സാജൻ സൂര്യയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. ടിവി സീരിയലുകളിലൂടെ മലയാളി കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് സാജൻ സൂര്യ. സാജൻ എന്താണ് സിനിമാരംഗത്ത് സജീവമാകാത്തത് എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാം.
അത്ര കഴിവുള്ള ഒരു അഭിനേതാവാണ് അദ്ദേഹം. ആ കാരണം തുറന്നു പറയുകയാണ് സാജൻ സൂര്യ.2006 ൽ പുറത്തിറങ്ങിയ ബംഗ്ലാവിൽ ഔത എന്ന സിനിമയിൽ നായകതുല്യമായ കഥാപാത്രം ചെയ്ത ആളാണ് സാജൻ സൂര്യ.
സിദ്ദിഖ് ലാലിലെ ലാൽ മുഖ്യ വേഷത്തിൽ അഭിനയിച്ച ചിത്രം .
നല്ല പ്രമേയം ആയിരുന്നെങ്കിലും തിരക്കഥയിലൊക്കെ നിരവധി പാളിച്ചകൾ പറ്റിയതായി സാജൻ സൂര്യ ഓർക്കുന്നു. തന്നെയുമല്ല മലയാള സിനിമയുടെ ഒരു മോശം കാലമായിരുന്നു അത്. സിനിമ എട്ട് നിലയിൽ പൊട്ടിയതോടെ സാജൻ സൂര്യയുടെ സിനിമാ മോഹങ്ങളും ഏതാണ്ട് അവസാനിച്ചു.പിന്നെയും അദ്ദേഹത്തിന് നിരവധി ഓഫറുകൾ കിട്ടിയിട്ടുണ്ടെങ്കിലും മികച്ച കഥാപാത്രങ്ങൾ
അല്ലാത്തതിനാൽ വേണ്ടെന്ന് വച്ചു.
സീരിയൽ താരം എന്ന നിലയിൽ കിട്ടുന്ന അംഗീകാരത്തിൽ തൃപ്തനാണ് ഈ നടൻ.തിരുവനന്തപുരത്ത് രജിസ്ട്രേഷൻ വകുപ്പിൽ ക്ലർക്കായി ജോലി ചെയ്യുന്ന സാജൻ സൂര്യ ആ ജോലിയിലും ഒരു വീഴ്ചയും വരുത്താറില്ല.സീരിയൽ അഭിനയത്തിനപ്പുറം സംവിധാന, നിർമ്മാണ മോഹങ്ങൾ ഒന്നും ഈ മനുഷ്യനെ തൊട്ടുതീണ്ടിയിട്ടില്ല.സാജൻ സൂര്യ അഭിനയിച്ചകുങ്കുമപ്പൂവ് എന്ന സീരിയൽ ഏറെ വിജയമായിരുന്നു. ആ സീരിയൽ എഴുതിയ പ്രദീപ് പണിക്കരെയും സാജൻ സൂര്യ നന്ദിയോടെ ഓർക്കുന്നു.കുങ്കുമപ്പൂവിന്റെ തിരക്കഥ എഴുതാൻ ഇരിക്കുമ്പോൾ തന്നെക്കൊണ്ട് മറ്റേതോ ശക്തികൾ എഴുതിക്കുകയാണെന്ന് പ്രദീപ് പണിക്കർ പറയുമായിരുന്നു.
അതിലെ സംഭാഷണങ്ങൾ അടക്കം ഇതിനു തെളിവാണെന്ന് സാജൻ സൂര്യയും പറയുന്നു. അഭിനയിക്കുമ്പോൾ തനിക്കും അടുത്ത ഡയലോഗ് ഏതാണെന്ന് പോലും മനസ്സിൽ തോന്നൽ വരുമായിരുന്നു. അത്ര ചേർച്ചയോടെയാണ് കാര്യങ്ങൾ പോയത്. എന്തായാലും ആ സീരിയൽ പകർന്നു നൽകിയ അംഗീകാരം ഏറെ വലുതാണ്.കിട്ടിയ നേട്ടങ്ങളിൽ ഒക്കെ സന്തുഷ്ടനാണ് ഇദ്ദേഹം. ചാരിറ്റി പ്രവർത്തനങ്ങളിലും സജീവം. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തിലാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. സീരിയൽ രംഗത്ത് അവസരങ്ങൾ കുറഞ്ഞ നിരവധി പേർക്ക് സഹായങ്ങൾ ചെയ്യുന്നുണ്ട് ആത്മ … അമ്മ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുല്യമായ നിലയിലേക്ക് ആത്മയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സാജൻ സൂര്യ പറഞ്ഞു
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ