Master News Kerala
Cinema

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

മലയാള സിനിമയില്‍ കലാസംവിധായകനായും സംവിധായകനായും നിര്‍മ്മാതാവായും കഴിവു തെളിയിച്ചിട്ടുള്ള പ്രതിഭയാണ് കുര്യന്‍ വര്‍ണ്ണശാല. സിനിമയുമൊയി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം നിരവധി ഓര്‍മ്മകളും നിറഞ്ഞതാണ്. സിനിമയില്‍ വലിയ സൗഹൃദവലയത്തിന് ഉടമയുമാണ് അദ്ദേഹം. മലയാളത്തിലെ വിവിധ താരങ്ങളോടൊപ്പമുള്ള അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു.

ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്നു ശങ്കര്‍ എന്ന നടന്‍. എന്നാല്‍ ശങ്കറിന്റെ കരിയര്‍ ഒരു ഘട്ടത്തില്‍ അവസാനിച്ചു. അതിനു കാരണമായി കുര്യന്‍ പറയുന്നതു കേള്‍ക്കൂ.
‘ശങ്കര്‍ കിട്ടുന്ന പടങ്ങളൊക്കെ ചെയ്യും. വെറൈറ്റി പടങ്ങള്‍ ചെയ്യില്ല. ശങ്കര്‍ അന്ന് മരംചുറ്റി പ്രേമം പോലുള്ള പടങ്ങളിലാണ് അഭിനയിച്ചത്. ശങ്കറുമായി അന്നും ഇന്നും നല്ല സൗഹൃദമാണ്. പ്രണയനായക വേഷം മാറിയിട്ട് മറ്റുതരത്തിലുള്ള കഥാപാത്രങ്ങള്‍ വേണമെന്നു പറഞ്ഞതാണ്. എന്നാല്‍ ശങ്കറിന് ആരും അത്തരം വേഷങ്ങള്‍ നല്‍കിയില്ല. പിന്നെ ശങ്കറിന്റെ ശബദ്‌വും ഒരു പ്രശ്‌നമായിരുന്നു.

മമ്മൂട്ടിയുമായാണ് സിനിമയില്‍ ഏറ്റവും സൗഹൃദം. മമ്മൂട്ടിയുടെ ശബ്ദം വളരെ നല്ലതാണ്. മോഹന്‍ലാല്‍ പെര്‍ഫോമന്‍സുകൊണ്ടാണ് മുന്നോട്ടു പോയത്. ഒരുകാലത്ത് നന്നായി പുകവലിച്ചിരുന്ന മമ്മൂട്ടി ബീഡി വലി നിര്‍ത്തി, പിന്നെ സിഗരറ്റായി.പിന്നെ നിര്‍ത്തി.
ണ്‍പതുകളില്‍ ഓരോ ദിവസവും മമ്മൂട്ടി സ്റ്റാറും സൂപ്പര്‍ സ്റ്റാുറുമായി മാറുകയായിരുന്നു. ജയന്റെ മരണം മമ്മൂട്ടിക്ക് ഒരു ഗുണമായി. ജയന്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും ജയന്റെ പിന്നില്‍നിന്നേനെ എന്ന് അന്നു പറയുമായിരുന്നു.
മമ്മൂട്ടി ചെയ്യുന്നതുപോലെ സിനിമ ചെയ്യാന്‍ ജയനു പറ്റില്ല. ജയന് ഒരു സ്‌റ്റൈലു മാത്രമേ പറ്റു. മോഹന്‍ലാലുമായി വലിയ അടുപ്പമില്ല. പഴയ നടന്‍മാരുമായി നല്ല അടുപ്പമായിരുന്നു. സുകുമാരന്‍, രതീഷ് തുടങ്ങിയവരുമായൊക്കെ വളരെ അടുപ്പമുണ്ടായിരുന്നു. പോസ്റ്റര്‍ ഡിസൈനിങ്ങിലും പരസ്യകലയിലും വലിയ തിരക്കായതോടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നു.

പ്രേം നസീറുമായും വളരെ അടുപ്പമുണ്ടായിരുന്നു കുര്യന്. അദ്ദേഹവുമൊത്ത് സിനിമയ്ക്കു പോകുമായിരുന്നു. മകന്‍ ഷാനവാസിന് മലയാള സിനിമയില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിന് ഒരു കാരണം ഭാഷയായിരുന്നു. ഒരു അന്യഭാഷാ നടനെപോലെയാണ് ഷാനവാസ് സെറ്റുകളില്‍ പെരുമാറിയിരുന്നത്. നടന്‍മാരുടെ മക്കളില്‍ ദുല്‍ഖര്‍ മാത്രമാണ് രക്ഷപെട്ടത്. അതില്‍ മമ്മൂട്ടിക്കു വരളെ റോളൊന്നുമില്ല. കുര്യന്‍ പറഞ്ഞുനിര്‍ത്തി

Related posts

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്

Masteradmin

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

Masteradmin

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

സൂപ്പർസ്റ്റാർ ആയ ശേഷം മമ്മൂട്ടി ആളാകെ മാറി; തുറന്നുപറഞ്ഞ് പഴയ കോസ്റ്റ്യൂം ഡിസൈനർ …

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയി മദ്യപിച്ച മിമിക്രി താരങ്ങൾക്ക് അന്ന് സംഭവിച്ചത്; സഹായിക്കാൻ എത്തിയത് മമ്മൂട്ടിയും ദിലീപും മാത്രം …

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin