ഒരുകാലത്ത് തമിഴ് – മലയാളം സിനിമകളിലെ പ്രശസ്ത നായികയായിരുന്നു അഞ്ജു അരവിന്ദ്. തന്റെ സിനിമാ ജീവിതത്തിലെ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് അഞ്ജു.സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ സഹോദരിയായും ഇളയദളപതി വിജയുടെ ജോഡിയായും ഒക്കെ അഞ്ജു സിനിമകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ സീരിയലുകളിലും ഒരു കൈ പയറ്റി . ഇപ്പോൾ അധികം സജീവമല്ല അഞ്ജു.
ചാൻസിന് വേണ്ടി ആരെയും വിളിക്കാനോ പിറകെ നടക്കാനോ തനിക്ക് കഴിയില്ലെന്ന് അഞ്ജു തുറന്നുപറയുന്നു. സിനിമയ്ക്ക് നമ്മളെയല്ല, നമുക്ക് സിനിമയെയാണ് ആവശ്യം എന്ന് മമ്മൂട്ടി പറഞ്ഞിട്ടുള്ളത് അഞ്ജുവിന് അറിയാം. പക്ഷേ തനിക്ക് പല ബന്ധങ്ങളും ഉപയോഗിക്കാൻ അറിയില്ല എന്ന് അഞ്ജു പറയാതെ പറയുന്നു.പൂവേ ഉനക്കാകെ എന്ന സിനിമയിലാണ് വിജയുടെ നായികയായത്. അന്ന് വിജയ് ഉയർന്നു വരുന്നതേയുണ്ടായിരുന്നുള്ളു. ചിത്രത്തിൽ വിജയുടെ പ്രണയം അറിയാതെ പോകുന്ന നായികയായിരുന്നുഅഞ്ജു. എന്താണ് അങ്ങ് സമ്മതിക്കാഞ്ഞത് എന്നും മറ്റും പലരും പിന്നെ പലവട്ടം അഞ്ജുവിനോട് ചോദിച്ചിട്ടുണ്ടത്രെ.
ആ സിനിമ 100 ദിവസം തികച്ചതിൻറെ ആഘോഷ പരിപാടികൾ ഒക്കെ ഇപ്പോഴും അഞ്ജുവിന് നല്ല ഓർമ്മയുണ്ട്. വിജയുമായി എവിടെയെങ്കിലും വച്ച് കണ്ടാൽ സംസാരിക്കുന്നതിനപ്പുറം ഉള്ള ബന്ധം ഒന്നും ഇപ്പോൾ അഞ്ജുവിനില്ല.ആ സിനിമയ്ക്ക് വേണ്ടി തമിഴ് പഠിച്ചതും രസകരമായ കാര്യമാണ്. ഡിഫൻസ് ഉദ്യോഗസ്ഥനായ അച്ഛന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നപ്പോഴാണ് അഞ്ജുവിന്റെ സിനിമ അഭിനയം തുടങ്ങിയത്.
അച്ഛനുമായി മത്സരിച്ചാണ് തമിഴ് പഠിച്ചത്. അച്ഛൻ ഇടയ്ക്കുവച്ച് പഠനം നിർത്തി. പക്ഷേ അഞ്ജു ഇപ്പോൾ തമിഴ് എഴുതുകയും വായിക്കുകയും ഒക്കെ ചെയ്യും.മലയാളത്തിലും നിരവധി സിനിമകളിൽ അഞ്ജു നായികയായിട്ടുണ്ട്. മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒത്തിരി കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്.നല്ല വേഷം കിട്ടിയാൽ അഞ്ജു തിരിച്ചു വരുമോ? കാത്തിരിക്കാം…
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ