തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് രാജ്യമാകെ ചർച്ചയായ വിഷയമാണ്. സുരേഷ് ഗോപി ജയിച്ചത് താൻ കാരണമാണെന്നാണ് തൃശൂരിലെ സ്വാമിയുടെ അവകാശവാദം. സുനിൽ കുമാറിനെയും കെ മുരളീധരനെയും ഒതുക്കിയാണ് സുരേഷ് ഗോപിക്ക് വിജയം സമ്മാനിച്ചത്. സുനിൽ കുമാറിനെ കാണാൻ ചെന്നെങ്കിലും ഗൗനിച്ചില്ല. കെ മുരളീധരനെയും തനിക്ക് അറിയാം. എന്നാൽ സുരേഷ് ഗോപി ഇതു വഴി പോയപ്പോൾ കൃത്യം പോയിന്റിലെത്തിയപ്പോൾ തന്നെ നോക്കി. താൻ അനുഗ്രഹിച്ചതിനാൽ ജയിച്ചെന്നും സ്വാമി പറയുന്നു.
താൻ പരബ്രഹ്മമാണെന്നാണ് സ്വാമിയുടെ അവകാശവാദം. കയ്യിൽ ശംഖും ചക്രവും മുദ്രയും ഒക്കെയുണ്ട്.
ഇരിക്കുന്നത് കല്ലറയുടെ പുറത്താണ്. തന്നോട് കളിച്ച പലർക്കും പണി കിട്ടിയിട്ടുണ്ട്. മനപൂർവം ഉപദ്രവിക്കാൻ ശ്രമിക്കുന്നതല്ല. ചിലർ വന്ന് പണി മേടിക്കുന്നതാണെന്ന് സ്വാമി പറയുന്നു. അത്രയ്ക്ക് ശക്തിയാണ് തനിക്കുള്ളത്.
ജഗതി ശ്രീകുമാർ ധാരാളം തെറ്റുകൾ ചെയ്ത മനുഷ്യനാണെന്ന് സ്വാമി പറയുന്നു. അതിനുള്ള പണിയാണ് അദ്ദേഹത്തിന് കൊടുത്തത്.
നടൻ ദിലീപിന്റെ കേസും അങ്ങനെ തന്നെ. തന്റെ ശക്തി വിജയിക്കുമോയെന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. അതിൽ ദിലീപ് പെട്ടു.
ദിലീപ് കുറ്റക്കാരനല്ല. കോടതി അദ്ദേഹത്തെ ശിക്ഷിക്കില്ലെന്നും സ്വാമി പറഞ്ഞു. മോഹൻലാലിന്റെ പടം പരാജയപ്പെടുന്നതിനും കാരണമുണ്ട്. എന്നും ഒരാൾക്ക് മാത്രം രാജാവായിരിക്കാൻ സാധിക്കില്ലല്ലോ.
തന്റെ പത്താം അവതാരമാണ് യേശു. അടുത്തത് കൽക്കിയാണ്. തിരുവിതാംകൂർ രാജകുടുംബത്തിലെത്തി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തനിക്കുള്ള അവകാശം പറഞ്ഞിരുന്നു. തന്റെ ശക്തി ലോകം തിരിച്ചറിയാൻ പോവുകയാണെന്നും ഈ സ്വാമി പറയുന്നു.
സ്വാമിക്ക് അസുഖമാണോ, അതോ ലഹരിയാണോ? എന്തായാലും സ്വാമിയുടെ അവകാശവാദങ്ങൾ കേൾക്കാൻ രസമാണ്.