വിേധയനില്‍നിന്ന് പുലിമുരുകനിലേക്കുള്ള േഗാപകുമാറിന്റെ പകര്‍ന്നാട്ടം
പുലിമുരകന്‍ സിനിമയിലെ മുപ്പനെ ഓമ്മയില്ലെ?. പുലി മുരുകന്റെ ട്രെയ്ഡ് മാര്‍ക്കാണ് അതിലെ മുപ്പന്‍. മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടത്തിന്റെ ഭാഗമായി അഭിനയത്തിന്റെ വ്യത്യസ്തമേഖകളില്‍ സഞ്ചരിച്ച എം.ആര്‍. ഗോപകുമാറിനു സംസാരിക്കാനുള്ളത് ഏറെയും പുലിമുരുകനെക്കുറിച്ചു തന്നെ.
ഗോപകുമാര്‍ പറയുന്നു.:
പുലിമുരുകനിലെ മൂപ്പന്‍ ഇത്രയും വലിയ കഥാപാത്രമായിരുന്നില്ല. ചെയ്തു തുടങ്ങിയതിനു ശേഷമാണ് ഉടനീളകഥപാത്രമായി മാറിയത്. മുമ്പ് അടൂരിന്റെയും ടി.വി. ചന്ദ്രന്റെയും ഒക്കെ നല്ല സിനിമകളുടെ ഭാഗമായിരുന്നു. പോപ്പുലറായ സിനിമയുടെ ഭാഗമായപ്പോള്‍ അത് വ്യത്യസ്ത അനുഭവമായി. നാടകത്തില്‍ അഭിനയിച്ചാണ് ക്യാമറയുടെ മുന്നിലേക്കു വരുന്നത്. നാടകത്തിന്റെ െശെലിയില്‍നിന്നു സീരിയലിലേക്കും സിനിമയിലേക്കും വരുമ്പോള്‍ സാധാരണ നടന്‍മാര്‍ക്ക് അല്‍പ്പം പ്രയാസം വരുന്നതാണ്. നാടകത്തിലാകുമ്പോള്‍ നേരിട്ടാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്. പക്ഷേ ടെലിവിഷനിലായാലും സിനിമയിലായാലും ക്യാമറ എന്ന മീഡിയത്തിലുടെയാണ് ആസ്വിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാമറയ്ക്ക് ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.
നാടകത്തില്‍ എക്‌സാജിറേഷനോടു കൂടിയാണ് അഭിനയിക്കുന്നത്്. ക്യാമറയ്ക്കുമുന്നില്‍ എക്‌സാജിറേഷനോടെ അഭിനയിച്ചാല്‍ ലിമിറ്റ് വിടും. അതുകൊണ്ട് സിനിമയ്ക്കും സീരിയലിനും വേണ്ടി അഭിനയിക്കുമ്പോള്‍ എക്‌സാജിറേഷന്റെ ആവശ്യമില്ല. അയ്യായിരം പേരുടെയൊക്കെ മുന്നില്‍ നാടകം അഭിനയിക്കുമ്പോള്‍ മുന്നിലിരിക്കുന്ന എല്ലാവര്‍ക്കും കിട്ടാന്‍േവണ്ടിയാണ് ഭാവങ്ങള്‍ എക്‌സാജറേറ്റ് ചെയ്യുന്നതും ശബ്ദം ഉയര്‍ത്തുന്നതും. നാടകത്തില്‍നിന്നു സിനിമയലെത്തുമ്പോള്‍ മീഡിയത്തിനുള്ള വ്യത്യാസം മനസിലാക്കുന്നവര്‍ സിനിമയില്‍ വിജയിച്ചിട്ടുണ്ട്. തിലകനും നെടുമുടിവേണുവും ഒക്കെ ഉദാഹരണമാണ്.
അഭിനയം തുടങ്ങിയ സമയത്തെ ടെക്‌േനാളജി ഇപ്പോള്‍ ഒരുപാടു മാറി. നേരത്തെ ഫിലിം ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്. ഇപ്പോള്‍ ഫിലിമില്ല. ഇൗ മാറ്റം ഗുണംപോലെതന്നെ ദോഷവുമായിട്ടുണ്ട്. ഇപ്പോള്‍ ഫിലിമിന്റെ കോസ്റ്റില്ല. അതുകൊണ്ട് സിനിമയുടെ ചെലവു കുറഞ്ഞു. ചെലവുകുറഞ്ഞതുകൊണ്ട് സിനിമ അറിഞ്ഞുകൂടാത്ത ഒരുപാട് ആളുകള്‍ സിനിമയെടുക്കുന്നു. ഫിലിമിന്റെ കാലത്ത് വളരെ സൂക്ഷ്മതയോടെയാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ഏറ്റവും നല്ല ടെക്‌നീഷ്യന്‍സിനെ വച്ചാണ് സിനിമയെടുത്തിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു.
സീരിയലിലേക്ക്
നാടകം ചെയ്തുകൊണ്ടിരുന്ന കാലത്ത് സിരിയലോ സിനിമയോ ഒന്നും മനസില്‍ ഉണ്ടായിരുന്നില്ല. 85ലാണ് ടെലിവിഷന്‍ വരുന്നത്. അന്ന് ഡല്‍ഹി ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മലയാളത്തില്‍ തുടങ്ങിയിട്ടില്ല. 1986ലാണ് തിരുവനന്തപുരം ദുരദര്‍ശന്‍ തുടങ്ങുന്നത്. ആദ്യം ന്യൂസ് മാത്രമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എന്റെര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ ആരംഭിച്ചു. തിരുവന്തപുരം ദൂരദര്‍ന്‍ കേന്ദ്രത്തിലെ ആളുകള്‍ തന്നെ ടെലിഫിലിം എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗോപകുമാറിന് അവസരം കിട്ടുകയായിരുന്നു. നാടകത്തില്‍ അഭിനയിക്കും എന്നു മനസിലാക്കിയാണ് ടെലിഫിലിമിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നത്. അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ‘കുഞ്ഞയ്യപ്പന്‍’ എന്ന ടെലിഫിലിമാണ് ആദ്യം അഭിനയിച്ചത്. രുജു നായര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടുണിനെ ബെയ്‌സ്് ചെയ്തിട്ടാണ് ടെലിഫിലിം ചെയ്തത്. സി.കെ. തോമസ് എന്നു പറയുന്ന ആളാണ് അത് ഡയറക്്ട് ചെയ്തത്. അത് എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നെ ഒരുപാട് സീരിയലുകള്‍ ചെയ്തു. പിന്നെ സീരിയലുകളിലേക്കുവന്നു. അന്ന് സീരിയലുകള്‍ കര്‍ശനമായ അച്ചടക്കത്തോടെയാണ് എടുത്തിരുന്നത്. സീരിയലുമായി ബന്ധപ്പെട്ട പ്രധാന ആളുകള്‍ ഫുള്‍ സ്്്ക്രിപ്റ്റും കര്‍ശനമായി വായിച്ചിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. 13 എപ്പിസോഡ് പുര്‍ത്തിയാകണമെങ്കില്‍ അന്ന് മിനിമം 26 ദിവസമെടുക്കും. ഇന്നാണെങ്കില്‍ ഒരു ദിവസം നാല് എപ്പിസോഡ് വരെയെടുക്കും. അതാണു വ്യത്യാസം.
ഇന്നായാലും അന്നായാലും കുറച്ചുകഴിവും ഏറെ ഭാഗ്യവുമാണ് എല്ലാക്കാര്യത്തിലും സഹായകമാകുക. ന്യൂജനറേഷനോട് എതിര്‍പ്പൊന്നുമില്ല. എല്ലാക്കാലത്തും ന്യൂജനറേഷന്‍ ഉണ്ടായിട്ടുണ്ട്. ന്യൂ ജനറേഷന്‍ ഇല്ലെങ്കില്‍ ലോകം നശിച്ചുപോകും. പക്ഷേ, ന്യൂ ജനറേഷന്‍ സിനിമ എന്നു പറയുന്നത് സിനിമയില്‍ എന്തെങ്കിലും കാതലായ മാറ്റം വരുത്തുന്ന സിനിമയാണ്. അങ്ങനെയുണ്ടാകുന്നുണ്ടോ എന്നു സംശയം. സിനിമയിലും സീരിയലിലുംവന്നതിനുശേഷം പൊതുമധ്യത്തില്‍ ആളുകള്‍ തിരിച്ചറിയുന്നത്് സന്തോഷമാണ്. തിരിച്ചറിയപ്പെടണം എന്നാണ് ആഗ്രഹം.
വിധേയന്‍
സിനിമയില്‍ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രം വിധേയന്‍ എന്ന സിനിമയിലേതാണ്. 1993ലാണ് ആ സിനിമ സംഭവിക്കുന്നത്. ഈ കാലമത്രയും അതില്‍നിന്നു കിട്ടിയലാഭത്തിന്റെ മെച്ചം ഇപ്പോഴും അനുഭവിക്കുകയാണ്. അതേപോലൊന്ന് മറ്റൊരു സിനിമയിലും ലഭിച്ചില്ല. അത് ഒരിക്കലും മറക്കാനാവാത്ത സിനിമയാണ്്. ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന സഖറിയയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ആ സിനിമയെടുത്തത്. അതിലെ തൊമ്മി എന്ന കഥാപാത്രമാണ് അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം.
പുലിമുരുകനിലെ മൂപ്പന്‍
പുലിമുരകനിലേക്കു വിളിച്ചതിനു ശേഷം ഡയറക്ടര്‍ നിദേശിച്ച ചില കാര്യങ്ങളുണ്ട്. സ്വയം അഡോപ്റ്റ് ചെയ്യുന്ന ചെലകാര്യങ്ങളുണ്ട്. അതൊക്കെ ഒത്തുവന്നതാണ് ആ സിനിമ. കുട്ടികളാണ് ആ സിനിമ ഏറെ ഇഷ്ടപ്പെട്ടത്. കേട്ടറിവിനേക്കാള്‍ വലുതാണ് മുരുകനെന്ന സത്യം എന്ന ഡയലോഗ് ട്രോളര്‍മാര്‍ കൂടുതല്‍ ഉപയോഗിക്കുന്നതിലും സന്തോഷം മാത്രം.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ