Master News Kerala
Cinema

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

മലയാളസിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും തന്റേതായ ഇരിപ്പിടം നേടിയ അഭിനേതാവാണ് പൂജപ്പുര രാധാകൃഷ്ണന്‍. പ്രശസ്ത സംവിധായകന്‍ പത്മരാജനാണ് പൂജപ്പുര രാധാകൃഷ്ണനെ കണ്ടെടുക്കുന്നത്്. പത്മരാജനുമായുള്ള അനുഭവംപങ്കുവയ്ക്കുകയാണ് പൂജപ്പുര രാധാകൃഷ്ണന്‍.

നവംബറിന്റെ നഷ്ടത്തില്‍ തുടക്കം

ചമയം രാമുവാണ് പൂജപ്പുര രാധാകൃഷ്ണനെ പത്മരാജനുമായി പരിചയപ്പെടുത്തുന്നത്. ആ പരിചയപ്പെടലിന്റെ ബലത്തില്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ഈ ചിത്രത്തില്‍ ഒരു പോസ്റ്റുമാന്റെ വേഷമായിരുന്നു. ആ ചിത്രത്തിനുശേഷവും പത്മരാജനുമായി വലിയ അടുപ്പമൊന്നുമില്ല. കുറേനാള്‍ കഴിഞ്ഞ് ഊട്ടിയില്‍ പത്മരാജന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നതറിഞ്ഞു. സ്‌കൂളിന്റെ ഒക്കെ പശ്ചാത്തലത്തില്‍ ‘കൂടെവിടെ’ എന്ന ചിത്രമായിരുന്നു അത്. ഒരു സുഹൃത്തിനെയും കൂട്ടി നേരേ ഊട്ടിയിലേക്കു ചെന്നു. ഷൂട്ടിങ്ങിന്റെ തിരിക്കിലായിട്ടുപോലും പത്മരാജന്‍ അടുത്തേക്കു വന്നു സംസാരിച്ചു. ‘പോകരുത് ചിത്രത്തില്‍ രാധാകൃഷ്ണന് ഒരു വേഷമുണ്ടെന്നും’ പറഞ്ഞു. അതില്‍ ഒരു പട്ടരുടെ വേഷമായിരുന്നു. പട്ടരായുള്ള അദ്ധ്യാപകന്‍. ഷാജി എന്‍. കരുണായിരുന്നു ‘കൂടെവിടെ’ എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍. വേണു അസിസ്റ്റന്റ് ക്യാമറാമാനും. പ്രേംപ്രകാശായിരുന്നു നിര്‍മ്മാതാവ്.

‘കൂടെവിടെ’ കഴിഞ്ഞ് ഉടന്‍ പത്മരാജനും സംഘവും അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തൃത്താലയിലേക്കു വന്നു. ‘അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍’ എന്ന ചിത്രമായിരുന്നു അത്. ആദ്യത്തെ ഷെഡ്യൂള്‍ ഷൂട്ടിങ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം പിന്നീട് പൂര്‍ത്തിയാക്കിയത്. ആ ഇടവേളയിലാണ് ‘തിങ്കളാഴ്ച നല്ലദിവസം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. തിങ്കളാഴ്ച നല്ലദിവസം എന്ന സിനിമയാണ പത്മരാജനുമായി അടുത്തിടപഴകാന്‍ ഏറ്റവും അവസരമൊരുക്കിയ ചിത്രം. അതിനു പിന്നില്‍ ഒരു കഥയുണ്ട്.

പശുവിനെ തേടി  

‘തിങ്കളാഴ്ച നല്ലദിവസം’ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അപ്പോഴാണ് ഒരു പ്രശ്‌നം ഉയര്‍ന്നുവന്നത്. ഒരു കഥാപത്രത്തിന്റെയത്ര പ്രാധാന്യമുള്ള ഒരു ജീവി സിനിമയിലുണ്ട്. ഒരു പശു. പശുവിനെ അന്വേഷിച്ചിട്ടു കിട്ടുന്നില്ല. നിര്‍മ്മാതാവ് ആരോമ മണിയും ആരോമ മോഹനും പത്മരാജനും ഒക്കെ അന്വേഷിച്ചു. പേക്ഷ പശുവിനെ മാത്രം കിട്ടിയില്ല. ഇതോടെ സിനിമ നടക്കില്ല എന്ന അവസ്ഥയായി. ഈ സമയത്താണ് രാധാകൃഷ്ണന്‍ പത്മരാജനെ കാണാനായി ചെല്ലുന്നത്. പത്മരാജന്‍ രാധാകൃഷ്ണനോട് വിവരം പറഞ്ഞു.

 ഒരു ഗര്‍ഭിണിയായ പശുവിനെയാണ് അവര്‍ അന്വേഷിക്കുന്നത്. മമ്മൂട്ടി, കവിയുര്‍ പൊന്നമ്മ, ശ്രീവിദ്യ, ഉണ്ണിമേരി, കരമന ജനാര്‍ദ്ദനന്‍ നായര്‍ ഇവരൊക്കെ സിനിമയിലുണ്ട്. ഇവരെല്ലാം കുടുംബമായി ജീവിക്കുന്നതാണ് തിങ്കാളാഴ്ച നല്ലിവസം എന്ന സിനിമ. ഇവരുടെ കാള്‍ഷീറ്റ് അനുസരിച്ചു പ്രസവിക്കാന്‍ കഴിയുന്ന പശു വേണം. അങ്ങനെ ഒരു പശുവിനെ കിട്ടാത്തതുകൊണ്ട് സിനിമ ഷൂട്ട്് െചയ്യാന്‍ കഴിയാതിരിക്കുകയാണ്. ‘രാധാകൃഷ്ണന്‍ ഒന്നു ശ്രമിച്ചുനോക്ക്’ എന്നു പത്മരാജന്‍ പറഞ്ഞു. അതോടെ പശുവിനു വേണ്ടിയുള്ള അന്വേഷണമായി.

ആ പശുവിനെ കിട്ടിയാല്‍ പത്മരാജന്റെ മനസില്‍ കയറാനുള്ള അവസരമായി എന്നു രാധാകൃഷ്ണന്‍ കരുതിയിരുന്നു. പലസ്ഥലത്തും അന്വേഷിച്ചെങ്കിലും ഈ തരത്തിലുള്ള പശുവിനെ മാത്രം കിട്ടിയില്ല. ഒടുവില്‍ രാധാകൃഷ്ണന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ ചെന്നു. വലിയ ഫാം നടത്തുന്നയാളാണ്. അയാളോട് വിവരം പറഞ്ഞു. ‘പശുവൊക്കെയുണ്ട്, പക്ഷേ ഷൂട്ടിങ്ങിനൊന്നും തരാന്‍ പറ്റില്ല’ എന്നു പറഞ്ഞു. ലൈറ്റും ബഹളവുമൊക്കെ പശുവിനെ ബാധിക്കും, പാല്‍ കിട്ടാതെവരും എന്നൊക്കെയാണ് കാരണം പറഞ്ഞത്. 25 ലിറ്റര്‍ പാലുകിട്ടുന്ന പശുവായിരുന്നു അത്. പശു ഉണ്ടെന്നു മനസിലാക്കി കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ രാധാകൃഷ്ണന്‍ പോയി. വിവരം പത്മരാജനോട് പറഞ്ഞു. പിറ്റേന്നു തന്നെ പത്മരാജനും ആരോമ മണിയും കൂടി ചെന്ന് പശുവിന്റെ ഉടമയെ കണ്ടു. ആദ്യം അദ്ദേഹം വഴങ്ങിയില്ല. പത്മരാജനുള്‍പ്പടെയുള്ളവര്‍ നിബന്ധിച്ചതുകൊണ്ട് പശുവിനെ കൊടുക്കാന്‍ ഒടുവില്‍ സമ്മതിച്ചു. ഒടവില്‍ പശുവിനെ വിലകൊടുത്തു വാങ്ങി. ആ പശുവിനെ നോക്കുന്ന റോളായിരുന്നു രാധാകൃഷ്‌ന് ചിത്രത്തില്‍. കവിയൂര്‍ പൊന്നമ്മയുടെ കാര്യസ്ഥനായി ചിത്രത്തിലുടനീളമുള്ള വേഷം ലഭിക്കുകയും ചെയ്തു.

പുസ്തകമെഴുതിയ കഥ

പത്മരാജനെക്കുറിച്ചള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ‘പാലപ്പൂ മണമുള്ള ഇടവഴികള്‍’ മംഗളത്തിലെ പത്രപ്രവര്‍ത്തകനായ രമേഷ് പുതിയമഠം നിബന്ധിച്ചിട്ട് എഴുതിയതാണ്. ഇടയ്ക്ക് അഭിമുഖം എടുക്കാനായി വന്നപ്പോള്‍ പത്മരാജനുമായുള്ള നിരവധി അനുഭവങ്ങള്‍ രേേഷ് പുതിയമഠവുമായി രാധാകൃഷ്ണന്‍ പങ്കുവച്ചിരുന്നു. അതെല്ലാം രമേഷ് റെക്കോഡ് ചെയ്തു. പത്മരാജനെപ്പറ്റി ആരും പങ്കുവയ്ക്കാത്ത അനുഭവങ്ങളായിരുന്നു അത്. ഒരു പുസ്തകം എഴുതുന്നതിനേക്കുറിച്ച് ആലോചിച്ചാലോ എന്നു രമേഷ് പറഞ്ഞപ്പോഴും പിന്‍വാങ്ങുകയാണ് ചെയ്തത്. റെക്കോഡ് ചെയ്ത ഭാഗങ്ങള്‍ രമേഷ് എഴുതിക്കൊണ്ടുവന്നപ്പോഴാണ് ‘നന്നായിരിക്കുന്നല്ലൊ’ എന്നു ചിന്തിച്ചത്. പിന്നീട് ആ പുസ്തകം പുര്‍ത്തിയാക്കുകയായിരുന്നു.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയി മദ്യപിച്ച മിമിക്രി താരങ്ങൾക്ക് അന്ന് സംഭവിച്ചത്; സഹായിക്കാൻ എത്തിയത് മമ്മൂട്ടിയും ദിലീപും മാത്രം …

Masteradmin

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin

തിരക്കഥ മോശം; മമ്മൂട്ടിയോട് ‘നോ’ പറഞ്ഞ നിര്‍മ്മാതാവ്

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin

ഇന്ദ്രന്‍സ് കോസ്റ്റിയുമറല്ലെ; എന്തിനു നടനാകണം?

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin