പാലും കുടുവുമെടുത്ത്…, കുസമവദന വദനമോന.. എന്നു തുടങ്ങുന്ന ഹിറ്റ് ഗാനങ്ങള്‍ ഒരിക്കല്‍ മലയാളിയുടെ മനം കവര്‍ന്നിരുന്നു. ഒരു ഘട്ടത്തിനുശേഷം അവര്‍ അപ്രത്യക്ഷയായിരുന്നു. ആ ഗായിക ആരെന്ന് അന്വേഷിച്ചു തുടങ്ങുകയാണ് പുതുതലമുറ. കാരണം ആ ഗായിക ഇന്ന് സജീവമല്ല. ഒരിക്കല്‍ ഗാനമേളവേദികളെ ഇളക്കിമറിച്ച സരസ്വതി ശങ്കര്‍ എന്ന ഗായിക മനസു തുറക്കുന്നു. ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം പാടുക എന്ന ലളിതമായ ആഗ്രഹത്തിലെത്തിയ ഗായിക തന്റേതായ സ്ഥാനം സംഗീതവേദികളില്‍ നേടിയെടുക്കുകയായിരുന്നു. സരസ്വതി ശങ്കര്‍ അനുഭവങ്ങള്‍ പങ്കിടുന്നു.
ജൂനിയര്‍ ഉഷാ ഉതുപ്പ്
ഇപ്പോള്‍ സംഗീതത്തില്‍ നിന്നു കുറച്ച് ഇടവേളയെടുത്തുത്തിരിക്കുയാണ്. വീട്ടിലിരുന്ന് പെയിന്റിങ് ചെയ്യുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ. പക്ഷേ, സംംീതത്തില്‍നിന്നു മാറിയൊരു സഞ്ചരമില്ല. ഇപ്പോഴും ഭജനയും ഭക്തിഗാനങ്ങളും പാടുന്നുണ്ട്്. കരിക്കകം ക്ഷേത്രവും ആറ്റുകാല്‍ ക്ഷേത്രവും കേന്ദ്രീകരിച്ച് ഭജന ഗാനലാപനങ്ങളില്‍ സജീവമാണ്. ആശാ ഭോസ്‌ലെയുടെ പാട്ടുകളാണ് ആദ്യം അലപിച്ചിരുന്നത്. ഫൈന്‍ ആര്‍ട്‌സ് എന്നു പറഞ്ഞ് ഒരു അസോസിയേഷനുണ്ടായിരുന്നു തിരവനന്തപുരത്ത്. അതില്‍ അംഗമായിരുന്നു ആദ്യകാലത്ത്. ഇപ്പോഴത്തെ ഗായകന്‍ ശ്രീനിവാസൊക്കെ അതില്‍ അംഗമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഗാനങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ഒരു സമയത്ത് ഹരി ഓം ..ഹരി ഓം ഹരി..എന്നു തുടങ്ങുന്ന ഹിന്ദി ഗാനം പാടി. അത് ശ്രദ്ധിക്കപ്പെട്ടു. അതോടെ ഉഷാ ഉതുപ്പിന്റെ പാട്ടുകള്‍ പാടാന്‍ തുടങ്ങി. അങ്ങനെ ജൂനിയര്‍ ഉഷാ ഉതുപ്പ് എന്ന പേരും കിട്ടി. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചതുകൊണ്ട് പരമ്പാരാഗതമായ വേഷങ്ങളാണ് അണിയുന്നത്. അതുകൊണ്ട് പലരും തെറ്റിദ്ധരിച്ചു, താന്‍ ഉഷാ ഉതുപ്പിനെ അനുകരിക്കുകയാണെന്ന്. എന്നാല്‍ അങ്ങനെയല്ല.
അടിച്ചുപൊളി ഗാനങ്ങള്‍ പ്രിയം
മിക്കവാറും സ്‌റ്റേജ് പ്രോഗ്രാമുകളിലൊക്കെ ‘ധമ്മാരോ ധം.. എന്ന ഗാനം ആലപിച്ചാണ് തുടങ്ങുക. ഒരു അടിച്ചുപൊളി പരിപാടിയാണ് തന്റേതെന്ന് സരസ്വതി ശങ്കര്‍ പറയുന്നു. ദിവസം നാലു പരിപാടികളില്‍വരെ പങ്കെടുത്തിട്ടുണ്ട്. ‘പാലും കുടമെടുത്ത്…” എന്നു തുടങ്ങുന്ന മലയാള ചലച്ചിത്രഗാനം അന്നു വലിയ ഹിറ്റായിരുന്നു. എം.ജി. ശ്രീകുമാറാണ് അതിന്റെ സംഗീത സംവിധായകന്‍. ശുഭയ്ക്കു പാടാന്‍ വേണ്ടി വച്ചിരുന്ന ഗാനമായിരുന്നു അത്്. പാടാന്‍ വിളിച്ചു. പോയി പാടി. പാട്ട് റെക്കോഡ് ചെയ്തശേഷം മിക്‌സ്‌പോലും ചെയ്യാതെ പൊള്ളാച്ചിയില്‍ പാട്ട് സീക്വന്‍സ് എടുക്കുന്ന സമയത്ത് അവര്‍ കേട്ടു. മിക്‌സ്് ചെയ്യാത്ത പാട്ടു കേട്ടപ്പോള്‍തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഷാജി കൈലാസായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍.
ഉര്‍വശിയുടെ ശബ്ദ്ത്തിനും ചേരുന്നതാണ് തന്റെ ശബ്ദമെന്ന് ഉര്‍വശി തന്നെ പറഞ്ഞു. എന്റെ സംസാരിക്കുമ്പോഴുള്ള ശബ്ദവും പാടുമ്പോഴുള്ള ശബ്ദവും രണ്ടും രണ്ടാണ്. രണ്ടു പാട്ടും ഹിറ്റായത് അതിന്റെ ചിത്രീകരണംകൊണ്ടുകൂടിയാണ്. ‘കുസുമവദന….’ ചിത്ര അയ്യര്‍, കാവാലം എന്നിവര്‍ക്കൊപ്പം ഞാനുംകൂടി പാടുമ്പോഴാണ് പാട്ട് ഹിറ്റായത്. സംഗതസംവിധാനം എം. ജയചന്ദ്രനായിരുന്നു. ആ ഗാനത്തിന് അവാര്‍ഡ് കിട്ടുകയും ചെയ്തു. സിനിമയില്‍ പാടാനുള്ള ആഗ്രഹംകൊണ്ടു വന്നതല്ല, ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം പാടണം. അതിനുവേണ്ടിയാണ് വന്നത്. ഫൈന്‍ ആര്‍ട്്‌സ് സംഘം വന്ന് ‘ഗാനമേളയ്ക്കു വിടാമോ’ എന്ന് അച്ഛനോടു ചോദിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചില്ല. നിര്‍ബന്ധത്തിനൊടുവില്‍ അച്ഛന്‍ സമ്മതിക്കുകയും സരസ്വതിയുടെ സംഗീതത്തിന്റെ വഴിയിലേക്കു തിരിയുകയായിരുന്നു. ‘കുസുമ വദന…’ ഗാനത്തിന് അവാര്‍ഡ് കിട്ടുമെന്ന് അന്നുതന്നെ ജയറാമിന്റെ ഭാര്യ പാര്‍വ്വതി പറഞ്ഞിരുന്നു. സത്യന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് ഈ ഗാനത്തിനു കിട്ടി.
സിനിമയില്‍ പാടുകയായിരുന്നില്ല ലക്ഷ്യം. ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം പാടുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു. ഗാനമേള വേദികള്‍ ഒരുപാട് സന്തോഷം നല്‍കി. ഒരുപാട് സ്ഥലങ്ങള്‍ കാണാനും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വേദികളില്‍ പാടിയിട്ടുള്ളത് ഉഷാ ഉതുപ്പിന്റെ പാട്ടുകളാണ്. ഒതുക്കി പാടേണ്ട പാട്ടുകളേക്കാള്‍ തുറന്നു പാട്ടുകള്‍ പാടുകയാണ് ലക്ഷ്യം.
ഇപ്പോഴും സംഗീതസാന്ദ്രമാണ് സരസസ്വതി ശങ്കറുടെ മനസ്. ഇന്റര്‍വ്യൂ കാണാന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക..