Master News Kerala
Cinema

കാലുപിടിച്ചു കിട്ടിയ റോള്‍; കണ്ട് ആളുകള്‍ ചീത്തവിളിച്ചു

റാം ജിറാവു സ്പീക്കിങ് എന്ന സിനിമയില്‍ റാം ജിറാവുവിന്റെ വലംകൈയായി നിന്ന ഗുണ്ടകളിലൊരാള്‍. ആ റോളില്‍ അഭിനയിച്ച ആളെ കണ്ട് കൊച്ചിക്കാര്‍ അത്ഭുതപ്പെട്ടു. കാരണം ആ റോളില്‍ വന്നത് കൊച്ചിയിലെ ഒരു പ്രമുഖവ്യവസായി ആയിരുന്നു. തെറിവിളി കേള്‍ക്കുകയും അടികൊളളുകയും ചെയ്യുന്ന ചെറിയ റോളില്‍ ഒരു വലിയ വ്യവസായിയോ? നിര്‍മ്മാതാവും അഭിനേതാവുമായ നാസര്‍ ലത്തീഫിന്റേതാണ് അനുഭവം.

ആ റോളിലേക്ക് എത്തിയ കഥ നാസര്‍ ലത്തീഫ് പറയുന്നു.

സിദ്ധിഖനെയും ലാലിനെയും നാസറിനു നേരത്തെ പരിചയമുണ്ടായിരുന്നു. നാസറിന്റെ കുടുംബത്തിന്റെ സ്‌കൂളില്‍ ക്ലറിക്കല്‍ പോസ്റ്റില്‍ സിദ്ദിഖ് കുറേനാള്‍ ജോലി ചെയ്തിരുന്നു. അങ്ങനെ ഒരു പരിചയം സിദ്ദിഖുമായുണ്ട് ഫാസിലിനെയും നേരത്തെ അറിയാം. ഇരുവരും ഫാസിലിന്റെ കൂടെ സഹസംവിധായകരായി ചേര്‍ന്നതും നാസറിന് അറിയാമായിരുന്നു. ഇരുവരും ചേര്‍ന്ന് സിനിമ എടുക്കുന്ന വിവരമറിഞ്ഞുചെന്ന നാസറിന് അവരുടെ പടത്തില്‍ ഒരു വേഷം ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാവേഷത്തിലും ആളുകളായിരുന്നു. അവസാനം ബാക്കിയുണ്ടായിരുന്നത് വിജയരാഘവന്‍ ചെയ്ത റാംജി റാവിന്റെ കഥാപാത്രത്തെ പിന്താങ്ങുന്ന ഗുണ്ടകളുടെ വേഷമായിരുന്നു.

നാസര്‍ ഇതു ചെയ്യേണ്ട

‘നാസര്‍ ഈ വേഷം ചെയ്യേണ്ട ‘ എന്നു സിദ്ദിഖും ലാലും പറഞ്ഞു. പക്ഷേ, നാസറിന് ഒരേ നിര്‍ബന്ധം. കാലുപിടിച്ചു പറഞ്ഞു. ഒടുവില്‍ ഗുണ്ടയുടെ റോളില്‍ അഭിനയിച്ചു. കട്ടിങും എല്ലാം കഴിഞ്ഞ് പടം പുറത്തിറങ്ങിയപ്പോള്‍ കുറച്ചു ഭാഗങ്ങളൊക്കെ സിനിമയില്‍ വന്നു. പക്ഷേ, സിനിമ കണ്ടവരില്‍ അറിയാവുന്നവരൊക്കെ വിളിച്ചു ചീത്ത പറഞ്ഞു. സമൂഹത്തില്‍ ഇത്രയും സ്ഥാനമുള്ളയാള്‍ ഇങ്ങനെയുള്ള റോള്‍ ചെയ്്തതിനെയായിരുന്നു എല്ലാവരും കുറ്റപ്പെടുത്തിയത്. ഇപ്പോള്‍ മോശം സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ഇപ്പോള്‍ സ്്വീകരിക്കാറില്ല. പിന്നെ, ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു എന്നതു സന്തോഷം..

അഭിമുഖം കാണാന്‍ യൂട്യൂബ് ലിങ്കില്‍ കയറുക

Related posts

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

മമ്മൂട്ടിയും മോഹന്‍ലാലും ലോഹിക്കു പ്രിയപ്പെട്ടവര്‍;മീരാജാസ്മിന്‍ അപഹരിച്ചത് സിന്ധു ലോഹിക്കു നല്‍കിയത്!

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin

ഞെട്ടിച്ചത് മമ്മൂട്ടി; ദിലീപും മോശമല്ലെന്ന് ഈ താരങ്ങൾ …

Masteradmin

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin