കാലം മറുപടികൊടുത്ത ചോദ്യം
മലയാള സിനിമയിലെ കോസ്റ്റിയൂമറില്‍നിന്ന് സംസ്ഥാനത്തെ മികച്ച നടനിലേക്കുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ച കണ്ടറിഞ്ഞവരാണ് മലയാളികള്‍. ആ വളര്‍ച്ച പക്ഷേ എളുപ്പത്തിലുള്ളതായിരുന്നില്ല. നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഇന്ദ്രന്‍സിന്റെ മുന്നേറ്റം. അതേക്കുറിച്ചു സംസാരിക്കുകയാണ് ഇന്ദ്രന്‍സിന്റെ സുഹൃത്തും അന്വേഷണാത്മക സിനിമാ പത്രപ്രവര്‍ത്തകനുമായ സുകു പാല്‍ക്കുളങ്ങര.
നാല്‍പ്പതുവര്‍ഷം മുമ്പ്് കണ്ട ഇന്ദ്രന്‍സല്ല ഇന്നത്തെ ഇന്ദ്രന്‍സ്. സുരേഷ് ഉണ്ണിത്താന്‍ ഉത്സവമേളം എന്ന സിനിമയെടുക്കാന്‍ ആലോചിപ്പോള്‍ തന്നെ ഇന്ദ്രന്‍സിനായി ഒരു വേഷം തയാറാക്കിയിരുന്നു. ‘കതിനാവെടി ഗോപാലന്‍’ എന്ന കഥാപാത്രത്തെ അതിനായി എഴുതിയുണ്ടാക്കി. മറ്റു നടന്‍മാരില്‍നിന്നു വ്യത്യസ്തമായി ഇന്ദ്രന്‍സിനെ വേറിട്ടു കാണിക്കുന്ന കഥാപാത്രമാണ് അത്. സി.ഐ.ഡി. ഉണ്ണിക്കഷ്ണന്‍ എന്ന സിനിമ കണ്ടാലറിയാം ജയറാമിനൊപ്പമുള്ള ഇന്ദ്രന്‍സിന്റ പെര്‍ഫോമന്‍സ്.
തുടക്കത്തില്‍ പല നായകനടന്‍മാര്‍ക്കും ഇന്‍ന്ദ്രന്‍സിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കോസ്റ്റിയൂമറായിരുന്ന ഒരാള്‍ എന്തിനു നടനാകണം എന്നതായിരുന്നു പലരുടേയും ചോദ്യം.
ഇന്ദ്രന്‍സ് കോമഡി മാത്രമേ ചെയ്യു എന്നായിരുന്നു പലരുടെയും ചിന്ത. എന്നാല്‍ ആ ധാരണയൊക്കെ ഇന്ന് ഇന്ദ്രന്‍സ് തിരുത്തിക്കുറിച്ചിരിക്കുന്നു. ‘ആളൊരുക്കം’ എന്ന സിനിമ വന്നതോടെ അതു പുര്‍ണമായും മാറി. ജൂറി മെമ്പറായിരുന്നിട്ടാണ് ആ സുകു പാല്‍ക്കുളങ്ങര സിനിമ കണ്ടത്്. ട്രാന്‍സ് ജെന്‍ഡറായി മാറിയ മകന്റെ ജീവിതം കണ്ടു ഹൃദയം തകര്‍ന്ന അച്ഛനാണ് അതില്‍ ഇന്ദ്രന്‍സ്. മാറ്റു തെളിയിച്ച ശേഷവും വിനയം കൈവെടിയാത്ത നടനാണ് ഇന്ദ്രന്‍സ്. ‘അമ്മ’ പോലുള്ള സംഘടന ഇന്ദ്രന്‍സിനു വേണ്ട പരിഗണന ഇപ്പോള്‍ നല്‍കുന്നു.
ഇന്നും വലിയ സ്റ്റാറുകളുടെ മുന്നില്‍ വിനയത്തോടെ ഇന്ദ്രന്‍സ് നില്‍ക്കുന്നു. സി.ഐ.ഡി. ഉണ്ണിക്കൃഷ്ണനിലെ കോമഡി താരത്തില്‍നിന്ന് ആളൊവുക്കത്തിലേക്കുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ച വെറുതേയുണ്ടായതല്ല. നിരന്തര നിരീക്ഷണത്തിലൂടെ ഓരോ കഥാപാത്രത്തെയും ഇന്ദ്രന്‍സ് മോള്‍ഡ് ചെയ്‌തെടുക്കുകയാണ് ചെയ്തത്. ആ വളര്‍ച്ചയാണ് ഇന്ദ്രന്‍സിനെ ഈ നിലയിലേക്കെത്തിച്ചത്. നോട്ടം, മൂളല്‍, ഇരുപ്പ് തുടങ്ങിയ വിവിധ തലങ്ങളിലൂടെ ഇന്ദ്രന്‍സ് തന്റെ അഭിനയത്തെ വളര്‍ത്തി. ഇന്ന് പ്രേക്ഷകരുടെ പ്രിയ നടനായി ഇന്ദ്രന്‍സ് മാറിയിരിക്കുന്നു.
അഭിമുഖം കാണാന്‍ യൂട്യൂബ് ലിങ്കില്‍ കയറുക