‘തിരനോട്ടം’ എന്ന ഇറങ്ങാത്ത മോഹന്‍ലാല്‍ സിനിമയുടെ സംവിധായകനെ മലയാളം മറന്നു കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഇന്നും മനസില്‍ സിനിമയുമായാണ് അദ്ദേഹത്തിന്റെ ജീവിതം. മോഹന്‍ലാലുമായി മികച്ച വ്യക്തിബന്ധം പുലര്‍ത്തുന്ന അദ്ദേഹം സിനിമയെ കൈവിടാന്‍ ഒരുക്കമല്ല. ‘ഒടിയന്‍’ സിനിമയെക്കുറിച്ച് ആര്‍ക്കും അറിയാത്ത രഹസ്യം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സത്യത്തില്‍ ഒടിയന്‍ എന്ന സബ്ജക്റ്റ് സിനിമയാക്കാന്‍ ആദ്യം ആേലാചിച്ചത്് കൃഷ്ണദാസായിരുന്നു.
അതിന്റെ കഥയും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. തിന്മകള്‍ക്കെതിരേ പോരാടാനുള്ള ആഗ്രഹംകൊണ്ട് ഒടിയനായി മാറുന്ന യുവാവിന്റെ കഥയായിരുന്നു കൃഷ്ണദാസിന്റെ മനസില്‍. എന്നാല്‍ കൃഷ്ണദാസിന്റെ ഒടിയന്‍ യാഥാര്‍ത്ഥ്യമാകും മുമ്പേ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ തിയറ്ററുകളിലെത്തി.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ ഒരു നിലവാരവും പുലര്‍ത്തുന്നില്ല എന്നും കൃഷ്ണദാസ് അഭിമുഖത്തില്‍ പറയുന്നു.
മുഴുവന്‍ അഭിമുഖവും കാണാന്‍ യൂട്യൂബ് ലിങ്കില്‍ കയറുക.