പ്രശസ്ത ചായാഗ്രാഹകനായ ഉത്പ്പൽ വി നായനാർ സിനിമാ മേഖലയിലെ ചില കൊള്ളരുതായ്മകൾ തുറന്ന് പറയുകയാണ്. ഒപ്പം തനിക്ക് സംഭവിച്ച ചില ദുരനുഭവങ്ങളും. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഉത്പ്പലിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു നിലാവറിയാതെ എന്ന ചിത്രം. ബാലയെ ആണ് അതിൽ നായകനാക്കിയത്. തൻറെ കഥാപാത്രത്തിന് പൂർണമായി യോജിക്കുന്ന ആളായിരുന്നില്ല ബാല.
പറ്റിയ ചില പുതുമുഖ നടന്മാരെ സമീപിച്ചെങ്കിലും പലർക്കും താൽപര്യം ഉണ്ടായിരുന്നില്ല. ഓഫ് ബീറ്റ് പടം ആണെന്നതാണ് അവർ കാരണമായി പറഞ്ഞത്. നിർമ്മാതാവ് സമ്മർദ്ദം ചെലുത്തിയപ്പോൾ ഒടുവിൽ ബാലയെത്തന്നെ നായകൻ ആക്കുകയായിരുന്നു. എന്നാൽ ബാലയുടെ അഭിനയം മോശമാണ് എന്നൊന്നും ഇദ്ദേഹത്തിന് അഭിപ്രായം ഇല്ല. മികച്ച ചിത്രം ആയിരുന്നെങ്കിലും പബ്ലിസിറ്റി പ്രശ്നങ്ങൾ മൂലം സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.
സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന 24 ൽ പോലും ഈ സിനിമ എത്താഞ്ഞത് തനിക്ക് ഏറെ ദുഃഖം ഉണ്ടാക്കിയെന്ന് ഉത്പ്പൽ വി നായനാർ പറഞ്ഞു. സിനിമ അവർ കാണുക പോലും ഉണ്ടായിട്ടില്ല. അതിൽ യാതൊരു സംശയവുമില്ല. വർഷങ്ങളായി ഈ മേഖലയിൽ ഉള്ള ആളെന്ന നിലയിൽ തട്ടിപ്പുകൾ എല്ലാം അറിയാം. യാതൊരു നിലവാരവും ഇല്ലാത്ത ചില സിനിമകൾക്കാണ്
അവാർഡുകൾ നൽകിയത്.
മറ്റ് പല താൽപര്യങ്ങൾ മൂലമാണ് ഇങ്ങനെ അവാർഡ് കൊടുക്കുന്നത്. തൻറെ സിനിമയെ മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു. അവാർഡുകളെല്ലാം തട്ടിപ്പാണ്. താൻ ഇനി ഒരു സിനിമ എടുത്താലും അത് അവാർഡിന് അയക്കില്ലെന്നും ഇദ്ദേഹം പറയുന്നു.
ഇനി സിനിമ എടുക്കണമെന്നും ആഗ്രഹം ഇല്ല. ആദ്യ സിനിമയോടെ സംവിധാന മോഹം ഏറെക്കുറെ ഉപേക്ഷിച്ചു. താരങ്ങളും മറ്റുചിലരും ഒക്കെയാണ് ഇപ്പോൾ സിനിമ മേഖല നിയന്ത്രിക്കുന്നത്. യഥാർത്ഥ കലാകാരന് പലപ്പോഴും അവഗണനയാണ് കിട്ടുന്നത്. മെച്ചപ്പെട്ട അവസരം ലഭിച്ചാൽ ഒരു കൊമേഴ്സ്യൽ സിനിമ സംവിധാനം ചെയ്യുന്നതിൽ മടിയുണ്ടാകില്ലെന്നും ഉത്പ്പൽ വി നായനാർ കൂട്ടിച്ചേർത്തു.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ