കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് സജി ഭാര്യ ബിനുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത നാട്ടുകാർ എല്ലാവരും കേട്ടത്. കേട്ടവർ കേട്ടവർ ആ വീട്ടിലേക്കോടി. ഞെട്ടിക്കുന്ന രംഗമായിരുന്നു അവിടെ. എന്തിനാണ് സജി ഈ ക്രൂരകൃത്യം ചെയ്തത്? എന്നിട്ട് സ്വയം ജീവനോടു ക്കിയത്.
കുടുംബ പ്രശ്നങ്ങൾ തന്നെയാണ് അതിന് കാരണം ‘ ഭാര്യയും സജിയുമായി ദീർഘകാലമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. പൊതുപ്രവർത്തനരംഗത്ത് പോലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ. ഇവരുടെ ഏക മകൻ ബംഗളൂരുവിൽ പഠിക്കുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറിയില്ല. മാനസിക സമ്മർദ്ദമേറിയപ്പോൾ സജി ഒന്നു തീരുമാനിച്ചു. ഇനി ഞങ്ങൾ രണ്ടുപേരും വേണ്ട. ഭാര്യയെ കൊന്ന ശേഷം അയാൾ ജീവനോടുക്കി. വീട്ടിലേക്ക് വിളിച്ച് കിട്ടാഞ്ഞപ്പോൾ മകൻ അയൽ വീട്ടിലേക്ക് വിളിച്ച് വിവരം അന്വേഷിച്ചു. അവർ പോയി നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടത്. അല്പം ഒന്ന് ആലോചിച്ചിരുന്നു എങ്കിൽ പറഞ്ഞുതീർക്കാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷേ എടുത്തുചാടി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങളുടെ കുട്ടികളെയാകും അനാഥരാക്കുക