ആദ്യ ഭർത്താവിൻ്റെ മദ്യപാനവും മർദ്ദനവും ഒക്കെ റീജയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ അയാളെ അവർ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പക്ഷേ പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. പ്രമോദ് എന്നയാൾ സ്നേഹം നടിച്ച് അടുത്തു കൂടി. ഒടുവിൽ സ്വന്തം മക്കളെ പോലും മറന്ന് അവൾ അയാളുമായി ബന്ധം സ്ഥാപിച്ചു. ആദ്യമൊക്കെ വലിയ കുഴപ്പമില്ലായിരുന്നു. പതിയെ പതിയെ അവൾ അറിഞ്ഞു പ്രമോദ് ഒരു കൊടും ക്രിമിനൽ ആണെന്ന്. അവളുടെ പിഞ്ചുമകളെ പോലും അയാൾ വെറുതെ വിട്ടില്ല. ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ആ നരാധമൻ കൊടും ക്രൂരത കാട്ടി. അത് റീജയ്ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. കേസും കൂട്ടവും ഒക്കെയായപ്പോൾ അയാൾ വീട്ടിൽ വരാതെയായി. ഒടുവിൽ 20 വർഷം എങ്കിലും അയാളെ ശിക്ഷിക്കുമെന്ന് ഉറപ്പായപ്പോൾ അയാൾ ആ കൊടും പാതകം ചെയ്തു. ഒരു ദിവസം അവളെ തന്ത്രപൂർവം എങ്ങനെയോ വീട്ടിലെത്തിച്ചു വകവരുത്തി. തുടർന്ന് പ്രമോദും ജീവനൊടുക്കി. അമ്മയെ കാണാതെ മകൻ അന്വേഷിച്ച് നടക്കുകയായിരുന്നു. സംശയം തോന്നി അവൻ പ്രമോദും അമ്മയും കഴിയാറുള്ള വീട്ടിലെത്തി പലതവണ വിളിച്ചുനോക്കി. ആരും വാതിൽ തുറന്നില്ല. ഒടുവിൽ ബലമായി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടത്. റീജയെ കൊന്നശേഷം പ്രമോദ് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വന്തം മക്കളെ പോലും മറന്ന് ഒരു കൊടും ക്രിമിനലിനെ സ്നേഹിച്ചതിന് അവൾക്ക് കിട്ടിയ ശിക്ഷ അത്ര വലുതായിരുന്നു. ഇപ്പോൾ രണ്ടു കുട്ടികളുടെയും ഭാവി ഇരുളടഞ്ഞ് നിൽക്കുകയാണ്. സഹായത്തിന് ആരുമില്ല. പ്രായപൂർത്തിയാവാത്ത മകന് കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ ആയിട്ടില്ല. എങ്കിലും അവൻ പ്രതീക്ഷയോടെ പറയുന്നു, ഞങ്ങളുടെ അച്ഛൻ ഈ വാർത്ത കണ്ടാൽ വരും. ഞങ്ങളെ സംരക്ഷിക്കുമെന്ന്… അതെ, അവരുടെ വിശ്വാസം ദൈവം കേൾക്കട്ടെ. എവിടെയെങ്കിലും ഇരുന്ന് ഈ വാർത്ത ആ മനുഷ്യൻ കാണുന്നുണ്ടെങ്കിൽ തന്റെ മക്കളെ സംരക്ഷിക്കാൻ അയാൾക്ക് മനസ് വരട്ടെ. ഇനി ആർക്കും ഈ കുട്ടികളുടെ ഗതി ഉണ്ടാകരുത് എന്ന് ഓരോ അമ്മമാരും മനസ്സിൽ ഉറപ്പിക്കണം. ബന്ധങ്ങൾ തരഞ്ഞെടുക്കുമ്പോൾ അത്രയ്ക്ക് സൂക്ഷിക്കണം.