ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കടമറ്റത്ത് കത്തനാർ മലയാള സീരിയൽ രംഗത്ത് ഒരു ചരിത്രമായിരുന്നു. നായക വേഷത്തിൽ ആദ്യം പരിഗണിച്ചിരുന്നത് സുരേഷ് കൃഷ്ണയെ ആണെന്ന് ഓർമിക്കുകയാണ് സംവിധായകൻ ടി എസ് സജി. എന്നാൽ പിന്നീട് സുരേഷ് കൃഷ്ണയെ ഒഴിവാക്കേണ്ടിവന്നു. ഫോട്ടോഷൂട്ടും കുറച്ച് ഭാഗങ്ങളും ആദ്യം ചിത്രീകരിച്ചത് സുരേഷ് കൃഷ്ണയെ വച്ചായിരുന്നു. താൻ സീരിയലിന്റെ അവിഭാജ്യ ഘടകമാണെന്ന് തോന്നൽ ഉണ്ടായപ്പോൾ മുതൽ സുരേഷ് കൃഷ്ണ വേതനം അമിതമായി കൂട്ടിച്ചോദിച്ചു. നിലവിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതിലും വളരെ കൂടുതലായിരുന്നു ആ തുക. അങ്ങനെയാണ് സുരേഷ് കൃഷ്ണയെ ഒഴിവാക്കാൻ തീരുമാനിക്കുന്നത്.
പ്രകാശ് പോൾ കടമറ്റത്ത് കത്തനാർ ആവാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്നു പറയുകയാണ് സംവിധായകൻ ടി എസ് സജി.
പ്രകാശ് പോൾ ഏറെ ആത്മാർത്ഥമായിട്ടാണ് അഭിനയിച്ചത്. ഇതുവരെ പ്രകാശ് പോളിനോട് തുറന്നു പറയാത്ത ഒരു കാര്യവും സജി ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. പ്രകാശ് പോളുള്ളതുകൊണ്ടാണ് കടമറ്റത്ത് കത്തനാർ ഇത്രയധികം മനോഹരം ആയത് എന്നതാണത്…
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ