Master News Kerala
Crime

20 മാസത്തിനു ശേഷം മൃതദേഹം പുറത്തെടുത്തു പരിശോധന; നീങ്ങുമോ തോമസിന്റെ മരണത്തിലെ ദുരൂഹത

വാര്‍ക്കപ്പണിക്കു സഹായത്തിനെന്നുപറഞ്ഞാണ് തോമസ് അഗസ്റ്റിന്‍ (41) 2022 ഫെബ്രുവരി നാലിനു വീട്ടില്‍നിന്നു പോയത്. അഞ്ചാം തീയതി വെളുപ്പിനെ വീട്ടുകാര്‍ അറിയുന്നത് കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ തോമസ് ആശുപത്രിയിലാണെന്നാണ്. പിന്നീട് ആുപത്രിയില്‍ മരിച്ച തോമസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് 20 മാസത്തിനിപ്പുറം തെളിയുകയാണ്. കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 20 മാസം മുമ്പ് സംസ്‌കരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തോമസിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്.  

തോമസിന്റെ മരണം

2022 ഫെബ്രുവരി നാലിനാണു തോമസ് ജോലിക്കായി വീട്ടില്‍നിന്നു വിതുരയിലേക്കു പോയത്. വാര്‍ക്കപ്പണിക്കു സഹായിയായിട്ടാണ് തോമസ് പോയത്. സാധാരണ വാര്‍ക്കപ്പണിക്കു സഹായിയായി പോകുമ്പോള്‍ ഗ്ലൗസ് പോലുള്ള വസ്തുക്കള്‍ തോമസ് കൊണ്ടുപോകുന്നതായിരുന്നു. എന്നാല്‍ അത്തരം സാധനങ്ങളൊന്നും അന്ന് തോമസ് കൊണ്ടുപോയില്ല. തോമസ് വെറുതേ നിന്നാല്‍ മതിയെന്നും വെള്ളമൊഴിക്കാന്‍ സഹായിച്ചാല്‍ മതിയെന്നുമായിരുന്നു കോണ്‍ട്രാക്ടര്‍ പറഞ്ഞിരുന്നത്. എല്ലാദിവസവും ജോലികഴിഞ്ഞാല്‍ വീട്ടിലേക്കു മടങ്ങുന്നതായിരുന്നു തോമസിന്റെ ശീലം. എന്നാല്‍ അന്ന് മാതാപിതാക്കള്‍ വളിച്ചപ്പോള്‍ ‘നാളെ രാവിലെയേ എത്തൂ’ എന്നു തോമസ് പറഞ്ഞു. ഭാര്യയും കുട്ടിയും തനിയേ അല്ലെ എന്നു പറഞ്ഞ് അമ്മ വീട്ടിലേക്കു പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും വാര്‍ക്കയ്ക്ക് വെള്ളമൊഴിച്ചശേഷം രാവിലെ പൊയ്‌ക്കോളാം എന്നായിരുന്നു തോമസിന്റെ മറുപടി. പുലര്‍ച്ചെ അേഞ്ചമുക്കാലായപ്പോള്‍ തോമസ് കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു എന്നു സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍ വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു.

പരിക്കേറ്റ് ആശുപത്രിയിലെത്തിയ തോമസ് അബോധാവസ്ഥയിലായിരുന്നു. വീട്ടുകാര്‍ ചെല്ലുമ്പോള്‍ കൈയലും കാലിലും സ്റ്റിച്ചിട്ട് തലയില്‍ വലിയ പരിക്കോടെയാണ് തോമസിനെ കണ്ടത്. പരിക്കേറ്റ തോമസിനെ കാണാന്‍ കോണ്‍ട്രാക്ടര്‍ പെര്‍മിഷനെടുത്ത് ഐ.സിയുവില്‍ കയറുന്നുണ്ടായിരുന്നു. മൂന്നു ദിവസത്തിനുശേഷം തോമസ് സംസാരിച്ചു. ബോധം വീണപ്പോള്‍ കെട്ടിടത്തില്‍നിന്നു വീണല്ല, ബൈക്ക് ആക്‌സിഡന്റിലാണ് പരിക്കേറ്റത് എന്നായിരുന്നു തോമസ് പറഞ്ഞത്്. ഐ.സിയുവില്‍ കഴിയുന്ന തോമസിന്റെ മൊഴി സഹോദരിയുടെ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തി. അതില്‍ ഐ.സിയുവില്‍ എത്തിയ കോണ്‍ട്രാക്ടര്‍ ദേഹത്തു തുപ്പി എന്നു തോമസ് പറയുന്നുണ്ട്. ഇതും ബന്ധുക്കളുടെ സംശയം വളരാന്‍ കാരണമായി.

ആശുപത്രിയില്‍ തോമസിനു മതിയായ ചികിത്സ ലഭിച്ചില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ പറഞ്ഞതും തോമസിനേറ്റ പരിക്കുകള്‍ കെട്ടിടത്തില്‍നിന്നു വീണ് ഉണ്ടായതല്ല എന്നാണ്. തോമസിന്റെ ഫോണ്‍ ബന്ധുക്കളുടെ കൈയില്‍ കിട്ടുമ്പോള്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലായിരുന്നു. നാലാം തീയതിയിലെ ഡേറ്റമാത്രമേ ഫോണില്‍ ഉണ്ടായിരുന്നുള്ളു. ഷര്‍ട്ടില്‍ താഴെയും മുകളിലുമുള്ള ബട്ടണ്‍സ് ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം പറയുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യമായി എഴുതിയിട്ടില്ല എന്നുള്ള കുടുംബത്തിന്റെ പരാതിയും പരിഗണിച്ചാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. അന്വേഷണത്തില്‍ തോമസിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന വിശ്വാസത്തിലാണ് കടുംബം

Related posts

പണത്തിനായി അമ്മയെ മകള്‍ ചെയ്തതോ..?? സഹായത്തിന് കൊച്ചുമകളും

Masteradmin

പോത്ത് റിയാസിനെ കൊന്നത് വക്കീൽ ഷിഹാബ്; കാരണം അറിഞ്ഞാൽ ഞെട്ടും

Masteradmin

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞിറങ്ങി;ഒടുവില്‍ കാമുകന്റെ കൈകൊണ്ട് അന്ത്യം

Masteradmin

ഷഹാന വീണത് അവന്റെ പ്രസംഗത്തിൽ; പക്ഷേ ഒടുവിൽ തനിനിറം കണ്ടു ഞെട്ടി

Masteradmin

രഞ്ജിത്തിന്റെ കൊലപാതകം: പിന്നില്‍ ജോസിന്റെ കുടുംബമോ?

Masteradmin

സ്വന്തം മക്കളെക്കാൾ അവൾ സ്നേഹിച്ചത് ആ ക്രിമിനലിനെ; ഒടുവിൽ സംഭവിച്ചത്…

Masteradmin

ഈ വീട്ടിൽ എത്തിയാൽ ആരും കരയും; മകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു അച്ഛനും അമ്മയും…

Masteradmin

പഴയ കാമുകിയെ കാണാൻ പോയി കുടുങ്ങി; പ്രതിയെ അറിഞ്ഞപ്പോൾ പോലീസ് പോലും ഞെട്ടി…

Masteradmin

രാജുവിന്റെ മരണം; ദുരൂഹതയകറ്റാന്‍ വഴിതേടി ഭാര്യയും മകളും

Masteradmin

വലിയ വീടും ധാരാളം പണവും; പ്രവാസിയുടെ ഭാര്യക്ക് സംഭവിച്ചത്…

Masteradmin

അഖില്‍ ചെയ്തത് ആര്‍ക്കും സഹിക്കാനാവാത്തത്

Masteradmin

ഗൃഹനാഥന്റെ തൂങ്ങിമരണം കൊലപാതകമായി; വത്സലയുടെ അന്വേഷണം സഫലമായി

Masteradmin