Master News Kerala
Cinema

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

മലയാളസിനിമയിലെ ഒരുകാലത്തെ ഭാവുകത്വത്തെ നിര്‍ണയിച്ച സംവിധായകനാണ് രാജസേനന്‍. ചെറുപ്പത്തില്‍തന്നെ കോടംപാക്കത്തേക്കു വണ്ടികയറി സിനിമയുടെ ലോകത്തേക്കെത്തി. സിനിമയുടെ അനുഭവകാലത്തിന്റെ തുടക്കം ഓര്‍ത്തെടുക്കകയാണ് രാജസേനന്‍.

രാജസേനന്റെ ഓര്‍മകളിലേക്ക്-:കലാകാരന്റെ മകനായാണ് ജനിച്ചത്. ഡാന്‍സര്‍ മരുതൂര്‍ അപ്പുക്കുട്ടന്‍ നായര്‍. കുട്ടിക്കാലം മുതല്‍ തബലയുടെയും ഹാര്‍മോണിയത്തിന്റെയും ശബ്ദം കേട്ടുവളര്‍ന്നയാളാണ്. അച്ഛന്‍ സിനിമയുടെ കാര്യമൊക്കെ വീട്ടില്‍ പറയുമായിരുന്നു. അച്ഛന്‍ ഗുരുഗോപിനാഥിന്റെ ശിഷ്യനായി ചെന്നൈയിലാണ് പഠിച്ചത്. ആ സമയത്ത് ഗുരുജി ചെയ്യുന്ന സിനിമയിലൊെക്ക അച്ഛനെയും കൊണ്ടുപോയി ഡാന്‍സ് ചെയ്യിക്കുമായിരുന്നു. ആ കാലത്ത് പ്രേംനസീറും യേശുദാസുമാണ് ആരാധനാ മൂര്‍ത്തികള്‍. സിനിമ സ്വപ്‌നം കണ്ട് പതിനഞ്ചു വയസായപ്പോഴേക്കും സിനിമ മനസിലേക്കു കയറി. പിന്നെ നല്ല വായനാശീലവുമുണ്ടായിരുന്നു. അക്കാലത്ത് വായിക്കുന്ന പുസ്തകം സിനിമയാക്കിയാല്‍ എങ്ങനെയിരിക്കും എന്നു കൂട്ടുകാര്‍ ചേര്‍ന്നു ചര്‍ച്ച ചെയ്യും. സംഗീതം ആരു ചെയ്യണം എന്നൊക്കെ ആലോചിക്കും. മിക്കവാറും രാജസേനന്‍ പറയുന്നത് എല്ലാവര്‍ക്കും സ്വീകാര്യമാകും.

കൂട്ടുകാരുടെ സപ്പോര്‍ട്ടും കൂടിയായതോടെ സിനിമാ സ്വപ്‌നം വളരാന്‍ തുടങ്ങി. പഠനം തീരുംമുമ്പെ കാര്യം വീട്ടില്‍ അവതരിപ്പിച്ചു. അച്ഛന്‍ സിനിമ അത്രയെളുപ്പമല്ല എന്ന ഒരു ഉപദേശം നല്‍കി. എങ്കിലും അച്ഛന്‍ പരിചയക്കാരനായ ഡാന്‍സര്‍ തങ്കപ്പന് ഒരു കത്തു തന്നുവിട്ടു. പ്രേംനസീറിന്റെ പി.എ. ആയിരുന്ന ചിറയന്‍കീഴ് രാമകൃഷ്ണന്‍ നായരും പരിചയമുള്ള ഒരാളായിരുന്നു. രാമകൃഷ്ണന്‍ നായര്‍ സിനിമയില്‍ പാട്ടൊക്കെ എഴുതുന്നയാളായിരുന്നു.

കോടമ്പാക്കത്തേക്ക്

കത്തുമായി കോടമ്പാക്കത്തേക്ക് വണ്ടികയറി. അന്ന് ഒരു ബന്ധു ചെന്നൈയില്‍ താമസിക്കുന്നുണ്ടായിരുന്നു. കോടമ്പാക്കത്ത് ഒരു ഉദ്ദേശത്തോടുകൂടി മാത്രമാണു പോയത്. അത് സംവിധായകനാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അവിടെ രതീഷ് എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ പരിചയപ്പെട്ടു. അദ്ദേഹം പി.കെ. ജോസഫ്് എന്ന ഒരു സംവിധായകനെ പരിചയപ്പെടുത്തി. അന്ന് പി.കെ. ജോസഫ് എം.ജി. ആറിന്റെ അസിസ്റ്റന്റായിരുന്നു. അദ്ദേഹം സ്വന്തമായി ഒരു പടം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ശ്രീകുമരന്‍ തമ്പിയുടെയും ശശികുമാറിറെയും അസോസിയേറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

പെട്ടെന്നു വളര്‍ന്നു പോകണമെന്നുണ്ടെങ്കില്‍ ശശികുമാറിനെ പരിചയപ്പെടുത്താമെന്നു പി.കെ. ജോസഫ് പറഞ്ഞു. അതനുസരിച്ച് ശശികുമാറിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഒരാളോടു ക്ഷോഭിക്കുന്നതാണു കണ്ടത്. സൗമ്യനായ പി.കെ. ജോസഫിനൊപ്പം പ്രവര്‍ത്തിക്കുന്നതാണു നല്ലതെന്ന് അതു കണ്ടപ്പോള്‍ തോന്നി. അന്ന് ശശികുമാറിന്റെ ചീത്തവിളി കേട്ടത് തമ്പി കണ്ണന്താനമായിരുന്നു. പിന്നീട് ഈ സംഭവം ശശികുമാറിനോട് പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചു. ‘എനിക്കു നല്ലൊരു ശിഷ്യനെ നഷ്ടമായി’ എന്നായിരുന്നു ശശികുമാറിന്റെ പ്രതികരണം.

ആദ്യചിത്രം

പി.കെ. േജാസഫിന്റെകൂടെ ചേരാന്‍ തീരുമാനിക്കുകയും ‘പെണ്ണൊരുമ്പെട്ടാല്‍’ എന്ന സിനിമയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. അതില്‍ ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ പാട്ടെഴുതിയിട്ടുണ്ട്. വലിയ പടങ്ങളൊന്നും അസിസ്റ്റന്റായി രാജസേനന്‍ ചെയ്തിട്ടില്ല. മൂന്നുപടം പി.കെ. ജോസഫിന്റെ കൂടെ കഴിഞ്ഞപ്പോള്‍ വലിയൊരു ചാന്‍സ് കിട്ടി. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ് തിരക്കഥയെഴുതാന്‍. വെഞ്ഞാറമൂട്ടിലുള്ള ശശി എന്ന ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് അവസരമൊരുക്കിയത്. മൈലാടുംകുന്ന് സിനിമ ചെയ്ത യെസ് ബാബു എന്ന സംവിധായകന്റ ചിത്രത്തിനു വേണ്ടിയായിരുന്നു അത്. 

പില്‍ക്കാലത്ത് കലൂര്‍ ഡെന്നിസ് ഒക്കെയെഴുതിയ കോമഡി ചിത്രങ്ങളുടെ പാറ്റേണിലുള്ള ഒരു ചിത്രമായിരുന്നു അത്. അതിനു തിരക്കഥയെഴുതി നല്‍കി. അതില്‍ പേരുവച്ചില്ലെങ്കിലും പലരേയും പരിചയപ്പെടാന്‍ അവസരം ലഭിച്ചു. നസീറും സുകുമാരനും ഒക്കെ അഭിനയിച്ച ചിത്രമായിരുന്നു. അവരെയൊക്കെ പരിചയപ്പെടാനുള്ള അവസരമായി ആ ചിത്രം. ആയിരം രൂപയായിരുന്നു അന്ന് അഡ്വാന്‍സായി കിട്ടിയത്. ‘മരുപ്പച്ച’ എന്ന ചിത്രമായിരുന്നു അത്. ആ ചിത്രം രാജസേനന്റെ ജീവിതത്തില്‍ ടേണിങ് പോയിന്റായി. റിലീസ് ചെയ്തത് ഗിരീഷ് പിക്ചര്‍ രാജന്‍ ആയിരുന്നു. അന്നത്തെ ഏറ്റവും വലിയ വിതരണക്കമ്പനി ഉടമയായിരുന്നു രാജന്‍. യെസ് ബാബു രാജനെ പരിചയപ്പെടുത്തി. റിലീസിനുള്ള ക്യാപ്ഷന്‍ എഴുതിക്കൊടുത്തതും രാജസേനനായിരുന്നു. പടം സൂപ്പര്‍ ഹിറ്റായില്ലെങ്കിലും ആവറേജായി ഓടി.

ആദ്യസ്വതന്ത്ര സിനിമ

ആ സിനിമയെത്തുടര്‍ന്ന് അയ്യപ്പനും വാവരും എന്ന ചിത്രത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചു. ആ ചിത്രത്തില്‍ ദേവേന്ദ്രന്റെ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ വിതരണവും ഗിരീഷ് പിക്‌ചേഴ്‌സിനായിരുന്നു. അതിനുശേഷം കോടമ്പാക്കത്തുകൂടി പോകുമ്പോള്‍ രാജനെ വീണ്ടും കണ്ടു. പിറ്റേന്ന് ഓഫീസിലേക്കെത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. പിറ്റേന്നു ചെന്നപ്പോള്‍ ആദ്യ ചോദ്യം ‘ഒരു സിനിമ ചെയ്യാന്‍ ധൈര്യമുണ്ടോ’ എന്നായിരുന്നു.

മ്യൂസിക്കല്‍ ബെയ്‌സില്‍ ഒരു സബ്ജക്ട് ആലോചിക്കാന്‍ പറഞ്ഞു. തുളസീദാസ് പറഞ്ഞ ഒരു കഥയില്‍നിന്ന് ‘ആഗ്രഹം’ എന്ന പേരില്‍ ഒരു തിരക്കഥ റെഡിയാക്കി. മൂന്നു സിനിമയ്ക്കായിട്ടാണ് ആ സിനിമയുടെ അടിസ്ഥാനത്തില്‍ എഗ്രിമെന്റാകുന്നത്. ദേവനായിരുന്നു നായകന്‍. പക്ഷേ പടം പരജയമായി.പടം പരാജയമായപ്പോള്‍ രാജന് ഒരു കത്തെഴുതി. ആദ്യപടം പരാജയമാണ്. ഒരു വിജയചിത്രം ചെയ്തിട്ട് നമുക്ക് വീണ്ടും ഒന്നിക്കാം എന്ന്. എന്നാല്‍ അദ്ദേഹം അതുസമ്മതിച്ചില്ല. അടുത്തപടം ഉടനേ ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.

 വിശദമായ അഭിമുഖത്തിന് യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക..

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

സുചിത്ര പറയുന്നു; പ്രണവിനെ ലൈനില്‍കിട്ടിയാല്‍അമ്മയെ ഒന്നുവിളിക്കാന്‍ പറയണേ..

Masteradmin

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

സിദ്ദിഖിന്റെ മുഖം ആദ്യമായി പോസ്റ്ററിൽ എത്തിച്ചു; പക്ഷേ ഈ സംവിധായകന് സിദ്ദിഖ് തിരിച്ചു നൽകിയതോ

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

ആ ഒരു ചിത്രം തകർത്തത് സാജൻ സൂര്യയുടെ സിനിമാ സ്വപ്നങ്ങൾ …

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin