മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒരു നടനും മദ്യപിച്ചുകൊണ്ട് സിനിമയില്‍ അഭിനയിക്കില്ല. നംബര്‍ 20 മദ്രാസ് മെയിലിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബദറുദ്ദീന്‍ പറയുന്നു. മദ്യപിച്ചാല്‍തന്നെ അതിന് അതിന്റേതായ കാരണമുണ്ട്്. ആഘോഷത്തിന്റെ അന്തരീക്ഷമുള്ളപ്പോഴാണ് മോഹന്‍ലാലൊക്കെ മദ്യപിക്കുക. അപ്പോള്‍ മോന്‍ലാല്‍ മറ്റൊരു മനുഷ്യനാകും. ആടും പാടും..പുള്ളി സ്വയം രസിക്കും. മറ്റുള്ളവര്‍ക്കു വേണ്ടിയല്ലാതെ.. അത് പക്ഷേ മറ്റുളളവരറിഞ്ഞല്ല.’
പക്ഷേ വിചിത്രമായ മദ്യപാന രീതികളുള്ള നടന്‍മാരുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമൊക്കെയുണ്ട്. പണ്ട് സിനിമയില്‍ സെറ്റിലുള്ള നേരംപോക്ക് സെറ്റിലെ ചീട്ടുകളിയും റൂമിലെ മദ്യപാനവുമായിരുന്നു. അന്നത്തെ സ്്‌ട്രെയിന്‍, നാട്ടില്‍നിന്നു മാറിനിന്നുള്ള ജീവിതം ഇതൊക്കെയാണ് നടന്‍മാരെ മദ്യപാനത്തിലേക്കു തള്ളിവിട്ടത്. ഇന്ന് രഹസസ്യങ്ങളില്ല സിനിമയില്‍. പണ്ട് രഹസ്യങ്ങളെ ഉണ്ടായിരുന്നുള്ളു. ഇപ്പോഴത്തെപ്പോലെ സൗകര്യങ്ങളില്ലാത്തതുകൊണ്ടായിരുന്നു രഹസ്യങ്ങള്‍ സിനിമയില്‍ നിലനിന്നിരുന്നത്.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ