Master News Kerala
Cinema

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

വര്‍ഷങ്ങളായി മലയാളസിനിമയില്‍ ‘ഡിങ്കന്‍’ എന്ന സിനിമ വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ ഈ ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനുപിന്നില്‍ പലകഥകളും പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഡിങ്കന്‍ സിനിമയേക്കുറിച്ചു പ്രചരിച്ച കഥകളെക്കുറിച്ചുള്ള സത്യാവസ്ഥ തുറന്നു പറയുകയാണ് ശാന്തിവിള ദിനേശ്.
ദിനേശിന്റെ വാക്കുകളിലേക്ക്:
‘വെണ്‍ശങ്കുപോലെ’ എന്ന സിനിമ സുരേഷ്‌ഗോപിയെ വച്ച് സനലിന്റെ സംവിധാനത്തില്‍ എടുത്തിരുന്നു. രാമചന്ദ്രബാബുവായിരുന്നു ക്യാമറ. ആ പടം പരാജയമായിരുന്നു. മധുപാലിന്റെ ഒരു ചിത്രം തിരുവനന്തപുരത്തു ചിത്രീകരിച്ചുകൊണ്ടിരിക്കെ രാമചന്ദ്രബാബു സനലിനെ വിളിക്കുന്നു. സനലിനു മുന്നില്‍ രാമചന്ദ്രബാബു ഒരു നിര്‍ശേദംവച്ചു. ‘വെണ്‍ശങ്കുപോലെ എന്ന സിനിമ പരാജയപ്പെട്ടല്ലൊ? അതിന്റെ നഷ്ടം പരിഹരിക്കാനായി ഒരു ത്രീ ഡി ചിത്രം ചെയ്താലോ എന്നായിരുന്നു ആ നിര്‍ദേശം. ‘അതിനായി നാഷണല്‍ പാനാസോണികിന്റെ 23 ലക്ഷം രൂപയുടെ ഒരു ക്യമറവാങ്ങാം. ത്രീ ഡി ചിത്രം എടുക്കാന്‍ കഴിയുന്നത്. ചെറിയ ആര്‍ട്ടിസ്റ്റുകളെ ഒക്കെവച്ച്.’ സനല്‍ അതിനു സമ്മതംമൂളി.
മാന്ത്രികത്താക്കോല്‍
മാന്ത്രികത്താക്കോല്‍ എന്നപേരില്‍ അനില്‍ മുഖത്തല ഒരു സ്‌ക്രിപ്റ്റ് എഴുതി. അതുവച്ചാണ് സിനിമ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ചര്‍ച്ച പുരോഗമിച്ചേപ്പാള്‍ ഇതിലെ മജീഷ്യനായുള്ള സെന്‍ട്രല്‍ കാരകക്ടറായി ഒരാളുവേണം എന്നു തോന്നി. ജയറാമിനെ ബന്ധപ്പെട്ടു. രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുകയാണ്്. ലോകംകണ്ട മികച്ച ക്യാമറാമാന്‍മാരില്‍ ഒരാളാണ്. എന്നാലും ജയറാം അഭിനയിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. പിന്നെ അവര്‍ ദിലീപിനെ സമീപിച്ചു. ദിലീപ് ഉടന്‍ തന്നെ അഭിനയിക്കാമെന്നു സമ്മതമറിയിച്ചു.
ദിലീപിന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമ’സല്ലാപത്തി’ന്റെ ക്യാമറാമാനായിരുന്നു രാമചന്ദ്രബാബു. ഭരതന്റെയും എം.ടിയുടെയും ചിത്രത്തിന്റെ കാമറ ചെയ്തിട്ടുള്ളയാളാണ്. പിന്നെ ചിത്രം ത്രീ ഡിയാണ്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച ചെയ്തപ്പോള്‍ മാന്ത്രികത്താക്കോല്‍ എന്ന കഥ ലാഭമണ്ടാക്കാന്‍ സാധ്യത കുറവാണെന്നു തോന്നി.
ഡിങ്കനിലേക്ക്
അങ്ങനെയാണ് പുതിയ സ്‌ക്രിപ്റ്റ് റൈറ്റര്‍ വരുന്നത്. റാഫിയുടെ തിരക്കഥയില്‍ ‘ഡിങ്കന്‍’ എന്ന പേരില്‍ പുതിയ സിനിമയ്ക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ലോക്‌നാഥ് ബഹ്‌റ വന്നു ചിത്രം സ്വിച്ച്ഓണ്‍ ചെയ്തു. ഒരുമാസമോ രണ്ടുമാസമോ കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നെ 88 ദിവസം അകത്തായി. ദിലീപ് അറസ്റ്റിലായതോടെ ഈ ചിത്രം തല്‍ക്കാലം നടക്കില്ലെന്നുകണ്ട് പുതിയ ഒരു ചിത്രം ചെയ്യാനുള്ള തയാറെടുപ്പിലേക്കു രാമചന്ദ്രബാബു മാറി. ഒരുകൊച്ച് ആദിവാസികളുടെ പടം എടുക്കാന്‍ തീരുമാനിച്ചു. വയനാട്ടിലെ ലൊക്കേഷന്‍ കാണാന്‍ പോകുന്നതിനിടെ അദ്ദേഹം ഹൃദയാഘാതംമൂലം മരിച്ചു. സനലിന്‍െ സമയദോഷം എന്നേ പറയാന്‍ പറ്റൂ. ഇപ്പോള്‍ ആ പടം റാഫി തന്നെ തീര്‍ത്തു. ചില വിഷ്വല്‍സ് കാണാന്‍ കഴിഞ്ഞു. ഗംഭീരചിത്രമാണത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ ആയിരമിരട്ടി മികവുള്ള ചിത്രമാണത്. ബറോസ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എല്ലാം തന്നെ ഡിങ്കനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവരാണ്. കാരണം അത്രമികച്ച സംവിധാനമാണ് അവരുടേത്. ഡിങ്കന്‍ ഒരു വലിയ സംഭവമാകും. തായ്‌ലന്‍ഡിലെ ഒരു വനിതാ ഫൈറ്ററുടെ സീനുണ്ട്, കിടുങ്ങിപ്പോകും. അതുപോലെ നാദിര്‍ഷാ ഒരു പാട്ട് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം ഗോപി സുന്ദറാണ്. നാദിര്‍ഷാ എഴുതി സംഗീതം ചെയ്ത ആ പാട്ട് ചിത്രീകരിക്കാന്‍ ഒന്നരക്കോടിരൂപയാണ് ചെലവാക്കിയിരിക്കുന്നത്. ആ പാട്ട് ചെയ്തിരിക്കുന്ന സെറ്റും സീനും  കണ്ടാല്‍ ഏതുപ്രേക്ഷനും ഇരുന്നു കാണും.
പല്ലിശേരിയുണ്ടാക്കുന്ന വിവാദം
പല്ലിശേരിയൊന്നും ഈ ചിത്രമൊന്നും കണ്ടിട്ടില്ല. അതുപോെല തിരുവന്തപുരത്ത് ഒരു കൂതറ നിര്‍മ്മാതാവുണ്ട്. തള്ളേ ചന്ദ്രന്‍, തള്ളേ ചന്ദ്രന്‍ എന്നു വിളിക്കുന്ന ഒരുത്തന്‍. പല്ലശേരിയേയോ, ഇവനേയൊ ഒന്നും സിനിമകാണാന്‍ വിളിച്ചിരുന്നില്ല. ഇവരൊക്കെ യൂട്യൂബിലിരുന്ന് പറയുക. ദിലീപിനെ പോലെ നന്ദികെട്ടവനാരുണ്ട്. സനല് കെടന്ന് ഓടുന്ന ഓട്ടംകണ്ടോ…അപ്പോ കേള്‍ക്കുന്നവരു വിചാരിക്കും. കേസിലും വഴക്കിലും ഒക്കെ പെട്ടിട്ടും ദിലീപ് നന്ദിയില്ലാത്തവനായി പോയല്ലൊ എന്ന്. എന്നാല്‍ ദിലീപ് മുന്‍കൈയെടുത്താണ് ഈ സാധനം എങ്ങനെയെങ്കിലും തിയറ്ററിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ സത്യനാഥന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അടുത്ത ഒരു നാലുമാസക്കാലം ഡിങ്കന്റെ വര്‍ക്കാണ്. നാലുമാസംകൊണ്ട്് ഷുട്ടിങ് തീര്‍ക്കും. പിന്നെ ഒരുപാട് ഗ്രാഫിക്‌സ് വര്‍ക്കുണ്ട്. എന്തായാലും 2024 അല്ലെങ്കില്‍ 25 ആദ്യം ചിത്രം റിലീസാകും. പക്ഷേ റിലീസിന്റെ ഡേറ്റ് പല്ലിശേരി പ്രഖ്യാപിച്ചു. 2023 ഓണത്തിനു റിലീസ്. ഷൂട്ടിങ് പോലും അപ്പോള്‍ നടക്കുകില്ലെ…എന്നിട്ടു പല്ലശേരി കിട്ടിയിടത്തുവച്ച് ദിലീപിനെ അങ്ങു താത്തേയ്ക്കും. ഈ കുരുടന്‍ ആനയെ കണ്ടപോലെ കണ്ണടച്ചോണ്ട് അടിച്ചുവിടുകയാണ്. ‘ഞങ്ങള്‍ പറഞ്ഞിട്ടുപോലും ദിലീപ് കേട്ടില്ലെന്ന്..’ ഏതു ഞങ്ങള്…ദിലീപിന്റെ ഏഴയലത്തുപോകാന്‍ പല്ലിശേരിക്കു പറ്റില്ല. കാവ്യാമാധന്‍ ഇതാ ബന്ധം വേര്‍പെടുത്താന്‍ പോകുന്നു. മൂന്നാമതയാള്‍ വീണ്ടും കല്ല്യാണം കഴിക്കാന്‍ പോകുന്നു. മീനാക്ഷി അമ്മയുടെ അടുത്തേക്കു പോകുന്നു.’ ഓരോ എപ്പിസോഡാണ്. ഒരുവര്‍ഷമായി പറയാന്‍ തുടങ്ങിയിട്ട്. എന്തെങ്കിലും സംഭവിച്ചോ?. കാവ്യാമാധവും ദിലീപും വേര്‍പിരിയുന്നു.. അവര്‍ നല്ല കുടുംബമായി മാദ്രാസില്‍ കഴിയുകയാണ്. ഇയാളെന്തിനാണ് ഇങ്ങനെ കുടുംബം കലക്കുന്ന പരിപാടിയുമായി നടക്കുന്നത്. കൊട്ടാരക്കര വിക്രമന്റെ അച്ഛനായി വരും പല്ലിശേരി. ഇങ്ങനെ പുളുവടിച്ചുവിടും. എന്റെ നല്ല സുഹൃത്താണ് പല്ലിശേരി. പല്ലിശേരിയോട് ഒരു ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്
, പല്ലിശേരി നിങ്ങള്‍ക്ക് ദിലീപിനോടുള്ള ദേഷ്യംകൊണ്ടാണ, അല്ലാതെ ആ നടിയോടുള്ള സ്‌നേഹംകൊണ്ടല്ല, നിങ്ങള്‍ ഉണ്ടാക്കിയെടുത്ത കടലാസ് സംഘടനയുടെ അവാര്‍ഡ് വാങ്ങാന്‍ ദിലീപ് വരാത്തതിലുള്ള പകയാണ് നിങ്ങള്‍ ദിലീപിനെതിരേ ചാനല്‍ പരിപടികളില്‍ കാണിക്കുന്നത്്. നടിയോടുള്ള സ്‌നേഹം കൊണ്ടല്ല. അപ്പോള്‍ ആ ചര്‍ച്ചയില്‍ പല്ലിശേരി പറഞ്ഞു. അന്‍പതുലക്ഷം രൂപയും ദിലീപിന്റെ ഡേറ്റും വാങ്ങിയിട്ടാണ് ദിനേശ് സംസാരിക്കുന്നത് എന്ന്. അതുകൊണ്ട് ഞാനതും കോമഡിയായിട്ടാണ് എടുത്തത്.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

സെക്സ് പടങ്ങൾ ചെയ്യാൻ കാരണം ആ സംവിധായകനോടുള്ള വാശി; തുറന്നടിച്ച് എ ടി ജോയ്

Masteradmin

സി ഐ ഡി ഉണ്ണിക്കൃഷ്ണനിൽ മണിയൻപിള്ള ഗംഭീരമാക്കിയത് മുകേഷ് വേണ്ടെന്നു പറഞ്ഞ റോൾ …

Masteradmin

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin

ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

മമ്മൂട്ടി മോഹന്‍ലാലിനു കഥാപാത്രത്തെ വച്ചുനീട്ടി; സിനിമയും ഹിറ്റ് കഥാപാത്രവും ഹിറ്റ്

Masteradmin