പ്രേംനസീറിനെ മലയാള സിനിയിലെ ഗന്ധര്‍വ്വനാക്കി മാറ്റിയതില്‍ പ്രധാനപങ്കുവഹിച്ച ചിത്രമാണ് എ. വിന്‍സന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ്വക്ഷേത്രം. ഗന്ധര്‍വ്വന്‍ എന്ന സങ്കല്‍പ്പത്തിന് യാഥാര്‍ത്ഥ്യത്തിന്റെ പരിവേഷം നല്‍കാന്‍ ഗന്ധര്‍വ്വക്ഷേത്രത്തിനു കഴിഞ്ഞു. ആ ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ ചിത്രീകരണ സമയത്തെ വ്യത്യസ്തങ്ങളായ അനുഭവത്തിന്റെ ഊര്‍ജം ക്യാമറാമാനും സംവിധായകനുമായ വേണു. ജിയില്‍ കാണാം.
വേണു ജി.യുടെ വാക്കുകള്‍:- ഉദയാ ഫിലിംസ് നിര്‍മ്മിച്ച് എ. വിന്‍സന്റ് സംിധാനം ചെയ്ത് പ്രേംനസീര്‍ നായകനും ശാരദ നയികയമായ ചിത്രമാണ് ഗന്ധര്‍വ്വക്ഷേത്രം. തകഴി ശിവശങ്കരപ്പിള്ള കഥയും തോപ്പില്‍ ഭാസി തിരക്കഥയുമെഴുതിയ ചിത്രം. ചിത്രം വലിയ വിജയമായില്ലെങ്കിലും അതിഭയങ്കരമായ അഭിപ്രായം നേടാന്‍ കഴിഞ്ഞു. സാങ്കേതിക മേന്മയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. തിലകന്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച ചിത്രം എന്ന പ്രത്യേകതയും ഗന്ധര്‍വ്വേക്ഷത്രത്തിനുണ്ട്. ഓര്‍മ്മിക്കത്തക്ക റോള്‍ സിനിമയില്‍ തിലകന് ഉണ്ടായിരുന്നില്ല. നാടകനടനായി പ്രശസ്തനായിരുന്നെങ്കിലും തിലകന്‍ പിന്നീട് വലിയ നടാനാകുമെന്ന് ആരും കരുതിയിരുന്നില്ല. അദ്ദേഹം അഭിനയിക്കാന്‍ വരുമ്പോള്‍ ചെറിയ സൗകര്യങ്ങെളാക്കെയാണ് അന്നു നല്‍കിയിരുന്നത്. അതുപോലെ ജയന്‍ ആദ്യമായി മുഖം കാണിച്ചത് ഉദയായുടെ ചിത്രത്തിലാണ്്. ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന ചിത്രത്തില്‍ ഗ്രൂപ്പ് ഡാന്‍സിന് ഇടയിലാണ്. ജയന്‍ ഇരിക്കുന്ന ഒരു രംഗം മാത്രമാണ് അതില്‍ ഉണ്ടായിരുന്നത്.
പേടിപ്പിക്കുന്ന ഗന്ധര്‍വ്വക്ഷേത്രം
തകഴിയുടെ ഒരു കഥയാണ്് ഗന്ധര്‍വ്വക്ഷേത്രമായി മാറിയത്. അടുത്തവീട്ടിലെ ചെറുപ്പക്കാരനെ പ്രേമിച്ച് ഗന്ധര്‍വ്വനായി സങ്കല്‍പ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇതില്‍ പറയുന്നത്. ഇതില്‍ ഒരു സര്‍പ്പപ്പാട്ട് ചിത്രീകരിച്ചിട്ടുണ്ട്. ശാരദയും കവിയൂര്‍ പൊന്നമ്മയുമാണ് ആരംഗത്ത് അഭിനയിച്ചിരിക്കുന്നത്. അതിഗംഭീരമായ ഷോട്ടുകളാണ് ആരംഗത്ത്. വിരലിന്റെ ക്ലോസപ്പ് വരെ എടുത്ത് പേടിപ്പിക്കുന്ന രീതിയിലാണ് ഏ. വിന്‍സസന്റ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ‘ഭാര്‍ഗവീ നിലയം’ എന്ന മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം എടുത്തതിന്റെ അനുഭവം വിന്‍സന്റ്മാഷിനുണ്ടായിരുന്നു. ഗന്ധര്‍വ്വ ക്ഷേത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ പിന്നീട് പ്രശസ്തസംവിധായകനായി മാറിയ ഭരതനാണ്. അന്ന് ഭരതന്‍ സംവിധായകനായി മാറിയിട്ടില്ല. അതില്‍ ഗന്ധര്‍വ്വന്റേതായ അന്തരീക്ഷം ഒരുക്കിയത് ഭരതനാണ്. നാലുകെട്ടും കൊട്ടിയമ്പലവും അരുവിയും സര്‍പ്പക്കാവുമൊക്കെ ചേര്‍ന്ന് ഒരു അന്തരീക്ഷമായിരുന്നു വിന്‍സന്റിന്റെ മനസില്‍. ചെറുതുരുത്തി, ഷൊര്‍ണൂര്‍ ഭാഗങ്ങളിലാണ് അത് ഷൂട്ട് ചെയ്തത്. ഇന്‍ഡോറും ഔട്ട്‌ഡോറും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് ഭരതന്‍ അതിന്റെ സെറ്റ് തയാറാക്കിയത്.
ഗന്ധര്‍വ്വന്‍ എന്ന അമാനുഷിക കഴിവുള്ള നായകനാണ് സിനിമയുടെ ആകര്‍ഷണം. എല്ലാത്തരത്തിലും കലാകാരനുമാണ് ഗന്ധര്‍വ്വന്‍. പ്രേംനസീറിനെ ഗന്ധര്‍വ്വനായി കാണാന്‍ മലയാളിയെ പ്രേരിപ്പിച്ച ഒരു ഘടകം ഈ ചിത്രമാണ്.
വീഡിയോ കാണായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ