ഹർത്താൽ സിനിമയ്ക്ക് പിന്നിലെ ചതി തുറന്നു പറഞ്ഞ് സംവിധായകൻ
വിജയരാഘവനും വാണി വിശ്വനാഥും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ഹർത്താൽ. ഹർത്താൽ എന്ന സിനിമയിൽ തനിക്കുണ്ടായ നഷ്ടങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ കല്ലയം കൃഷ്ണദാസ്.പല സിനിമകളുടെയും സെറ്റിൽ വച്ച് വിജയരാഘവൻ നായകൻ ആവാനുള്ള ആഗ്രഹം പറഞ്ഞിരുന്നു. അതാണ് ഒടുവിൽ ഹർത്താൽ എന്ന സിനിമയിൽ എത്തി നിന്നത്.
ഫ്ലെക്സിബിൾ ആയി അഭിനയിക്കാൻ വിജയരാഘവനുള്ള പോരായ്മകൾ പല പ്രതിസന്ധികൾക്കും കാരണമായിരുന്നു. പല സീനുകളും ഏറെ ബുദ്ധിമുട്ടിയാണ് കുഴപ്പങ്ങൾ ഇല്ലാതെ ചിത്രീകരിച്ചത്. മധു അടക്കം പല മുതിർന്ന താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. വലിയ തോതിൽ വിജയിക്കേണ്ട സിനിമ ചിലരുടെ കള്ളക്കളി മൂലം പ്രതിസന്ധികൾ നേരിട്ടെന്നും തുറന്നു പറയുകയാണ് സംവിധായകൻ കല്ലയം കൃഷ്ണദാസ്. ലാഭത്തിന്റെ 50 ശതമാനമാണ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നത്.
തന്നോടുള്ള താല്പര്യം മൂലം പല നടീനടന്മാരും പണം പോലും വാങ്ങാതെ സിനിമയിൽ അഭിനയിച്ചു. എന്നാൽ ഇതൊന്നും അവസാനം തനിക്ക് ഗുണകരമായില്ല. പറഞ്ഞ വാക്കുകൾ പാലിക്കാതെ നിർമ്മാതാവ് കബളിപ്പിക്കുകയായിരുന്നെന്നും കൃഷ്ണദാസ് തുറന്നടിക്കുന്നു
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ