ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് .
തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്ത് .
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശിയായ സത്യദാസ് തിരുവനന്തപുരം സ്വദേശിയായ പദ്മകുമാർ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. അഞ്ച് വർഷത്തോളമായി സഹകരണസ്ഥാപനങ്ങളിൽ ജോലി നൽകാം എന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത് . ഇവരിൽ ചിലർക്ക് തകരപറമ്പിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എന്ന സഹകരണ സ്ഥാപനത്തിൻ്റെ പേരിൽ നിക്ഷേപം നടത്തിയതായുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ചെക്കുകൾ എന്നിവ നൽകിയിട്ടുണ്ട്. ചിലർ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും സത്യദാസിൻ്റെ ഇടപെടലുകളെ തുടർന്ന് എഫ് ഐ ആർ എടുത്ത് അന്വേഷണം നടത്തിയില്ല എന്നും ആരോപണമുണ്ട്. സഹകരണ ഡിപ്പാർട്ട്മെൻ്റിൽ നൽകിയ പരാതികൾ പോലും അന്വേഷണം നടക്കാതെയും പുതിയ സഹകരണ സ്ഥാപനങ്ങൾ തുടങ്ങാൻ സത്യദാസിന് അനുമതി ഡിപ്പാർട്ട്മെൻ്റ് നൽകുന്നതായും ഇവർആരോപിക്കുന്നു . ഇവരിൽ ചിലരെ കാശ് ചോദിച്ചതിന് മർദ്ദിയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് നിക്ഷേപകർ തട്ടിപ്പു നടത്തി എന്ന് ആരോപിക്കുന്ന സത്യദാസിൻ്റെ വീടിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. തട്ടിപ്പിനിരയായവരിൽ പലരും അസുഖബാധിതരും പ്രതിമാസം ചികിത്സാ ചിലവിനു തന്നെ സാമ്പത്തിക ബുദ്ധിമുട്ടുള്ള വരുമാണ്. മക്കൾക്കും ഭാര്യയ്ക്കുമൊക്കെ ജോലി എന്ന സ്വപ്നം മോഹിച്ച് ലക്ഷങ്ങൾ നൽകിയതാണ് ജോലിയും ഇല്ല കൊടുത്ത രൂപയുമില്ല ഇനി എന്ത് ചെയ്യുമെന്നാണ് ഇവർ ചോദിക്കുന്നത്. അടിയന്തിരമായി പൊലീസും സഹകരണ വകുപ്പും ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവർ