21 വയസ്സിൽ വിധവ ആയതാണ് മേരി. പിന്നെ ഏറെ കനൽവഴികൾ താണ്ടിയാണ് അവർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മക്കളെ നല്ല നിലയിൽ പഠിപ്പിച്ച് വിവാഹം ചെയ്ത് അയച്ചു. അഞ്ച് പേരക്കുട്ടികൾ ആയി. പക്ഷേ ജീവിത പ്രാരാബ്ധങ്ങൾ അവരെ വിട്ടൊഴിയുന്നില്ല.
നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും മറ്റും ഏറെക്കാലം കഷ്ടപ്പെട്ടു. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മേരി ചേച്ചിയെ മലയാളികൾ മറക്കില്ല. പക്ഷേ ഇപ്പോൾ സിനിമകളിൽ അവസരം തീരെ കുറവാണ്. വീട് പണിയുടെയും മറ്റും കടങ്ങൾ ബാക്കി. നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പോലും വഴിയില്ലാതെ ലോട്ടറി ടിക്കറ്റ് വിൽക്കുകയാണ് ഈ സിനിമാതാരം. പൊരിവെയിലിൽ വഴിയരികത്ത് നിന്നാണ് ലോട്ടറി കച്ചവടം. രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് ഇറങ്ങും. രണ്ടരയ്ക്ക് നറുക്കെടുപ്പിന് മുൻപ് ടിക്കറ്റ് തീർക്കണം. സമയം ഏറുംതോറും ടിക്കറ്റുകൾ തീരില്ലേ എന്ന് ആധിയാകും. അപ്പോൾ റോഡിലേക്ക് കയറി നിന്ന് വാഹനങ്ങൾക്ക് കൈ കാണിക്കും. ചിലരൊക്കെ നിർത്തും. ചിലർ തിരിച്ചറിയും. ആ പരിചയത്തിൽ ടിക്കറ്റ് എടുക്കും. ടിക്കറ്റുകൾ വിറ്റ് തീർന്നാൽ മാത്രമാണ് വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ കഴിയുക. മുന്തിയ നിലയിൽ ജീവിക്കുന്ന സിനിമാതാരങ്ങൾ ഒന്നും ഈ പാവത്തിന്റെ അവസ്ഥ കാണുന്നില്ല. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഏറെ കഷ്ടപ്പെടുകയാണ് മേരി ചേച്ചി. ബസ്സിലൊക്കെ കയറിയാൽ ആളുകൾ സെൽഫി എടുക്കാൻ കൂടും. പക്ഷേ അവർക്കാർക്കും അറിയില്ല ഇവരുടെ ദുരവസ്ഥ.
മൊത്തം ടിക്കറ്റുകൾ എടുത്ത് അവതാരകൻ; കണ്ണുനിറഞ്ഞ് മേരി ചേച്ചി
വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ അതുവഴി വന്ന യാത്രക്കാരോട് ലോട്ടറി ടിക്കറ്റ് എടുക്കാൻ അഭ്യർത്ഥിച്ചു. ചിലർ നിരാകരിച്ചപ്പോൾ ചിലർ പൂർണമനസ്സോടെ ടിക്കറ്റുകൾ എടുത്തു. പിന്നെയും 11 എണ്ണം ബാക്കി. അവതാരകൻ ബിനോയ് കുഞ്ഞുമോൻ ടിക്കറ്റുകൾ മുഴുവൻ പണം കൊടുത്ത് വാങ്ങിയപ്പോൾ മേരി ചേച്ചിക്ക് നിറഞ്ഞ സന്തോഷം. ആരുടെയും മുമ്പിൽ തലകുനിക്കാതെ, സിനിമാതാരം എന്ന ജാഡയോടെ വീട്ടിലിരിക്കാതെ, കഷ്ടപ്പെട്ട് ജീവിക്കുന്ന മേരി ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
വീഡിയോ മുഴുവനായി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ