മോഹന്‍ലാലിന്റെ അഭിനയം വളരെ അടുത്തുനിന്നു കണ്ടിട്ടുള്ളയാളാണ് ക്യാമറാമന്‍ വിപിന്‍ മോഹന്‍. ക്യാമറക്കണ്ണിലൂട നോക്കുമ്പോള്‍ കാണുന്ന മോഹന്‍ലാല്‍ എന്ന അത്ഭുതം അദ്ദേഹത്തിന് കടലു കാണുന്നതുപോലെയോ, ആനയെ കാണുന്നതുപോലെയോ ഉള്ളവലിയ സന്തോഷംനല്‍കുന്നു. മോഹന്‍ലാലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിപിന്‍ മോഹന്റെ ചില നിരീക്ഷണങ്ങള്‍.
ടി.പി. ബാലഗോപലന്‍ എം.എ. എന്ന ചിത്രം മുതലാണ് വിപിന്‍ മോഹന്‍ലാലിനെ കാണുന്നത്. ജീവിതത്തില്‍ വളരെ നല്ല മനുഷ്യനാണ് മോഹന്‍ലാല്‍. പിന്‍ഗാമിയില്‍ ലാലിന്റ സ്‌നേഹം വിപിന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. ‘കോഴിക്കോട്ട് പിന്‍ഗാിയുടെ ഷൂട്ടിങ് നടക്കുകയാണ്. വിപിന്റെ മകന്‍ അന്ന് ഒപ്പമുണ്ടായിരുന്നു. മകന്റെ പിറന്നാളായിരുന്നു അന്ന്. ഉച്ചയ്ക്ക് പ്രത്യേകം പറഞ്ഞ് പായസം ഉണ്ടാക്കിച്ച് എല്ലാവര്‍ക്കും കൊടുത്തു. മോഹന്‍ലാല്‍ വിശേഷമെന്താണെന്ന്് ചോദിച്ചശേഷം വൈകുന്നേരമായപ്പോള്‍ മകന് ഒരു ഗിഫ്്റ്റ് വാങ്ങി നല്‍കി. ആദ്യകാലത്തെ ലാലും ഇന്നത്തെ ലാലും എല്ലാം ഒരുപോലെയാണ്്. മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ അഭിനയം ക്യാമറിയില്‍കൂടി കണ്ടാണ് താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുയും ദുഃഖിക്കുകയും ഒക്കെ ചെയ്തതെന്നു വിപിന്‍ പറയുന്നു.
ടി.പി. ബാലഗോപാലന് ലാലിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി. ഈ സിനിമയില്‍ ഒരു ഷോട്ട് ഒ.കെയാണോയെന്നു സത്യന്‍ അന്തിക്കാടും മോഹന്‍ലാലും േചാദിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും ഞാന്‍ പൊട്ടിക്കരയും എന്ന മട്ടില്‍ നില്‍ക്കുകയായിരിക്കും. നാടോടിക്കാറ്റുപോലെയുള്ള സിനിമകളില്‍ വിപിന്‍ മോഹന്‍ ചിരിച്ച് കാമറ തട്ടിക്കളഞ്ഞ് പലഷോട്ടുകളും ഉപയോഗിക്കാന്‍ പറ്റാതായി. അത് വീണ്ടും എടുക്കാന്‍ ഒരിക്കലും ലാല്‍ മടികാണിച്ചിട്ടില്ല. ‘ഒ.കെ. ആണല്ലൊ’ എന്നു ലാല്‍ ചോദിക്കും. വിപിന്‍ മുഖത്തെ ഭാവം കണ്ടിട്ടായിരിക്കും അതു ചോദിക്കുക. ബാലചന്ദ്ര മേനോനും എപ്പോഴും പറയും, ‘വിപിന്റെ മുഖം കണ്ടാലറിയാം ഒ.കെയാണോ’ എന്ന്.
ചമ്മലഭിനയിക്കാന്‍ പറ്റാത്ത ലാല്‍
‘ഒരാള്‍ ക്യാമറയുടെ മുന്നില്‍ വന്നിട്ട് അഭിനയിച്ചില്ലെങ്കില്‍ ദേഷ്യം വരും. ഇയാള്‍ അഭിനയിക്കാന്‍ വന്നിട്ടെന്താണ് അഭിനയിക്കാത്തത് എന്ന് ഓര്‍ക്കും. അഭിനയിക്കുമ്പോള്‍ ആ ക്യാരക്ടറാകണം. അഭിനേതാവിന്റെ ക്യാരക്ടറല്ല. കഥാപാത്രത്തിന് സ്വഭാവം നല്‍കാന്‍ അഭിനേതാവിന് കഴിയണം. ലാലിനു ക്യാമറയിലൂടെ എന്നെ കരയിക്കാന്‍ പറ്റിയിട്ടുള്ളു. നാളെ രാവിലെ അഞ്ചുമണിക്കു ഷൂട്ടിങ്ങിനു പോകാമെന്നു പറഞ്ഞാല്‍ ലാല്‍ റെഡിയായിരിക്കും. ഇത്രയും കൂടുതല്‍ സഹകരിക്കുന്നവര്‍ ചുരുക്കമാണ്. മോഹന്‍ലാല്‍ എന്നും ഒരു അത്ഭുതമാണ്. മോഹന്‍ലാല്‍ എന്നും മുകളിലേക്കു പൊയ്്‌ക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാളാണ്. എന്നും ലാല്‍ ഫെഌക്‌സിബിളാണ്്. പക്ഷേ ഇപ്പോള്‍ പണ്ടത്തെപ്പോലെ ചമ്മലഭിനയിക്കാന്‍ ലാലിനു പറ്റില്ല. കാരണം ലാലിന്റെ മനസ് അല്ലെങ്കില്‍ വയസ് ഒരുപാട് മാറി. മെച്വരിറ്റി വന്നു. അതുകൊണ്ട് ഉണ്ടാകുന്ന കുഴപ്പമാണ്. ഇതുകൊണ്ടാണ് ലാല്‍ ഫ്‌ളെക്‌സിബിളല്ല എന്ന് ആളുകള്‍ പറയുന്നത്. മോഹന്‍ലാല്‍ എന്നും എനിക്ക് അത്ഭുതമാണ്. ലാലിനെ വിശ്വസിച്ച് ഏതു കഥാപാത്രത്തെയും നല്‍കാം. ഹോളിവുഡായാലും ശരി ഏതു ഭാഷയായലും ശരി അത് ഒരു വലിയ കഴിവു തന്നെയാണ്്. ഡയലോഗ് പറയാനും അഭിനയിക്കാനും ഒരുപോലെ കഴിവുള്ളവരുണ്ട്. തിലകന്‍ പറയും, ഈ ഡയലോഗ് എനിക്കു പറയാന്‍ പറ്റുന്നില്ല. ഞാന്‍ ഇത് ഇങ്ങനെ പറയാം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്‍മാരും അങ്ങനെയാണ്്. ഈ ഡയലോഗ് ഇങ്ങനെ പറയട്ടെ എന്നു ചോദിക്കും. ജഗതി ശ്രീകുമാറും മോഹന്‍ലാലും തമ്മില്‍ ഭയങ്കര കെമിസ്ട്രിയാണ്. അറുപതുവയസായാലും ഒരേപോലെ നില്‍ക്കാന്‍ ലാലിനു കഴിയുന്നുണ്ട്. മോഹന്‍ലാലിനെ കാണുന്നത്് കടലു കാണുന്നതുപോലെയോ ആനയെ കാണുന്നതുപോലെയോ ആണ്. രണ്ടും മതിവരാത്തതുപോലെ ലാലിനെ കണ്ടാലും കണ്ടാലും മതിവരില്ല.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ