പുനലൂർ കക്കോട് കഴിഞ്ഞ മാസം 28ന് അതിക്രൂരമായ ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത് പ്രാദേശിക ബിജെപി പ്രവർത്തകൻ സുമേഷ്. ഈ സംഭവത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്നത് സുമേഷിന്റെ മരണമൊഴിയാണ്. തന്നെ കുത്തിയത് വാർഡ് കൗൺസിലർ അരവിന്ദാക്ഷൻ ആണെന്ന് സുമേഷ് പറയുന്നു.
കേസിൽ അരവിന്ദാക്ഷനും സജികുമാർ, നിതിൻ എന്നിവരും കസ്റ്റഡിയിലാണ്.കക്കോട് ലൈബ്രറി വാർഷികവുമായി ബന്ധപ്പെട്ട് നടന്ന ചില തർക്കങ്ങളാണ് സംഘർഷത്തിന് കാരണമായത്. സിപിഎം -ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ സുമേഷിന് കുത്തേൽക്കുകയും പ്രതികൾ അടക്കമുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കൊലപാതകം ആണെന്ന് നാട്ടുകാർ ഒന്നടങ്കം ആവർത്തിക്കുമ്പോഴും സിപിഎം മാത്രം അത് അംഗീകരിക്കുന്നില്ല. പ്രതികളെ കൂട്ടി കഴിഞ്ഞദിവസം നടന്ന തെളിവെടുപ്പ് വെറും പ്രഹസനമായിരുന്നെന്നും സുമേഷിന്റെ സുഹൃത്തുക്കളും സമീപവാസികളും പറയുന്നു.
സുമേഷിന്റെ രണ്ടു പിഞ്ചു കുട്ടികൾ അനാഥരായ നൊമ്പരവും പങ്കുവയ്ക്കുകയാണ് ഈ നാട്ടുകാർ. സുമേഷിന് നീതി ലഭിക്കുമോ?
അതോ ഭരണത്തിന്റെ സ്വാധീനത്തിൽ പ്രതികൾ രക്ഷപ്പെടുമോ?
കാത്തിരുന്ന് കാണണം …
വീഡിയോ കാണുവാനായി യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ