Master News Kerala
Interview

നമ്മൾ കണ്ട ആളല്ല ഈ വില്ലൻ; ഭാര്യയും മകളും പറയുന്നത് കേൾക്കണം …

മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രതാപചന്ദ്രൻ. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്. വില്ലൻ വേഷങ്ങളിലാണ് പ്രതാപചന്ദ്രൻ ഏറ്റവും അധികം തിളങ്ങിയത്. സൂപ്പർസ്റ്റാറുകൾക്ക് ഒത്ത പ്രതിനായകനായിരുന്നു വെള്ളിത്തിരയിൽ പ്രതാപചന്ദ്രൻ.
അദ്ദേഹത്തിന്റെ ഓർമ്മകളിൽ കഴിയുകയാണ് ഇപ്പോഴും ഭാര്യ ചന്ദ്രികയും മകൾ പ്രതിഭയും അടങ്ങുന്ന കുടുംബം. കൊച്ചുമക്കളിൽ മൂത്തയാൾക്ക് പ്രതാപചന്ദ്രനെ കണ്ട ഓർമ്മയുണ്ട്.
മകൾ പ്രതിഭ ഇപ്പോൾ ചില സിനിമകളിൽ അഭിനയിക്കുന്നു.
പ്രതാപചന്ദ്രൻ ജീവിച്ചിരുന്നപ്പോൾ ആഗ്രഹം പറഞ്ഞെങ്കിലും അനുവദിച്ചില്ല. അച്ഛനെ ഭയന്ന് അന്ന് ആ മോഹം മകൾ വേണ്ടെന്നുവച്ചു. 
സിനിമയിലെ വില്ലൻ ഇവർക്ക് സ്നേഹമുള്ള ഭർത്താവും അച്ഛനും ഒക്കെയാണ്. വീട്ടിൽ യാതൊരു സിനിമാ ജാഡകളും ഇല്ലാതെ വളരെ സ്നേഹത്തോടെ പെരുമാറുന്ന പ്രതാപ ചന്ദ്രനെയെ ഇവർ കണ്ടിട്ടുള്ളൂ. 
സ്കൂളിൽ കൂട്ടുകാരോടൊന്നും തന്റെ അച്ഛനാണ് പ്രതാപചന്ദ്രൻ എന്ന കാര്യം പറയാറില്ലായിരുന്നു എന്ന് മകൾ പറയുന്നു. എല്ലാവർക്കും പ്രതാപചന്ദ്രനെ ഭയമായിരുന്നു എന്നതാണ് പ്രധാനകാരണം. അദ്ദേഹത്തിൻറെ ശബ്ദവും ഭാവവും ഒക്കെ അങ്ങനെ ആയിരുന്നല്ലോ. നന്നായി മദ്യപിക്കും എന്നൊരു കുഴപ്പം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ എന്ന് ഭാര്യയും പറയുന്നു. മദ്യപിച്ച ശേഷം പല അമളികളും പറ്റുമായിരുന്നു. അതൊക്കെ വീട്ടിൽ വന്ന് പള്ളിപുള്ളി വിടാതെ പറയുകയും ചെയ്യും.
ഒരിക്കൽ ഹൈദരാബാദിലേക്ക് പോകുമ്പോൾ യാത്രയാക്കാൻ ഒപ്പം ചെന്ന കൂട്ടുകാരനെയാണ് ട്രെയിനിൽ കയറ്റി അയച്ചത്. ടിക്കറ്റ് പ്രതാപചന്ദ്രന്റെ പോക്കറ്റിൽ കിടപ്പുണ്ടായിരുന്നു. രണ്ടുപേരും മദ്യലഹരിയിൽ ആയതിനാൽ പറ്റിയ അമളിയാണ്. ഇങ്ങനെ പല അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. 
സിനിമ ലൊക്കേഷനിലും മറ്റും പലപ്പോഴും തങ്ങളെ കൊണ്ടുപോകുമായിരുന്നു. നല്ല സെറ്റുകളും മറ്റും ആണെങ്കിൽ പോയി കാണാം എന്ന് പറയും. എങ്കിലും ഒരു പരിധിക്ക് അപ്പുറം സിനിമാരംഗത്തേക്ക് കുടുംബത്തെ അദ്ദേഹം അടുപ്പിച്ചിരുന്നില്ല.
പ്രതാപചന്ദ്രന്റെ ഓർമ്മകളിലാണ് ഇന്നും ഇവർ ..

Related posts

പൈപ്പുവെള്ളം കുടിച്ചും പട്ടിണികിടന്നുമുള്ള അനുഭവങ്ങൾ; കവിതയുടെ മൂലധനം തുറന്നുപറഞ്ഞ് മുരുകൻ കാട്ടാക്കട

Masteradmin

താരമില്ലാത്ത കുടുംബം; ബോബി കൊട്ടാരക്കരയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

Masteradmin

കൃഷ്ണൻകുട്ടി നായരെ മലയാളികൾ മറന്നോ?

Masteradmin

പാടിയ പാട്ടുകളെല്ലാം ഹിറ്റായി; പക്ഷേ അന്ന് വിനായകൻ ഞെട്ടിച്ചു കളഞ്ഞതായി ഗായകൻ

Masteradmin

‘പാലും കുടുമെടുത്തു’ മനസില്‍ കയറിയ ഗായിക സരസ്വതി ശങ്കര്‍ ഇവിടെയുണ്ട്

Masteradmin

കൃഷ്ണൻകുട്ടി നായരുടെ ഓർമ്മകളിൽ കുടുംബം

Masteradmin

ഒ.എന്‍.വിയുടെ കൊച്ചുമകളാണെങ്കിലും അവസരം ലഭിക്കുക എളുപ്പമല്ല

Masteradmin

സംഗീതത്തിന്റെ ‘പോളിടെക്‌നിക്’ അറിഞ്ഞ കല്ലറ ഗോപന്‍

Masteradmin