയപ്പോഴാണ് വീടുവിട്ടിറങ്ങിയത്. നിരവധി അപവാദപ്രചരണങ്ങൾ അവരെക്കുറിച്ച് അയാൾ നടത്തി. അതിലൊന്നും പതറാതെ ജീവിക്കാൻ ശ്രമിക്കവേ ഒരു ദിവസം വീട്ടിലെത്തി ആക്രമണം നടത്തി. വെട്ടേറ്റ് പാതി ജീവൻ പോയ ഈ വീട്ടമ്മ ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

എന്നിട്ടും നിരവധി നുണക്കഥകൾ ആണ് ഈ സ്ത്രീയെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. പ്രായമായ മക്കളെ കളഞ്ഞിട്ട് താൻ എവിടെ പോകാനാണെന്ന് കണ്ണീരോടെ ഇവർ ചോദിക്കുന്നു.

ഇവർ മറ്റൊരു വ്യക്തിയുമായി അടുപ്പത്തിലാണെന്നും നാടുവിട്ടു പോയെന്നും ഒക്കെയാണ് അയാൾ പ്രചരിപ്പിക്കുന്നത്. മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ എന്തിനാണ് പോലീസ് സംരക്ഷിക്കുന്നത് എന്ന് ഇവർക്ക് അറിയില്ല. തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യം ലഭിച്ച വ്യക്തി ഇപ്പോഴും ഭീഷണിയായി വീടിന് സമീപത്തു വരെ എത്തുന്നതും ഇവരെ ആശങ്കയിലാക്കുന്നു. എന്തുകൊണ്ടാണ് പൊലീസ് ഇങ്ങനെ പ്രവർത്തിക്കുന്നത്. എന്താണ് ചെങ്ങന്നൂർ പൊലീസ് ഈ അമ്മയ്ക്കും മകൾക്കും നീതി നൽകാതിരിക്കാൻ കാരണം. ഇവരുടെ കണ്ണീര് നിങ്ങളെ ചുട്ടുപൊള്ളിക്കാതിരിക്കണമെങ്കിൽ ഇനിയെങ്കിലും നിയമത്തിന്റെ പാതയിൽ മുമ്പോട്ട് പോകുക. പ്രസന്നൻ എന്ന വ്യക്തിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക. എങ്കിലേ പോലീസിന്റെ കർത്തവ്യം പൂർണമാകു.

വീഡിയോ മുഴുവൻ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Related posts

പണത്തിനായി അമ്മയെ മകള്‍ ചെയ്തതോ..?? സഹായത്തിന് കൊച്ചുമകളും

Masteradmin

20 മാസത്തിനു ശേഷം മൃതദേഹം പുറത്തെടുത്തു പരിശോധന; നീങ്ങുമോ തോമസിന്റെ മരണത്തിലെ ദുരൂഹത

Masteradmin

വിവാഹം കഴിഞ്ഞു പതിന്നാലാം ദിനം സോന തൂങ്ങിമരിച്ചത് എന്തിന്? അതോ അവളെ അപായപ്പെടുത്തിയതോ?

Masteradmin

മിനി എന്ന റെജിയും സുകുമാരക്കുറുപ്പും

Masteradmin

പ്രണയദുരന്തമായി അഞ്ജുവിന്റെയും കുഞ്ഞിന്റെയും മരണം

Masteradmin

രാജുവിന്റെ മരണം; ദുരൂഹതയകറ്റാന്‍ വഴിതേടി ഭാര്യയും മകളും

Masteradmin

പതിനെട്ടുകാരിയുടെ ക്രിമിനല്‍ ബുദ്ധി;

Masteradmin

മാവിൻ തൈ മാറ്റി നട്ടതിൽ അമ്മയ്ക്ക് തോന്നിയ സംശയം; ഒടുവിൽ തെളിഞ്ഞത് അരുംകൊല

Masteradmin

വീട്ടിലെ പ്രസവം ബോധപൂർവ്വം ജീവനെടുക്കാൻ ചെയ്തതോ?

Masteradmin

പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നം വഷളായി; അനിയന്‍ തുടങ്ങിയസംഘര്‍ഷത്തില്‍ ചേട്ടന്‍ ബലിയാടായി

Masteradmin

എ.ടി..എമ്മില്‍ നിക്ഷേപിക്കാനുള്ള ലക്ഷങ്ങള്‍ തട്ടിയത് സുഹൃത്തുതന്നെ

Masteradmin

പെൺകുട്ടികൾ സൂക്ഷിക്കുക; ജീവനെടുക്കുന്ന കള്ള കാമുകന്മാർ വരുന്നത് ഇങ്ങനെ …

Masteradmin