ക്രൂരകൊലപാതകം; കാണാമറയത്ത് 27 വര്‍ഷം
സുകുമാരക്കുറുപ്പാണ് മലയാളികള്‍ കണ്ടിട്ടുള്ള ഏറ്റവും വിദഗ്ധനായ കുറ്റവാളി. ഒരു കുറ്റം ചെയ്യുക, എന്നിട്ട് ഏറ്റവും മിടുക്കരായ കേരളാപോലീസിനെ വെട്ടിച്ച് ഒരിക്കലും പിടിയിലാകാതെ ജീവിക്കുക തുടങ്ങിയ പ്രത്യേകതകള്‍ക്കൊണ്ട് സുകുമാര്കുറുപ്പ് കുറ്റവാളികള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാറായി.
സുകുമാരക്കുറുപ്പിനേപ്പോലെ ജീവിതകാലം മുഴവന്‍ ഒളിവല്‍ കഴിയാന്‍ കഴിഞ്ഞില്ലെങ്കിലും 27 വര്‍ഷം ഒഴിവില്‍ കഴിഞ്ഞ ഒരു സ്ത്രീകുറ്റവാളി മലയാളികള്‍ക്ക് അത്ഭുതമാകുന്നു. ഒളിവില്‍നിന്നു ഈ സ്ത്രീ പുറത്തുവരുമ്പോള്‍ രക്തം മരവിപ്പിക്കുന്ന ഒരു കൊലപാതകക്കേസിലെ പ്രതിയാണു നിയമത്തിനു മുന്നിലെത്തുന്നത്. ആ കഥ ഇങ്ങനെ:
കോതമംഗലം പോത്താനിക്കാട്ടെ ആളുകളുടെ കണ്ണിലുണ്ണിയായിരുന്നു മിനി എന്ന സ്ത്രീ. ചെറിയ ജോലിയൊക്കെ ചെയ്ത് ചിട്ടിയൊക്കെ നടത്തി നാട്ടുകാര്‍ക്കു പ്രിയങ്കരിയായിരുന്നു 51കാരിയായ മിനി. ഭര്‍ത്താവുമൊത്ത് അഞ്ചുവര്‍ഷം മുമ്പാണ് പോത്താനിക്കാട്ട് താമസിക്കാനെത്തിയത്. ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. ഒരാള്‍ നേവിയിലും ഒരാള്‍ കാനഡയിലും.
ഒരു സുപ്രഭാതത്തില്‍ മിനിയെ പോലീസ് പിടികൂടി. ഒരാളെ കൊന്നതിനുശേഷമാണ് അവര്‍ അവിടെ താമസിക്കുന്നതെന്ന് അപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. ഒരു വീട്ടില്‍ വേലയ്ക്കു നില്‍ക്കെ ഒരു പാവം വൃദ്ധയെ ആഭരണത്തിനും പണത്തിനുമായി കൊന്നു എന്നതായിരുന്ന മിനിയുടെ പേരിലുണ്ടായിരുന്ന കുറ്റം. 33 വര്‍ഷം മുമ്പ്. 27 വര്‍ഷം മുമ്പാണ് ഈ കേസില്‍ കോടതി മിനിയെ ശിക്ഷിക്കുന്നത്, അതായത് കൊലപാതകം നടന്ന് ആറുവര്‍ഷങ്ങള്‍ക്കുശേഷം. അതോടെ സ്വന്തം നാട്ടില്‍നിന്നു മുങ്ങിയ മിനി പല നാടുകളിലായി കഴിഞ്ഞുവരികയായിരുന്നു. ഒരാള്‍ക്കും സംശയത്തിനിട നല്‍കാതെയായിരുന്നു മിനി എന്ന പേരില്‍ കഴിഞ്ഞുവന്നിരുന്നത്.
ഫഌഷ്ബാക്ക്
18 വയസുള്ളപ്പോള്‍ മാത്രമാണ് മറിയാമ്മയുടെയും പാപ്പച്ചന്റെയും വീട്ടില്‍ റെജി വേലയ്ക്കുനില്‍ക്കാന്‍ വന്നത്. അവരുടെ ഒരു അകന്ന ബന്ധുവായിരുന്നു റെജി. റെജിയുടെ വീട്ടിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. മറിയാമ്മയുടെ വീട്ടില്‍ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് റെജിയായിരുന്നു. ഒരു കുടുംബാംഗം എന്ന പരിഗണന റെജിക്ക് പാപ്പച്ചനും മറിയാമ്മയും നല്‍കിയിരുന്നു. ഒരു ദിവസം പാപ്പച്ചനു പണം ദിവസവും മോഷണം പോകുന്നു എന്നു സംശയം തോന്നി. പണം മോഷണം പോകുന്നുണ്ടെന്നും റെജിയാണ് പണമെടുക്കുന്നതെന്നും ബോധ്യമായി. ഇതോടെ റെജിയെ പാപ്പച്ചന്‍ പറഞ്ഞുവിട്ടു. ഈ സംഭവം റെജിയില്‍ പക വളര്‍ത്തി.
ഒരുദിവസം പാപ്പച്ചന്‍ കടയിലായിരുന്ന സമയത്ത് റെജി അവരുടെ വീട്ടിലെത്തി. അടുക്കളപ്പണിയിലായിരുന്ന മറിയാമ്മ റെജിയെത്തിയ വിവരം അറിഞ്ഞിരുന്നില്ല. കത്തിയുപയോഗിച്ച് റെജി മറിയാമ്മയുടെ കഴുത്തറുത്തു. മറിയാമ്മയുടെ ആഭരണങ്ങള്‍ എടുത്ത റെജി മറിയാമ്മയുടെ ചെവി അറുത്തുമാറ്റിയാണ് കമ്മല്‍ എടുക്കുന്നത്. അതിക്രൂരമായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം റെജി സ്ഥലം വിട്ടു. പോലീസ് അന്വേഷണമാരംഭിച്ചു. റെജിയെ സംശയമുള്ള വിവരം പാപ്പച്ചന്‍ പോലീസിനെ അറിയിച്ചു. റെജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറിയാമ്മയെ കൊല്ലാനുപയോഗിച്ച ആയുധവും ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. റെജി മറിയാമ്മയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത് ഒരാള്‍ കാണുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വെറുതേ വിട്ടെങ്കിലും ഹൈക്കോടതി റെജിയെ ജീവപര്യന്തം ശിക്ഷിച്ചു. ആറുവര്‍ഷത്തിനുശേഷമായിരുന്നു ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ച നിമിഷത്തില്‍തന്നെ റെജി മുങ്ങി. പോലീസ് ഡല്‍ഹി, തമിഴ്‌നാട് ഉള്‍പ്പെടെ കേരളത്തിനത്തും പുറത്തും അരിച്ചുപെറുക്കിയെങ്കിലും റെജിയെ കണ്ടെത്താനായില്ല.
റെജി മിനിയാകുന്നു
ആര്‍ക്കും ഒരു സൂചനയും കൊടുക്കാതെ റെജി കഴിഞ്ഞു കൂടുകയായിരുന്നു. ഇടയ്ക്ക് റെജി മരിച്ചു എന്നൊക്കെയുള്ള പല വിവരങ്ങളും നാട്ടില്‍ പ്രചരിച്ചിരുന്നു. ഈ സമയത്ത് കോട്ടയത്തുള്ള ഒരു വീട്ടില്‍ റെജി വേലയ്ക്കുനില്‍ക്കുകയായിരുന്നു. ജോലി ചെയ്യുന്നതിനു സമീപം കെട്ടിടം പണിക്കെത്തിയ തമിഴ്‌നാട്ടുകാരനായ രാജുവുമായി റെജി പ്രണയത്തിലായി. തുടര്‍ന്ന് റെജിയെ വിവാഹം കഴിച്ച് രാജു റെജിയെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി. അവിടെ മിനി എന്ന പേരില്‍ സുഖമായി കഴിഞ്ഞുവരികയായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്കു രണ്ടു മക്കളുമുണ്ടായി. ഏതുസമയവും പിടിക്കപ്പെടാം എന്ന ബോധം മിനി എന്ന റെജിക്കുണ്ടായിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷമാണ് മിനി കേരളത്തിലേക്കു മടങ്ങുന്നത്്. പോലീസ് ഈ കേസ് മറന്നിരിക്കും എന്നാണ് മിനി കരുതിയത്. പക്ഷേ പോലീസ് കേസ് വിട്ടിരുന്നില്ല. അടുത്തിടെ പോലീസ് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി. മിനി ഒടുവില്‍ വേലയ്ക്കുനിന്ന വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജുവിനേക്കുറിച്ചുള്ള വിവരം കിട്ടി.
അയാളുടെ പേരും രൂപവുമൊക്കെ പോലീസിനു പിടികിട്ടി. അയാള്‍ താമസിക്കുന്നത് തക്കലയിലാണെന്നും പോലീസിനു പിടികിട്ടി. അയാളെക്കുറിച്ച് അവിടെ അന്വേഷിച്ചപ്പോള്‍ അയാള്‍ ഇപ്പോള്‍ പോത്താനിക്കാടാണ് താമസിക്കുന്നതെന്നു മനസിലാക്കി. രാജുവും ഭാര്യ മിനിയും രണ്ടുമക്കളമായാണ് താമസം എന്നു പോലീസ് മനസിലാക്കി. പോലീ്‌സ് അങ്ങനെയാണ് പോത്താനിക്കാടെത്തിയത്. നിരന്തര,, നിരീക്ഷച്ചതിലൂടെ പോലീസ് മിനിയിലെ റെജിയെ തിരിച്ചറിഞ്ഞു. ഒരു ദിവസം പോലീസുകാര്‍ മിനിയുടെ മുന്നിലെത്തി ‘റെജീ’ എന്നു വിളിച്ചു.
പിടിയിലാകുമ്പോള്‍ മിനി എന്ന റെജിക്ക് ഒരു അഭ്യര്‍ത്ഥന മാത്രമേ പോലീസിനോട് ഉണ്ടായിരുന്നുള്ളു. ഭര്‍ത്താവും മക്കളും അറിയുന്നതിനു മുന്നേ എന്നെ കൊണ്ടുപോകണേ എന്ന്. പോലീസ് മിനിയുടെ അഭ്യര്‍ത്ഥന മാനിച്ചു. ഒരു നാടിനെ മുഴുവന്‍ കബളിപ്പിച്ച റെജി അങ്ങനെ പോലീസിന്റെ പിടിയിലായി.
വീഡിയോ മുഴുവൻ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ