Master News Kerala
Uncategorized

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

മലയാള സിനിമാ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത താരമാണ് കുണ്ടറ ജോണി. ഗുണ്ടയായും കോമഡി താരമായും തിളങ്ങിയ കുണ്ടറ ജോണിയുടെ കഥാപാത്രങ്ങളെ മലയാളികള്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്നു. ജോണി തന്റെ സിനിമാ അനുഭങ്ങള്‍ പങ്കുവയ്ക്കുന്നു.

494 ചിത്രങ്ങള്‍

കുണ്ടറ ജോണി യുടെ അഭിനയ ജീവിതം നാലുപതിറ്റാണ്ട് പിന്നിടുകയാണ്. ഇതിനിടെയില്‍ 494 പടങ്ങളില്‍ അഭിനയിച്ചു. തെലുങ്ക്, തമിഴ്, കന്നഡമലയാളം എന്നീ ഭാഷകളിലായാണ് ഇത്രയും സിനിമയില്‍ അഭിയിച്ചത്്. ഇപ്പോഴും സിനിമയില്‍ തുടരാന്‍ കഴിയുന്നുണ്ട് എന്നതാണ് ജോണിയുടെ സന്തോഷം. തിരിഞ്ഞു നോക്കുമ്പോള്‍ ദുഃഖങ്ങളൊന്നുമില്ലെന്നു ജോണി പറയുന്നു. ‘സിനിമാക്കാരന്റെ ശൈലിയില്‍ ജീവിക്കുന്ന ഒരാളല്ല ഞാന്‍. ഒരു വണ്ടിക്കുപോലും ലോണില്ല. കൈയിലുള്ള പണംകൊണ്ടേ സാധനങ്ങള്‍ വാങ്ങാറുള്ളു. നമ്മുടെ കൈയിലൊതുങ്ങുന്ന ജീവിതം മതി എന്നതാണ് എന്റെ പോളിസി. ഗോള്‍ഫ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയവയിലൊക്കെ അംഗമാണ്. എങ്കിലും ഒരു കൈവിട്ട കളിക്കുമില്ല.

ക്രുരന്‍ കഥാപാത്രങ്ങള്‍ മാത്രം

കെ.കെ. രാജീവിന്റെ കഥയിലെ രാകുമാരന്‍ എന്ന സീരിയലില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ക്രൂരനായ കാരണവരുടെ വേഷമായിരുന്നു അത്. സീീരിയല്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള വേഷങ്ങളാണ് കിട്ടാറ്. അച്ചന്റെ വേഷത്തിലഭിനയിച്ചപ്പോഴും ക്രൂരനായ അച്ചന്റെ വേഷമാണ് കിട്ടിയത്. സംവിധായകനാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ മൂന്നു നാലുമാസം ഒരു സിനിമയുടെ പ്രവര്‍ത്തനത്തിനു വേണ്ടി ക്ഷമ കാണിക്കാന്‍ കഴിയില്ല. പണ്ടത്തെ അത്ര തിരക്ക് ഇപ്പോഴില്ല. എങ്കിലും ഇപ്പോഴും സിനിമയില്‍ തുടരാന്‍ കഴിയുന്നു. ഇപ്പോള്‍ കിട്ടുന്ന വേഷങ്ങള്‍ ബോണസാണ്. കിന്റര്‍ ജോയി, എ.ടി.എം., കാലം പറഞ്ഞത് തുടങ്ങിയ ചിത്രങ്ങളിലാണ് അടുത്തകാലത്ത് അഭിനയിച്ചത്. ‘കാലം പറഞ്ഞതില്‍’ ശ്രീജിത്ത് രവിയാണ് നായകന്‍. ശ്രീജിത്തിന്റെ അച്ഛന്‍ ടി.ജി. രവിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ തലമുറയിലും ഈ തലമുറയിലും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും രണ്ടു പടങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഋഷിരാജ് സിങ്ങിന്റെ അഭിനന്ദനം

കാലം പറഞ്ഞത് എന്ന സിനിമയുടെ ഷൂട്ടിങ് പാലക്കാട് നടക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ട്രെയിനില്‍ നാട്ടിലേക്കു മടങ്ങാന്‍ എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ കയറി. ട്രെയിനില്‍ ഋഷിരാജ് സിങ് ഉണ്ടായിരുന്നു. കണ്ടയുടനേ അദ്ദേഹം ചാടിയെഴുന്നേറ്റ് ‘ഓടിക്കോ സി.ഐ.ഡി.’ എന്ന ഡയലോഗ് ഒറ്റപ്പറച്ചിലാണ്. നാടോടിക്കാറ്റ് ആറുതവണ കണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ വലിയൊരു ആരാധകനാണ് ഞാനെന്നും’ ഋഷിരാജ് സിങ് പറഞ്ഞു. ‘പോലീസിന്റെ വേഷവും നിങ്ങള്‍ക്കു ചേരുമെന്നും’ ഋഷിരാജ് സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ സന്തോഷം നല്‍കി. കിരീടത്തിലെ പരമേശ്വരന്റെ ഡയലോഗ് പലര്‍ക്കും ഇപ്പോഴും കാണാപ്പാഠമാണ്. രാഷ്ട്രീയമായ ചായ്‌വില്ല. എല്ലാ പാര്‍ട്ടികളുമായും സൗഹൃദത്തിലാണ്. അടൂര്‍ പ്രകാശ്, രാജ് മോഹന്‍ ഉണ്ണിത്താനും ഒക്കെ ഒരേസമയം എസ്.എന്‍. കോളജില്‍ പഠിച്ചിട്ടുള്ളവരാണ്. ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്.

ഷൂട്ടിങ് ഓര്‍മ്മകള്‍

ആദ്യം അഭിനയിച്ച ‘തുഷാരം’ സിനിമയിലെ അനുഭവം പോലും മറന്നില്ല. ഷൂ്ട്ടിങ്ങിന് ചെല്ലുമ്പോള്‍ കാശ്മീരില്‍ മൈനസ് 10 ഡിഗ്രി ഒക്കെയാണ് തണുപ്പ്. അതുപോലെ ‘1921’ ഷൂട്ടിങ്്. ടാറ് ചെയ്യാത്ത വഴികളാണു കാണിക്കേണ്ടത്. ടാര്‍ ചെയ്ത റോഡ് ഒഴിവാക്കാന്‍ കാട്ടിനകത്താണു ഷൂട്ടിങ്. പുഴുക്കളുടെയും അട്ടയുടെയും ഒക്കെ ഇടയില്‍ രാത്രി വരെ ഷൂട്ടിങ്. രാവെളുക്കവോളം ഷൂട്ടിങ് കഴിഞ്ഞിട്ടും പിറ്റേന്നു രാവിലെ ഏഴുമണിക്കു റെഡിയായി നില്‍ക്കുന്ന ഐ.വി. ശശിയെ ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ കണ്ടു. ഇത്ര ക്ഷീണമില്ലാത്ത ഒരു സംവിധായകനെ കണ്ടിട്ടില്ല. ഏറ്റവും കൂടുതല ഹിറ്റ് സിനിമ ഒരുക്കാന്‍ അദ്ദേഹത്തിന കഴിഞ്ഞതും അതുകൊണ്ടാണ്.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ഡോക്ടറേറ്റ് വരെ കിട്ടിയ വില്ലന്‍

Masteradmin

മമ്മൂട്ടിയുടെ കൂളിങ്ഗ്ലാസിനു പിന്നില്‍

Masteradmin

ശബരിമലയിൽ പോകാൻ ഒരു ക്രിസ്ത്യൻ വൈദികൻ…

Masteradmin

വേലുസ്വാമി കടിച്ചു തുപ്പിയാൽ ഏത് ബാധയും രോഗവും പമ്പകടക്കും….

Masteradmin

ആ താത്തയോട് അയാൾ ചെയ്തത് ഒരു സ്ത്രീയോടും ചെയ്യരുത്….

Masteradmin

നിവിൻ പോളി എന്നെ ഏറെ വലച്ചു; തുറന്നടിച്ച് ഒരു നിർമ്മാതാവ്

Masteradmin

സ്വർഗ്ഗത്തിലെ കനി കൊല്ലം ചിതറയിൽ സുലഭം…

Masteradmin