Master News Kerala
Cinema

മമ്മൂട്ടിയും മോഹന്‍ലാലും ലോഹിക്കു പ്രിയപ്പെട്ടവര്‍;മീരാജാസ്മിന്‍ അപഹരിച്ചത് സിന്ധു ലോഹിക്കു നല്‍കിയത്!

മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ലോഹിതദാസ് വിടപറഞ്ഞിട്ട് 15 വര്‍ഷഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും സിനിമകളിലൂടെ അദ്ദേഹം ഇന്നും സജീവമായി മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ലോഹിതദസിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ വീടും ഭാര്യ സിന്ധുവും ഇന്ന് ഏകാന്തതിയിലാണ്. ആ ഏകാന്തതയെ അനുഗ്രഹമായിട്ടുകാണുകയാണ് ഭാര്യ സിന്ധു. സിന്ധുവിന്റെ എഴുത്തുകള്‍ മുഴുവന്‍ ഈ വീടിന്റെ ഏകാന്തതയിലാണ്. ലൊക്കേഷനുകളില്‍നിന്ന് ലൊക്കേഷനുകളിലേക്കു ലോഹിതദാസിനെ വഹിച്ചുകൊണ്ടു പോയിരുന്ന കാര്‍ വീട്ടുവളപ്പില്‍ വിശ്രമിക്കുന്നു.

സിന്ധുവിന് ഇന്ന് എല്ലാം ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ്. ‘മുത്തപ്പന്‍’ എന്നായിരുന്നു ലോഹിതദാസിനെ സിന്ധുവിളിച്ചിരുന്നത്. കുട്ടികളുണ്ടാകുന്നതിനു മുമ്പ് മുത്ത് എന്നും കുട്ടികളുണ്ടായതിനുശേഷം ‘അപ്പന്‍’ എന്നുകൂടി ചേര്‍ത്ത് ‘മുത്തപ്പനായി’. -സിന്ധു പറയുന്നു.
1984 മുതല്‍ ലോഹിതദാസുമായി സിന്ധുവിന് അടുപ്പമുണ്ട്. 19-ാം വയസില്‍ 1987ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ അഞ്ചുവര്‍ഷത്തോളം മാത്രമാണ് ഒരുമിച്ചുകഴിഞ്ഞതെന്നു പറയാം. ലോഹിതദാസ് എപ്പോഴും എഴുത്തിന്റെ തിരക്കിലായിരിക്കും. മുറിയിലേക്കു ചുരുങ്ങിയാല്‍ മാത്രമേ അദ്ദേഹത്തിന് എഴുതുവാന്‍ കഴിയുമായിരുന്നുള്ളു. അദ്ദേഹത്തിന്റെ ഏകാന്തത തകര്‍ക്കേണ്ട എന്നുവച്ച് വീട്ടിലെ പലകാര്യങ്ങളും അദ്ദേഹത്തെ അറിയിക്കാറില്ല. മകന്‍ ടെറസില്‍നിന്നു വീണിട്ടുപോലും സിന്ധു അത് ലോഹിതദാസിനെ അറിയിച്ചില്ല.
തനിയാവര്‍ത്തനത്തിനു ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും വേണ്ട പിന്തുണ ഇല്ലാത്തതുകൊണ്ടാണ് ലോഹിക്ക് അവാര്‍ഡ്് ലഭിക്കാതെ പോയത്.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലുമായി നല്ല ബന്ധമായിരുന്നു ലോഹിതദാസിന്. രണ്ടുപേര്‍ക്കും സിന്ധുവിനെയുമറിയാം. അരയന്നങ്ങളുടെ വീട് ഷൂട്ടിങ് നടക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫയും മമ്മൂട്ടിയും വീട്ടില്‍വന്ന് ഊണു കഴിച്ചിട്ടുണ്ട്. അവസാന സമയത്ത് മോഹന്‍ലാലുമൊത്തു ചെയ്യാനായി രണ്ടു സിനിമകളുടെ കഥകള്‍ ലോഹിതദാസ് മേഹാന്‍ലാലിനോട് പറഞ്ഞിരുന്നു. ചില ആളുകള്‍ നടത്തിയ പ്രചരണം മാത്രമാണ് സൂപ്പര്‍ താരങ്ങളുമായി ലോഹിതദാസ് അകല്‍ച്ചയിലായിരുന്നു എന്നത്.

മീരാജാസ്മിന്‍

മീരാ ജാസ്മിനോട് ഒരു കാര്യത്തില്‍ മാത്രമാണ് സിന്ധുവിന് എതിര്‍പ്പുണ്ടായിരുന്നത്. സിന്ധു ലോഹിതദാസിനു നല്‍കിയത് സമയമായിരുന്നു. വീട്ടിലെ കാര്യങ്ങള്‍പോലും നോക്കാതെ സിനിമാ ലോകത്തിനായി ആ സമയം സിന്ധു വിട്ടുനല്‍കുകയായിരുന്നു. മീരാജാസ്മിന്‍ ലോഹിതദാസിന് എഴുതാനുള്ള സമയമാണ് അപഹരിച്ചത്. അതില്‍ സിന്ധുവിന് ദേഷ്യമുണ്ടായിരുന്നു.

Related posts

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin

ജഗതിയെപ്പോലെ ജഗതി മാത്രം

Masteradmin

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

കൊച്ചിൻ ഷിപ്പ് യാർഡിൽ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയത് സിൽക്ക് സ്മിതയെ ഇറക്കി; തുറന്നു പറഞ്ഞ് സംവിധായകൻ

Masteradmin

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി; ജയന് ഒരു മകനുണ്ട്

Masteradmin

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin

സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin