തിരുവനന്തുരത്തെ ഞെട്ടിച്ച സംഭവമായിരുന്നു മാരായമുട്ടത്തെ രഞ്ജിത്തിന്റെ മരണം. പ്രഥമദൃഷ്ട്യാ അപകടമരണമെന്നു കരുതിയ സംഭവമാണ് വിദമായ അന്വേഷണത്തില്‍ ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്.
സംഭവം ഇങ്ങനെയാണ്.: തിരുവനന്തപുരം മാരായമുട്ടത്ത് പുനയല്‍കോണ്‍ എന്ന സ്ഥലത്താണ് ടിപ്പറിടിച്ച് ബുള്ളറ്റില്‍ വരികയായിരുന്ന രഞ്ജിത്ത് എന്ന യുവാവ് മരിച്ചത്. 30 വയസുകാരനായ രഞ്ജിത്ത് ധര്‍മ്മരാജിന്റെയും രമണിയുടെയും മകനാണ്. സ്വാഭാവിക മരണമെന്നാണ് രഞ്ജിത്തിന്റെ അപകടമരണത്തെ ആദ്യം നാട്ടുകാര്‍ കരുതിയത്. ബുള്ളറ്റില്‍ ബന്ധുവീട്ടില്‍നിന്നു വരികയായിരുന്ന രഞ്ജിത്തിനെ എതിരേ വന്ന ടിപ്പര്‍ ലോറി ഇടിച്ചു വീഴിക്കുകയായിരുന്നു.
അപകദൃശ്യം ചിലര്‍ കണ്ടതാണ് സംഭവം ആസൂത്രിതമായിരുന്നു എന്ന നിഗമനത്തിലേക്കു പോലീസിനെ എത്തിച്ചത്. അപകടത്തില്‍പെടുന്ന ആളുടെ ദേഹത്തുകൂടി വാഹനം സ്വാഭാവികമായി കയറിയിറങ്ങാം. എന്നാല്‍ ഈ അപകടം അങ്ങനെയായിരുന്നില്ല. ഇടിച്ചശേഷം മുന്നോട്ടുപോയ ടിപ്പര്‍ ലോറി പിന്നോട്ടുവന്ന് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഇത് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ചിലര്‍ കണ്ടിരുന്നു. പക്ഷേ തുടക്കത്തില്‍ അപകടമരണം എന്ന നിലയിലാണ് അന്വേഷണം മുന്നോട്ടു പോയത്. എന്നാല്‍ ടിപ്പറിന്റെ ഡ്രൈവറും ക്ലീനറും മുങ്ങിയിരുന്നു.
ഊഹങ്ങള്‍
രഞ്ജിത്തിന്റെ മരണം മനപ്പൂര്‍വമായ കൊലപാതകമാണിതെന്നു കരുതാന്‍ കാരണങ്ങളുണ്ടായിരുന്നു. ഏഴുവര്‍ഷം മുമ്പ് നടന്ന രഞ്ജിത്തിന്റെ സുഹൃത്തായിരുന്ന വടകര ജോസ് എന്ന ഗുണ്ടയുടെ കൊലപാതകവുമായി രഞ്ജിത്തിനു ബന്ധമുണ്ടായിരുന്നു. വടകര േജാസ് അറിയപ്പെടുന്ന ഗുണ്ടയായിരുന്നു. രഞ്ജിത്തും ജോസും സുഹൃത്തുക്കളായിരുന്നു. ക്വാറി ബിസിനസുമൊക്കെയായി പോകുന്നതിനിടെ ജോസും രഞ്ജിത്തും തമ്മില്‍ തെറ്റി. അതിനേത്തുടര്‍ന്ന് ബിവറേജസിന്റെ മുന്നിലിട്ട് രഞ്ജിത്തും മൂന്നുപേരും ചേര്‍ന്ന് ജോസിനെ വെട്ടിക്കൊന്നു. ആ കേസിന്റെ വാദം നടന്നുകാണ്ടിരിക്കെയാണ് കൊലപാതകം നടന്നത്. ജോസ് വധക്കേസില്‍ വിധിവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രഞ്ജിത്ത് കൊല്ലപ്പെടുന്നത്.
കേസില്‍ രഞ്ജിത്ത് രക്ഷപെടാന്‍ സാധ്യതയുണ്ടായിരുന്നു. മറ്റു മൂന്നു പ്രതികളെയും സഹായിക്കുക മാത്രമാണ് രഞ്ജിത്ത് ചെയ്തത്. കേസില്‍ രഞ്ജിത്ത് ഊരിപ്പോകാന്‍ സാധ്യതയുണ്ടെന്നു തോന്നിയ ജോസിന്റെ ആളുകള്‍ രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന ഊഹത്തില്‍ നാട്ടുകാരും പോലീസും എത്തി. കാരണം ജോസ് കൊലക്കേസില്‍ പങ്കുള്ളവരില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് രഞ്ജിത്ത്. ജോസിനെ കൊലപ്പെടുത്തിയ പ്രതികളില്‍ ആദ്യത്തെയാള്‍ മരിച്ചിരിക്കുന്നത് പാറ തലയില്‍ വീണാണ്. രണ്ടാമതു മരിച്ചത് അനീഷ് എന്നായാളായിരുന്നു. ഇഷ്ടികച്ചൂളയില്‍ ഇരിക്കുന്ന നിലയിലായിരുന്നു അനീഷിന്റെ മൃതദേഹം കണ്ടത്. ഏഴുവര്‍ഷത്തിനുശേഷമാണ് രഞ്ജിത്ത്് കൊല്ലപ്പെടുന്നത്. എട്ടുമാസം മുമ്പുവരെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന രഞ്ജിത്ത് പ്രാര്‍ത്ഥനയിലൂടെ സാധാരണ ജീവിതത്തിലേക്കു തിരിഞ്ഞിരുന്നു.
കൊലപാതകത്തിനു പിന്നില്‍
ജോസുമായി ബന്ധപ്പെട്ട ആള്‍ക്കാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം. എന്നാല്‍ പിന്നീട് രഞ്ജിത്തിന്റെ മറ്റൊരു സുഹൃത്താണ് രഞ്ജിത്തിനെ കൊന്നതെന്ന് കണ്ടെത്തി. രഞ്ജിത്ത് വരുന്ന വഴി ഒരു വളവില്‍ ടിപ്പര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഇട്ടിരിക്കുകയായിരുന്നു. അതു ചിലര്‍ കണ്ടു. ഡ്രൈവറുടെ സീറ്റിലിരുന്ന ആളെ ചില ആളുകള്‍ തിരിച്ചറിയുകയും ചെയ്തു. രഞ്ജിത്തിന്റെ ആത്മസുഹൃത്തായ ശരത്തായിരുന്നു അത്. അതോടെ കൊലപാതകത്തില്‍ ശരത്തിന്റെ പങ്ക് വ്യക്താമയി. രഞ്ജിത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു ശരത്ത്. രഞ്ജിത്തിന്റെ വീട്ടില്‍നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നതുപോലും. ‘ഞാനാണ് അവനെ കൊന്നതെന്നു’ പറഞ്ഞ് ശരത് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ പോലീസ് പ്രതിയെ കസ്റ്റിയില്‍ വാങ്ങി. എന്നാല്‍ ഇതൊക്കെയാണു സംഭവമെങ്കിലും രഞ്ജിത്തിന്റെ വീട്ടുകാര്‍ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ശരത്തിന് ജോസിന്റെ വീട്ടുകാര്‍ ക്വട്ടേഷന്‍ കൊടുത്താണ് രഞ്ജിത്തിനെ കൊന്നതെന്നാണ് അവരുടെ വിശ്വാസം.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ